നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • മനസാക്ഷിയുള്ള കള്ളൻ ഒൻപതു വർഷത്തിനുശേഷം സ്വർണം തിരിച്ചു നൽകി; മൂല്യം വർധിച്ചത് ഒരു ലക്ഷം രൂപയോളം

  മനസാക്ഷിയുള്ള കള്ളൻ ഒൻപതു വർഷത്തിനുശേഷം സ്വർണം തിരിച്ചു നൽകി; മൂല്യം വർധിച്ചത് ഒരു ലക്ഷം രൂപയോളം

  ഒൻപതു വർഷം മുൻപ് വീട്ടിൽ നിന്നു കവർന്ന ഏഴേകാൽ പവൻ തിരികെ നൽകിയാണ് മോഷ്ടാവിന്റെ പശ്ചാത്താപം. ആഭരണത്തോടൊപ്പം മാപ്പപേക്ഷയും വെച്ചിട്ടുണ്ട്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   കോഴിക്കോട്: മോഷ്ടിച്ച സ്വർണാഭരണത്തിന് പകരം ഒൻപത് വർഷത്തിന് ശേഷം അതേ അളവിലുള്ള സ്വർണം തിരികെ നൽകി മനസാക്ഷിയുള്ള മോഷ്ടാവ്. അന്നത്തെ സ്വർണ വിലയും ഇന്നത്തെ വിലയും താരതമ്യം ചെയ്താൽ ഒരു ലക്ഷം രൂപയോളം അധികമാണ് ഇപ്പോൾ.

   ഒൻപതു വർഷം മുൻപ് വീട്ടിൽ നിന്നു കവർന്ന ഏഴേകാൽ പവൻ തിരികെ നൽകിയാണ് മോഷ്ടാവിന്റെ പശ്ചാത്താപം. ആഭരണത്തോടൊപ്പം മാപ്പപേക്ഷയും വെച്ചിട്ടുണ്ട്. തുറയൂർ പഞ്ചായത്തിലെ ഇരിങ്ങത്താണ് സംഭവം. ടൗണിനു സമീപമുള്ള വീട്ടിൽ നിന്ന് 9 വർഷം മുൻപാണ് അലമാരയിലിരുന്ന ഏഴേകാൽ പവൻ മാല നഷ്ടപ്പെട്ടത്. ഏറെ വൈകിയാണ് സംഭവം ശ്രദ്ധയിൽ പെട്ടത്. അതു കൊണ്ടു തന്നെ പൊലീസിൽ പരാതിയും നൽകിയിരുന്നില്ല. കാലം ഏറെ കഴിഞ്ഞതിനാൽ വീട്ടുകാരും സംഭവം മറന്നു തുടങ്ങി.

   ഇതിനിടെ, കഴിഞ്ഞ ദിവസം രാവിലെയാണ് കിടപ്പു മുറിയുടെ ജനലിൽ ഒരു കടലാസ് പൊതി കണ്ടത്. തുറന്നു നോക്കിയപ്പോഴാണ് സ്വർണ മാല കണ്ടത്. ഒപ്പം ഒരു കുറിപ്പും. ‘കുറച്ചു വർഷങ്ങൾക്കു മുൻപ് നിങ്ങളുടെ വീട്ടിൽ നിന്നു ഇങ്ങനെ ഒരു സ്വർണാഭരണം അറിയാതെ ഞാൻ എടുത്തു പോയി അതിനു പകരമായി ഇത് നിങ്ങൾ സ്വീകരിച്ചു പൊരുത്തപ്പെടണം’.

   നഷ്ടപ്പെട്ട സ്വർണം തിരിച്ചു കിട്ടില്ലെന്നാണ് കരുതിയതെങ്കിലും ആഭരണം പുതിയ രൂപത്തിൽ അതേ അളവിൽ കോവിഡ് കാലത്ത് തിരികെ കിട്ടിയതിന്റെ ആഹ്ളാദത്തിലാണ് വീട്ടുകാർ.

   ഒമ്പതാം ക്ലാസുകാരന്റെ ഓൺലൈൻ കളി;പോയത് സഹോദരിയുടെ വിവാഹത്തിനുള്ള നാലുലക്ഷം

   ഓൺലൈൻ പഠനകാലത്ത് നമ്മുടെ കുട്ടികൾ അറിഞ്ഞോ അറിയാതെയോ ചെന്നു ചാടുന്ന അപകടങ്ങളെ കുറിച്ച് മുന്നറിയിപ്പുമായി പൊലീസ്. തൃശ്ശൂർ സിറ്റി പൊലീസിന്റെ ഫെയ്സ്ബുക്ക് പേജിലാണ് ഒരു സംഭവ കഥയിലൂടെ ഗുരുതരമായ പ്രശ്നത്തെ കുറിച്ച് മുന്നറിയിപ്പ് നല്കുന്നത്.മകളുടെ വിവാഹത്തിനായി ബാങ്കിൽ സൂക്ഷിച്ച പണം അക്കൗണ്ടിൽ നിന്ന് നഷ്ടമായത് എങ്ങനെയെന്ന അന്വേഷണം അവസാനിച്ചത് സ്വന്തം വീട്ടിൽ തന്നെയാണെന്ന് ഫെയ്സ്ബുക്ക് കുറിപ്പിൽ പറയുന്നു.

   വിവാഹ ആവശ്യത്തിനായി പണം പിൻവലിക്കാൻ ബാങ്കിൽ എത്തിയ മാതാപിതാക്കൾക്ക് പല ഘട്ടങ്ങളിലായി പണം പിൻവലിച്ചതിന്റെ വിശദാംശങ്ങളാണ് ബാങ്ക് അധികൃതർ നൽകിയത്. തങ്ങളറിയാതെ അക്കൗണ്ടിൽ നിന്നും പണം പിൻവലിച്ചത് എങ്ങനെയാണെന്നറിയാനാണ് തൃശ്ശൂർ സ്വദേശികളായ മാതാപിതാക്കൾ പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയത്.

   പരാതിയിൽ വിശദമായി അന്വേഷണം നടത്തിയ പൊലീസ് കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു. ദമ്പതികളുടെ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന മകനിലേക്കാണ് പൊലീസ് അന്വേഷണം എത്തിയത്. പണം പിൻവലിച്ചതും വിവിധ അക്കൗണ്ടുകളിലേക്ക് കൈമാറിയതുമെല്ലാം അവരുടെ ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന ആൺകുട്ടിയാണെന്നാണ് പൊലീസ് കണ്ടെത്തിയത്.

   മകന്റെ പഠനാവശ്യം വാങ്ങി നൽകിയ മൊബൈൽ ഫോണാണ് വില്ലനായത്. പഠിക്കാനായി വാങ്ങി നൽകിയ മൊബൈൽഫോണിൽ കൂട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി ഓൺലൈൻ ഗെയിം ഇൻസ്റ്റാൾ ചെയ്തു. അമ്മയുടെ പേരിലെടുത്ത സിം കാർഡായിരുന്നു മകൻ ഉപയോഗിച്ചിരുന്നത്. ഇതേ നമ്പർ തന്നെയാണ് അമ്മയുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരുന്നതും. ഗെയിമിന് അടിമപ്പെട്ടതോടെ പണം കൊടുത്ത് പുതിയ ഫീച്ചറുകൾ വാങ്ങുകയായിരുന്നു.

   നഷ്ടപ്പെട്ട പണത്തെക്കുറിച്ചോർത്ത് കുട്ടിയെ ശാസിക്കുകയും മർദ്ദിക്കുകയും ചെയ്തിട്ടു കാര്യമില്ലെന്നും സംഭവിച്ചുപോയ തെറ്റ് കുട്ടിയെ പറഞ്ഞു മനസ്സിലാക്കി നേർവഴി കാണിച്ചുനൽകുന്നതിന് പോലീസുദ്യോഗസ്ഥർ കൗൺസിലിങ്ങും ഏർപ്പെടുത്തി.
   വീടിനകത്ത് ഓൺലൈൻ പഠനം നടക്കുമ്പോൾ നമ്മുടെ മക്കൾ അറിഞ്ഞോ അറിയാതെയോ ചെന്നുചാടുന്ന അപകടങ്ങളിലേക്കാണ് ഓരോ സംഭവങ്ങളും വിരൽചൂണ്ടുന്നതെന്ന്  ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
   Published by:Rajesh V
   First published: