• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

കൊട്ടാരക്കരയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് തീപിടുത്തം: യുവാവ് മരിച്ചു

കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിയോടെ കരിക്കം എംസി റോഡിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചായിരുന്നു അപകടം.

news18
Updated: October 9, 2019, 12:39 PM IST
കൊട്ടാരക്കരയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് തീപിടുത്തം: യുവാവ് മരിച്ചു
sanal
  • News18
  • Last Updated: October 9, 2019, 12:39 PM IST IST
  • Share this:
കൊല്ലം: കൊട്ടാരക്കരയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ തീപിടുത്തത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. അപകടത്തിൽപ്പെട്ട ഓട്ടോ റിക്ഷയുടെ ഡ്രൈവർ സാജൻ ഫിലിപ്പ് ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിയോടെ കരിക്കം എംസി റോഡിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചായിരുന്നു അപകടം.

Also Read 'തെരഞ്ഞെടുപ്പിൽ ഭഗവാൻ ശ്രീ അയ്യപ്പൻ ഞങ്ങളെ തുണയ്ക്കും': ഇ.പി ജയരാജൻ

കൊട്ടാരക്കര ഭാഗത്ത് നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോയ പിക്കപ്പ് വാനും അതേദിശയില്‍ സഞ്ചരിക്കുകയായിരുന്ന കാറും എതിര്‍ദിശയിലെത്തിയ ഓട്ടോറിക്ഷയുമായിട്ടാണ് കൂട്ടിയിടിച്ചത്. കാറുമായി ഇടിച്ചശേഷം നിയന്ത്രണം വിട്ട പിക്കപ്പ് റോഡില്‍ മറിഞ്ഞ് ഓട്ടോയിലേക്ക് ഇടിച്ച് കയറുകയായിരുന്നു, ഇടിയുടെ ആഘാതത്തില്‍ തീപിടിച്ച ഓട്ടോറിക്ഷ പൂര്‍ണ്ണമായും കത്തിനശിച്ചു. ഗുരുതരമായ പരിക്കേറ്റ സാജനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം.

Also Read-വേദ പഠന ക്ലാസുമായി സി.പി.ഐ; ആദ്യഘട്ടം കണ്ണൂരിൽ

അപകടത്തിൽ പെട്ട കാര്‍ ഓടിച്ചിരുന്ന ടോണി എന്നയാളെയും ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പിക്കപ്പിന്റ ഡ്രൈവര്‍ തമിഴ് നാട് സ്വദേശി രാജേഷ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. കൊട്ടാരക്കര, പത്തനാപുരം എന്നിവടങ്ങളില്‍ നിന്നുമെത്തിയ നാല് യൂണിറ്റ് ഫയര്‍ഫോഴ്‌സുകളാണ് തീ നിയന്ത്രണവിധേയമാക്കി പൊള്ളലേറ്റവരെ പുറത്തെടുത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അപകടത്തെതുടര്‍ന്ന് എം.സി.റോഡില്‍ മണിക്കൂറുകളോളം ഗതാഗതം നിലച്ചിരുന്നു.

First published: October 9, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...