എറണാകുളത്തെ തീരമേഖലകളിൽ കടലാക്രമണം രൂക്ഷം; കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചേക്കും

ആവശ്യമായ മുന്നൊരുക്കങ്ങൾ എടുക്കാൻ കഴിയാത്തതാണ് പലയിടത്തും കടൽക്ഷോഭം മതിയായ രീതിയിൽ പ്രതിരോധിക്കാൻ കഴിയാത്തതെന്നാണ് ആരോപണം.

news18
Updated: June 12, 2019, 7:51 AM IST
എറണാകുളത്തെ തീരമേഖലകളിൽ കടലാക്രമണം രൂക്ഷം; കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചേക്കും
sea
  • News18
  • Last Updated: June 12, 2019, 7:51 AM IST
  • Share this:
കൊച്ചി: എറണാകുളം ജില്ലയിലെ ചെല്ലാനം, വൈപ്പിൻ മേഖലകളിൽ തുടർച്ചയായ മൂന്നാം ദിവസവും കടലാക്രമണം രൂക്ഷമായി തുടരുന്നു. നിരവധി വീടുകളിൽ വെള്ളം കയറി.
ഈ നില തുടർന്നാൽ കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ടി വരുമെന്നാണ് സൂചന. പുലിമുട്ടുകളില്ലാത്ത ചെല്ലാനം ഭാഗത്താണ് കടലാക്രമണം കൂടുതൽ നാശം വിതച്ചിരിക്കുന്നത്.

also read: കുടിശ്ശിക ഇനത്തില്‍ ലഭിക്കാനുള്ളത് 30 കോടി; കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മരുന്ന് വിതരണം ചെയ്യില്ലെന്ന് ഏജന്‍സികള്‍

ആവശ്യമായ മുന്നൊരുക്കങ്ങൾ എടുക്കാൻ കഴിയാത്തതാണ് പലയിടത്തും കടൽക്ഷോഭം മതിയായ രീതിയിൽ പ്രതിരോധിക്കാൻ കഴിയാത്തതെന്നാണ് ആരോപണം. ആളുകളെ മാറ്റിപ്പാർപ്പിച്ചു വേണ്ടിവന്നാൽ ക്യാമ്പുകളിൽ ആരോഗ്യ പ്രതിരോധ സംവിധാനങ്ങൾ അടക്കം ഒരുക്കാൻ സർക്കാർ ജില്ലാ ഭരണകൂടത്തിനു നിർദ്ദേശം നൽകിയിട്ടുണ്ട്.
പലയിടത്തും ജനങ്ങൾ നേരിട്ടാണ് ഇപ്പോൾ മണൽ ചാക്ക് കൊണ്ടു ഭിത്തി നിർമ്മിക്കുന്നത്.

സർക്കാരിന്റെ ഭാഗത്തു നിന്ന് ഗുരുതര വീഴ്ചയുണ്ടായതായി ചെല്ലാനം സന്ദർശിച്ച ആലപ്പുഴ സഹായ മെത്രാൻ ജെയിംസ് ആനാംപറമ്പിൽ ആരോപിച്ചു. അതേ സമയം കടൽ ഭിത്തി നിർമ്മാണം സംബന്ധിച്ചു തീരുമാനം ഉണ്ടായില്ലെങ്കിൽ സമരമാരംഭിക്കുമെന്നു കേരള റീജിയൺ ലാറ്റിൻ കാത്തലിക് അസോസിയേഷൻ വ്യക്തമാക്കി.
First published: June 12, 2019, 7:51 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading