നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കരിപ്പൂരിൽ സിനിമാ സ്റ്റൈലിൽ കവർച്ച; യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചു

  കരിപ്പൂരിൽ സിനിമാ സ്റ്റൈലിൽ കവർച്ച; യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചു

  ദക്ഷിണ കന്നട സ്വദേശി അബ്ദുൾ നാസർ ഷംസാദിനെയാണ് തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് പണവും രേഖകളും തട്ടിയെടുത്ത് വഴിയിൽ ഉപേക്ഷിച്ചത്.

  ഫയൽ ചിത്രം

  ഫയൽ ചിത്രം

  • News18
  • Last Updated :
  • Share this:
  മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിലിറങ്ങിയ യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചു. ദക്ഷിണ കന്നട സ്വദേശി അബ്ദുൾ നാസർ ഷംസാദിനെയാണ് തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് പണവും രേഖകളും തട്ടിയെടുത്ത് വഴിയിൽ ഉപേക്ഷിച്ചത്.

  സ്വർണക്കടത്ത് സംഘാംഗം എന്നു തെറ്റിദ്ധരിച്ചാണ് തട്ടിക്കൊണ്ടുപയോതെന്നാണ് സൂചന. സ്വർണക്കവർച്ചയായിരുന്നു ലക്ഷ്യം. ആളുമാറിയെന്നറിഞ്ഞതോടെ കൈയ്യിലുള്ളതെല്ലാം തട്ടിയെടുത്ത് വിട്ടയക്കുകയായിരുന്നു.

  നടന്ന കാര്യങ്ങളെ കുറിച്ച് ഷംസാദ്‌ പറയുന്നത് ഇങ്ങനെ,

  " ശനിയാഴ്ച പുലർച്ചെ 4 മണിക്കാണ് ഷാർജയിൽ നിന്നും കരിപ്പൂരിൽ വിമാനമിറങ്ങിയത്‌. ഓട്ടോറിക്ഷയിൽ കോഴിക്കോട് റെയിൽവെ സ്റ്റേഷനിലേക്ക് പോകും വഴി ആയിരുന്നു അക്രമം. ഷെയർ ഓട്ടോയിൽ കണ്ണൂർ സ്വദേശിയും ഒപ്പമുണ്ടായിരുന്നു. ‌ഇതിനിടയിൽ ക്രൂയിസർ ജീപ്പിലും ബൈക്കിലുമായി പിന്തുടർന്നെത്തിയ സംഘം  കൊണ്ടോട്ടി  തലേക്കരയിലെത്തിയപ്പോൾ വാഹനം തടഞ്ഞു. ഓട്ടോ ഡ്രൈവറുടെയും സഹയാത്രികന്റെയും മുഖത്ത് പെപ്പർ സ്പ്രേ അടിച്ച് തന്നെ വാഹനത്തിൽ പിടിച്ചു കയറ്റി. കണ്ണുമൂടിക്കെട്ടി മർദ്ദിച്ച് അവശനാക്കി. കടത്തിക്കൊണ്ടുവന്ന സ്വർണം എവിടെ എന്നു ചോദിച്ചായിരുന്നു അതിക്രൂര മർദനം. വസ്ത്രം അഴിച്ച് ശരീരം മുഴുവൻ പരിശോധിച്ചു. ഒന്നും ലഭിക്കാത്തതിനെ തുടർന്ന് കൈയിലുണ്ടായിരുന്ന പഴ്സും, എടിഎം കാർഡും, രേഖകളും ലഗേജും കൈക്കലാക്കി. എടിഎം കാർഡ് ഉപയോഗിച്ച് 23, 000 രൂപയും പിൻവലിച്ചു. മണിക്കൂറുകൾ നീണ്ട അതിക്രൂര മർദനങ്ങൾക്ക് ശേഷം കോഴിക്കോട് സർവകലാശാലയ്ക്ക് സമീപം ചെട്ടിയാർമാടിൽ ഇറക്കിവിടുകയായിരുന്നു. 500 രൂപയും സംഘം നൽകി."

  ALSO READ: കുടുംബ കോടതിയിൽ വച്ച് മുത്തലാഖ് ചൊല്ലി ഒഴിവാക്കി: ഭർത്താവിനെതിരെ പരാതിയുമായി ഭാര്യ

  ഷംസാദിന്റെ പരാതിയിൽ കൊണ്ടോട്ടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഓട്ടോ റിക്ഷയിൽ ഉണ്ടായിരുന്ന കണ്ണൂർ സ്വദേശിയും കരിപ്പൂരിലെ ഓട്ടോ ഡ്രൈവറും പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

  കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്തുന്നവരിൽ നിന്ന് വിവരങ്ങൾ ചോർത്തി കൊള്ളയടിക്കുന്ന സംഘമാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം.
  Published by:Naseeba TC
  First published: