നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'വൈറ്റ് ടോപ്പിങ്' സാങ്കേതിക വിദ്യയിൽ റോഡ് നിർമാണം; ആലപ്പുഴയിൽ ആദ്യഘട്ടത്തിന് തുടക്കം

  'വൈറ്റ് ടോപ്പിങ്' സാങ്കേതിക വിദ്യയിൽ റോഡ് നിർമാണം; ആലപ്പുഴയിൽ ആദ്യഘട്ടത്തിന് തുടക്കം

  ആലപ്പുഴക്ക് പിന്നാലെ തിരുവനന്തപുരത്തും കണ്ണൂരും PWD റോഡുകളിൽ ഇതേ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമ്മാണം നടക്കും.

  • Share this:
   ആലപ്പുഴ: സംസ്ഥാനത്തെ ആദ്യ വൈറ്റ് ടോപ്പിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ച് റോഡ് നിർമ്മാണത്തിന് ആലപ്പുഴയിൽ തുടക്കം കുറിച്ചു. ആലപ്പുV കളക്ട്രേറ്റ് റോഡിൽ നഗരപാത വികസന പദ്ധതിയുടെ ഭാഗമായാണ് നിർമ്മാണം.

   ആലപ്പുഴ ബൈപ്പാസ് എന്ന കുരുക്കഴിച്ച് നാടിന് സമർപ്പിച്ച ശേഷം ഒട്ടും വൈകിയില്ല മുണ്ട് മടക്കി കുത്തി മന്ത്രി ജി സുധാകരൻ തന്നെ അടുത്ത പണി തുടങ്ങി. വൈറ്റ് ടോപ്പിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള റോഡ് നിർമ്മാണം സ്വന്തം നാട്ടിൽ തന്നെയാണ് കേരളത്തിലെ ആദ്യ പരീക്ഷണം.   ആലപ്പുഴ കളക്ട്രേറ്റ് റോഡിൽ നിന്ന് തുടങ്ങി മുപ്പത്തിഒന്നര കിലോമീറ്റർ ദൂരത്തിലാണ് പാത പുതുക്കി പണിയുന്നത്. 55 കോടി രൂപയ്ക്ക് 20 റോഡുകളാണ് നിർമ്മിക്കുന്നത് ഇതിൽ 13 എണ്ണം വൈറ്റ് ടോപ്പിംഗ് നിർമ്മാണ രീതിയാണ്. 30 വർഷമാണ് ഈ റോഡുകളുടെ കാലാവധി

   You may also like:'നല്ലായിറുക്ക്'; കൂൺ ബിരിയാണി രുചിച്ച് രാഹുൽ പറഞ്ഞു; വീഡിയോ വൈറൽ

   ആലപ്പുഴക്ക് പിന്നാലെ തിരുവനന്തപുരത്തും കണ്ണൂരും PWD റോഡുകളിൽ ഇതേ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമ്മാണം നടക്കും. ചിലവേറിയതാണെങ്കിലും ഗുണനിലവാരം ഏറെയുള്ള ഈ റോഡുകൾ ദീർഘകാല അടിസ്ഥാനത്തിൽ ലാഭമാണ്. കളക്ട്രേറ്റ് റോഡിൽ രാത്രി കാലങ്ങളിൽ അതിവേഗത്തിലാണ് നിർമ്മാണം പുരോഗമിക്കുന്നത്.

   You may also like:നിയമസഭയിൽ അശ്ലീല വീഡിയോ കണ്ട കോണ്‍ഗ്രസ് നേതാവ് ക്യാമറയില്‍ കുടുങ്ങി; വിവാദം

   നാലു പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ കഴിഞ്ഞ ദിവസമാണ് ആലപ്പുഴ ബൈപ്പാസ് യാഥാർത്ഥ്യമായത്. ഇതിനിടയിൽ ആലപ്പുഴ ബൈപ്പാസിനെക്കുറിച്ച് മന്ത്രി ജി സുധാകരൻ കുറിച്ച കവിതയും ശ്രദ്ധേയമായിരുന്നു.   മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയും ചേർന്ന് കഴിഞ്ഞ ദിവസം ആയിരുന്നു ആലപ്പുഴ ബൈപ്പാസ് നാടിന് സമർപ്പിച്ചത്. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ ആദ്യയാത്ര നടത്തി.

   പൊതുമരാമത്ത് മന്ത്രി ആദ്യയാത്ര നടത്തിയതിനു പിന്നാലെ പൊതുജനങ്ങളുടെ വാഹനങ്ങളും ആലപ്പുഴ ബൈപ്പാസിൽ പ്രവേശിച്ചു. സംസ്ഥാനത്തെ ഏറ്റവും നീളം കൂടിയ എലവേറ്റഡ് ഹൈവേയ്ക്കായുള്ള പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പിനാണ് ബൈപ്പാസ് യാഥാർത്ഥ്യമായതോടെ അന്ത്യമായത്.

   ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിൽ കേന്ദ്ര സഹമന്ത്രിമാരായ വി കെ സിങ്, വി മുരളീധരൻ, മന്ത്രിമാരായ തോമസ് ഐസക്ക്, പി തിലോത്തമൻ, എ എം ആരിഫ് എം പി എന്നിവരും സന്നിഹിതർ ആയിരുന്നു.
   Published by:Naseeba TC
   First published: