ഇന്റർഫേസ് /വാർത്ത /Kerala / സീറ്റിനു പകരം പദവി; റോബിന്‍ പീറ്ററിനെ ഡി.സി.സി വൈസ് പ്രസിഡന്റാക്കി

സീറ്റിനു പകരം പദവി; റോബിന്‍ പീറ്ററിനെ ഡി.സി.സി വൈസ് പ്രസിഡന്റാക്കി

മുൻ ഡി.സി.സി അധ്യക്ഷൻ മോഹൻരാജിനെയാണ് കോന്നിയിൽ  കെ.പി.സി.സി നേതൃത്വം സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്. 

 • Share this:

  തിരുവനന്തപുരം: കോന്നിയിലെ സ്ഥാനാർഥിയായി അടൂർ പ്രകാശ് നിർദ്ദേശിച്ച റോബിൻ പീറ്ററെ ഡി.സി.സി വൈസ് പ്രസിഡന്റാക്കി കെ.പി.സി.സിയുടെ അനുനയനീക്കം.

  പ്രമാടം പഞ്ചായത്ത് പ്രസിഡന്റായി റോബിനെ കോന്നിയിൽ സ്ഥാനാർഥിയാക്കണമെന്ന് അടൂർ പ്രകാശാണ് കെ.പി.സി.സിയോട്  ആവശ്യപ്പെട്ടത്.  എന്നാൽ ഇതിനെതിരെ ഡി.സി.സി രംഗത്തെത്തിയതോടെ സ്ഥാനാർഥി നിർണയത്തെച്ചൊല്ലി കോൺഗ്രസിൽ തർക്കം ഉടലെടുത്തിരുന്നു.

  ഡി.സി.സി നേതൃത്വത്തിനെതിരെ അടൂർ പ്രകാശും റോബിൻ പീറ്ററും പരസ്യമായി രംഗത്തെത്തുകയും ചെയ്തു. ഇതേതുടർന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല റോബിനുമായി കൂടിക്കാഴ്ച നടത്തി. ഇതിനു പിന്നാലെ വിമതനാകാനില്ലെന്ന് റോബിൻ പ്രഖ്യാപിക്കുകയും ചെയ്തു.

  നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

  മുൻ ഡി.സി.സി അധ്യക്ഷൻ മോഹൻരാജിനെയാണ് കോന്നിയിൽ  കെ.പി.സി.സി നേതൃത്വം സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്.

  മണ്ഡലത്തിൽ നിർണായക സ്വാധീനമുള്ള അടൂർ പ്രകാശിന് അനുനയിപ്പിക്കേണ്ടത് തെരഞ്ഞെടുപ്പ് വിജയത്തിന് അനിവാര്യമാണെന്ന തിരിച്ചറിവിലാണ് റോബിന് പുതിയ സ്ഥാനം നൽകാൻ നേതൃത്വം തീരുമാനിച്ചതെന്നാണ് വിവരം. 

  Also Read  കോന്നിയിലും പ്രചാരണ വിഷയം ശബരിമല: കെ സുരേന്ദ്രന്‍

  First published:

  Tags: Adoor Prakash, Anchodinch, Konni By-Election, Kpcc