ബാലപീഡനത്തിന് ശിക്ഷയനുഭവിക്കുന്ന റോബിൻ വടക്കുംചേരിയെ കത്തോലിക്കാ സഭ വൈദികവൃത്തിയിൽ നിന്നും പുറത്താക്കി

മാനന്തവാടി രൂപതയിലെ വൈദികനായിരുന്ന റോബിന്‍ വടക്കുംചേരിയെ മാര്‍പാപ്പയാണ് വൈദികവൃത്തിയിൽ നിന്നും പുറത്താക്കിയത്.

News18 Malayalam | news18-malayalam
Updated: March 1, 2020, 12:47 PM IST
ബാലപീഡനത്തിന് ശിക്ഷയനുഭവിക്കുന്ന  റോബിൻ വടക്കുംചേരിയെ കത്തോലിക്കാ സഭ വൈദികവൃത്തിയിൽ നിന്നും  പുറത്താക്കി
റോബിൻ വടക്കുംചേരി
  • Share this:
കൊട്ടിയൂർ പീഡന കേസിൽ ശിക്ഷിക്കപ്പെട്ട റോബിൻ  വടക്കുംചേരിയെ കത്തോലിക്ക സഭ വൈദികവൃത്തിയിൽ നിന്നും പുറത്താക്കി. മാനന്തവാടി രൂപതയിലെ വൈദികനായിരുന്ന റോബിന്‍ വടക്കുംചേരിയെ മാര്‍പാപ്പയാണ് വൈദികവൃത്തിയിൽ നിന്നും പുറത്താക്കിയത്.

പീഡന കേസിൽ അറസ്റ്റിലായ റോബിന്‍ വടക്കുംചേരിയെ  2017 ഫെബ്രുവരി 27-ന് വൈദികപദവിയില്‍ നിന്ന് മാനന്തവാടി രൂപതാധ്യക്ഷന്‍ സസ്പെൻഡ് ചെയ്തിരുന്നു. ഇതേക്കുറിച്ച് അന്വേഷിക്കാൻ ചുമതലപ്പെടുത്തിയ കമ്മിഷൻ 2017-ൽ തന്നെ റിപ്പോർട്ട് സമർപ്പിച്ചു. ഇതുകൂടി പരിഗണിച്ചാണ് റോബിനെ വൈദികവൃത്തിയിൽ നിന്നും പുറത്താക്കാൻ മാർപ്പാപ്പ തീരുമാനിച്ചത്.

Also Read കൊട്ടിയൂർ പീഡനകേസ്; ഫാദർ റോബിന് 20 വർഷം കഠിന തടവും 3 ലക്ഷം രൂപ പിഴയും

റോബിന്‍ വടക്കുംചേരി കുറ്റക്കാരനാണെന്നു കണ്ടെത്തിയ തലശ്ശേരി പോക്സോ 2019-ൽ ശിക്ഷ വിധിച്ചു. ഈ ശിക്ഷാ വിധിയുടെ വിശദാംശങ്ങളും 2019 ഏപ്രില്‍ 9-ന് റോമില്‍ വിശ്വാസ തിരുസംഘത്തിന് സമര്‍പ്പിച്ചിരുന്നു. ഇവ പരിശോധിച്ച് 2019 ജൂണ്‍ 21-ന് വൈദികവൃത്തിയില്‍ നിന്ന് നീക്കം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ റോമില്‍ ആരംഭിച്ചു.

വിശ്വാസതിരുസംഘം നൽകിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 2019 ഡിസംബര്‍ അഞ്ചിനാണ് റോബിന്‍ വടക്കുംചേരിയെ ഫ്രാന്‍സിസ് മാര്‍പാപ്പ വൈദികവൃത്തിയില്‍ നിന്നും പുറത്താക്കിയത്. ഈ തീരുമാനം മാനന്തവാടി രൂപതാ കാര്യാലയം വഴി റോബിന്‍ വടക്കുംചേരി കൈപ്പറ്റിയതോടെയാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായത്.

Also Read കൊട്ടിയൂര്‍; വൈദികനെ രക്ഷിക്കാൻ കള്ളസാക്ഷി പറഞ്ഞ മാതാപിതാക്കള്‍ക്കെതിരെ നടപടിയെടുക്കാൻ കോടതി 

 
First published: March 1, 2020, 12:42 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading