ഇടുക്കി: ബെല്ലി ഡാന്‍സ് വിവാദത്തിലായ തണ്ണിക്കോട് ഗ്രൂപ്പ് ചെയര്മാന് റോയി കുര്യന് ടിപ്പര്‍ ലോറികളുമായി റോഡ് ഷോ നടത്തി. കാറിന്റെ റൂഫില്‍ മുകളിലിരുന്ന് എട്ടോളം ടിപ്പര്‍ ലോറികളുടെ അകമ്പടിയോടെ റോഡ് ഷോ നടത്തിയത്. റോയി കുര്യനും ഡ്രൈവര്‍ക്കുമെതിരെ കോതമംഗലം പൊലീസ് കേസെടുത്തു.
കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് വീണ്ടും തണ്ണിക്കോട് ഗ്രൂപ്പ് ചെയര്മാന് റോയി കുര്യന്. ശാന്തമ്പാറയിലെ ക്രഷര്‍ യൂണിറ്റ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നിശാപാര്‍ട്ടിയും ബെല്ലി ഡാന്‍സും സംഘടിപ്പിക്കുകയും. അനുമതിയില്ലാതെ ക്രഷര്‍ യൂണിറ്റ് ആരംഭിക്കുകയും ചെയ്ത സംഭവത്തില്‍ നിയമനടപടികള്‍ നേരിടുന്നതിനിടയിലാണ് വീണ്ടും കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് റോയി കുര്യന്റെ റോഡ് ഷോ.
പുതിയതായി വാങ്ങിയ കാറിന്റെ റൂഫില്‍ കയറിയിരുന്ന് പത്തോലം ടിപ്പര്‍ ലോറികളുടെ അകമ്പടിയോടെ കോതമംഗലത്തു കൂടിയാണ് റോയി കുര്യന് റോഡ് ഷോ നടത്തിയത്. പോകുന്ന വഴികളില്‍ വശങ്ങളില് നില്‍ക്കുന്നവരെ കൈ വീശി കാണിച്ചായിരുന്നു റോയിയുടെ യാത്ര.
നിയമസംവിധാനത്തെ വെല്ലുവിളിച്ച് നടത്തിയ റോഡ് ഷോയില്‍ റോയി കുര്യനെതിരെയും ഇയാളുടെ ഡ്രൈവര്‍ക്കെതിരെയും കോതമംഗലം പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തണമെന്നും അറിഞ്ഞു കൊണ്ട് നിയമസംവിധാനത്തെ വെല്ലുവിളിക്കുന്ന റോയി കുര്യനെതിരെ കടുത്ത നിയമനടപടി സ്വീകരിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.