• HOME
  • »
  • NEWS
  • »
  • kerala
  • »
  • ROBIN THE FORMER PRIEST ACCUSED PRIEST IN KOTTIYOOR RAPE CASE SEEKING BAIL TO MARRY THE VICTIM RV TV

വിവാഹം കഴിക്കാൻ ജാമ്യം തേടി ഇരയ്ക്ക് പിന്നാലെ പോക്സോ പ്രതിയായ മുൻ വൈദികൻ റോബിൻ; സുപ്രീംകോടതിയിൽ ഹർജി നൽകി

പ്രതിക്ക് ജാമ്യം ആവശ്യപ്പെട്ട് പീഡനത്തിന് ഇരയായായ, ഇപ്പോൾ 18 തികഞ്ഞ പെൺകുട്ടിയും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. പ്രതിയെ വിവാഹം കഴിക്കുന്നതിന് ജാമ്യം അനുവദിക്കണമെന്നും  സ്വന്തം ഇഷ്ടപ്രകാരമാണ് പ്രതിയെ വിവാഹം കഴിക്കാൻ തീരുമാനിച്ചിരിക്കുന്നതെന്നുമാണ് ഇര ഹർജിയിൽ വ്യക്തമാക്കിയിരിക്കുന്നത്.

റോബിൻ വടക്കുംചേരി

റോബിൻ വടക്കുംചേരി

  • Share this:
ന്യൂഡൽഹി:  കൊട്ടിയൂർ പീഡനക്കേസിൽ ഇരയെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി സുപ്രീം കോടതിയെ സമീപിച്ചു. കേസിൽ ശിക്ഷ അനുഭവിക്കുന്ന മുൻ വൈദികനും 51 കാരനുമായ  റോബിൻ വടക്കുംഞ്ചേരിയാണ് സുപ്രീം കോടതിയെ സമീപിച്ചത്. വിവാഹം കഴിക്കുന്നതിന് ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. പ്രതിക്ക് ജാമ്യം ആവശ്യപ്പെട്ട് പീഡനത്തിന് ഇരയായായ, ഇപ്പോൾ 18 തികഞ്ഞ പെൺകുട്ടിയും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. പ്രതിയെ വിവാഹം കഴിക്കുന്നതിന് ജാമ്യം അനുവദിക്കണമെന്നും  സ്വന്തം ഇഷ്ടപ്രകാരമാണ് പ്രതിയെ വിവാഹം കഴിക്കാൻ തീരുമാനിച്ചിരിക്കുന്നതെന്നുമാണ് ഇര ഹർജിയിൽ വ്യക്തമാക്കിയിരിക്കുന്നത്.

Also Read- Happy Friendship Day| മലയാള മനോരമയ്ക്ക് സൗഹൃദ ദിനാശംസകള്‍ നേര്‍ന്ന് മാതൃഭൂമി

ഇരയെ വിവാഹം കഴിക്കാൻ അനുമതി തേടി പ്രതി റോബിൻ വടക്കുംചേരി സമർപ്പിച്ച ഹർജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. പെൺകുട്ടിയെ വിവാഹം കഴിക്കാനുള്ള നീക്കം ഹൈക്കോടതിയെ കരുവാക്കി ശിക്ഷ കുറയ്ക്കാനുള്ള തന്ത്രമാണെന്ന സർക്കാർ വാദം അംഗീകരിച്ചാണ് വൈദികന്റെ ജാമ്യാപേക്ഷ കോടതി നിരസിച്ചത്. ജസ്റ്റിസ് വിനീത് ശരൺ അധ്യക്ഷനായ ബഞ്ച് നാളെ ഹർജികൾ പരിഗണിക്കും. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പള്ളിമേടയിൽ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ വിചാരണക്കോടതി വൈദികനെ ശിക്ഷിക്കുകയായിരുന്നു. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ നിലവിലുള്ള അപ്പീലിൽ, ഉപ ഹർജിയിലാണ് ജാമ്യം തേടിയത്. പെൺകുട്ടിയേയും കുഞ്ഞിനെയും സംരക്ഷിച്ചു കൊള്ളാമെന്നും വിവാഹത്തിന് പെൺകുട്ടിയുടെ സമ്മതമുണ്ടെന്നും വിവാഹത്തിന് ഇടക്കാല ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ഹൈക്കോടതിയോട് ആവശ്യപ്പെട്ടത്.

Also Read- കൂടുതൽ കുട്ടികൾ; ദമ്പതികൾക്ക് സാമ്പത്തിക സഹായ പദ്ധതിയുമായി പത്തനംതിട്ട രൂപത

ഹൈക്കോടതി ആവശ്യം തള്ളിയ സാഹചര്യത്തിലാണ് പ്രതിയും  ഇരയും സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. 2016 ലായിരുന്നു കേസിനാസ്പദമായ സംഭവം. കൊട്ടിയൂര്‍ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരി ആയിരുന്ന റോബിന്‍ വടക്കുംചേരി പള്ളിമേടയിൽ വെച്ച്​ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയായിരുന്നു. ഇരയുടെ കുടുംബമടക്കം മൊഴിമാറ്റിയ കേസിൽ ഡി എൻ എ ടെസ്​റ്റ്​ ഉൾപ്പെടെ നടത്തിയാണ്​ കുറ്റകൃത്യം തെളിയിച്ചത്​.

Also Read- അജ്ഞാതന്റെ ഫേസ്ബുക്ക് സൗഹൃദവലയിൽ കുരുങ്ങി; 3 സ്ത്രീകൾക്ക് നഷ്ടമായത് 60 ലക്ഷം രൂപ

ഇതിനിടെ, ഗര്‍ഭിണിയായതി​​ന്റെ ഉത്തരവാദിത്തം പെൺകുട്ടിയുടെ അച്ഛനിൽ ചുമത്തി കേസ് ഒതുക്കിതീര്‍ക്കാന്‍ ശ്രമം നടന്നിരുന്നു. റോബിനെ വൈദിക വൃത്തിയിൽ നിന്ന് സഭ പുറത്താക്കിയിരുന്നു. കേസിൽ റോബിൻ വടക്കുംചേരിക്ക് ഇരുപത് വർഷം കഠിനതടവും, മൂന്ന് ലക്ഷം രൂപ പിഴയുമാണ് തലശേരിയിലെ വിചാരണക്കോടതി വിധിച്ചത്.
Published by:Rajesh V
First published:
)}