• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ക്ഷേത്രങ്ങൾ കുത്തിതുറന്ന് വൻമോഷണം; 50 പവൻ കവർന്നു

news18india
Updated: June 13, 2018, 8:50 AM IST
ക്ഷേത്രങ്ങൾ കുത്തിതുറന്ന് വൻമോഷണം; 50 പവൻ കവർന്നു
Representative Images. (Getty Images)
news18india
Updated: June 13, 2018, 8:50 AM IST
എറണാകുളം: ജില്ലയിലെ പറവൂരില്‍ രണ്ടു ക്ഷേത്രങ്ങള്‍ കുത്തിതുറന്ന് മോഷണം. തിരുവാഭരണങ്ങളും കാണിക്കവഞ്ചിയിലെ പണവും കവര്‍ന്നു. പറവൂര്‍ കോട്ടുവള്ളി ശ്രീനാരായണ ക്ഷേത്രത്തിലും തൃക്കപുരം ക്ഷേത്രത്തിലുമാണ് മോഷണം നടന്നത്. ക്ഷേത്രവാതില്‍ കുത്തിതുറന്നാണ് മോഷ്ടാക്കള്‍ അകത്തു കടന്നത്.

കോട്ടുവള്ളി ശ്രീനാരായണ ക്ഷേത്ത്രിലെ 20 പവനോളം വരുന്ന സ്വര്‍ണ്ണാഭരണങ്ങളും കാണിക്കവഞ്ചിയിലെ പണവും നഷ്ടപ്പെട്ടതായാണ് പ്രാഥമികമായി തിട്ടപ്പെടുത്തിയിരിക്കുന്നത്. തൃക്കപുരം ക്ഷേത്ത്രിലെ 30 പവനോളം വരുന്ന തിരുവാഭരണവും കാണിക്കവഞ്ചിയിലെ പണവുമാണ് മോഷണം പോയതെന്നാണ് വിവരം.

ക്ഷേത്രങ്ങളില്‍ പൊലീസ് പരിശോധന നടത്തുകയാണ്.
First published: June 13, 2018
കൂടുതൽ കാണുക അടുത്തത് വാര്‍ത്തകള്‍