• HOME
  • »
  • NEWS
  • »
  • kerala
  • »
  • വസ്തു തർക്കത്തിൽ മധ്യസ്ഥ ശ്രമം; പരാതി പിൻവലിക്കാൻ സമ്മർദ്ദം: ജോളിക്കെതിരെ റോജോ

വസ്തു തർക്കത്തിൽ മധ്യസ്ഥ ശ്രമം; പരാതി പിൻവലിക്കാൻ സമ്മർദ്ദം: ജോളിക്കെതിരെ റോജോ

വസ്തു തര്‍ക്കത്തിൽ ജോളി മധ്യസ്ഥശ്രമം നടത്തിയെന്നും കേസ് പിൻവലിക്കാൻ ബാഹ്യ ശക്തികൾ വഴി സമ്മർദ്ദം ചെലുത്തിയെന്നുമാണ് റോജോ വ്യക്തമാക്കിയത്

  • News18
  • Last Updated :
  • Share this:
    കോഴിക്കോട്: കൂട്ടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി പരാതിക്കാരൻ റോജോ. വസ്തു തര്‍ക്കത്തിൽ ജോളി മധ്യസ്ഥശ്രമം നടത്തിയെന്നും കേസ് പിൻവലിക്കാൻ ബാഹ്യ ശക്തികൾ വഴി സമ്മർദ്ദം ചെലുത്തിയെന്നുമാണ് റോജോ വ്യക്തമാക്കിയത്. കഴിഞ്ഞദിവസം പൊലീസിന് മൊഴി നൽകാനെത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് ജോളിക്കെതിരെ റോജോയുടെ വെളിപ്പെടുത്തൽ.

    Also Read-'രാഷ്ട്രീയക്കാരെ പുച്ഛമുള്ളവർ ഇത് വായിക്കണം': വൈറലായി കോൺഗ്രസ് നേതാവിന്‍റെ കുറിപ്പ്

    വസ്തു തർക്കത്തിലെ ധാരണയ്ക്ക് പകരമായി കേസ് പിന്‍വലിക്കണമെന്നായിരുന്നു ജോളിയുടെ ആവശ്യം. എന്നാൽ പരാതി പിൻവലിക്കില്ലെന്ന താൻ ഉറച്ചു നിന്നു. സംശയങ്ങൾ ഉണ്ടായിരുന്നുവെങ്കിലും കേസിന് ഇത്രയും വ്യാപ്തി പ്രതീക്ഷിച്ചിരുന്നില്ല. ചില സംശയങ്ങളും സൂചനകളും വച്ചാണ് പരാതി നല്‍കിയത്. തിരിച്ചടിക്കുമോ എന്ന് പോലും ഭയപ്പെട്ടിരുന്നു എന്നും അന്വേഷണത്തിൽ പൂർണ തൃപ്തി അറിയിച്ച് റോജോ പ്രതികരിച്ചു.

    Also Read-പമ്പ - നിലയ്ക്കൽ സർവീസിൽ ഇനി ഇരുദിശയിലേയ്ക്കും ഒന്നിച്ച് ടിക്കറ്റ് എടുക്കേണ്ട; മാറ്റങ്ങളുമായി കെഎസ്ആർടിസി

    ആത്മാക്കൾ അവിടെക്കിടന്ന് നിലവിളിക്കുകയാണ് അവർക്ക് നീതി ലഭിക്കണം.. ബാക്കി ജീവിച്ചിരിക്കുന്നവർക്കും നീതി ലഭിക്കണം.. എന്നും റോജോ അറിയിച്ചു.. കഴിഞ്ഞ ദിവസം പത്തുമണിക്കൂറോളമാണ് അന്വേഷണസംഘം റോജിയുടെ മൊഴിയെടുത്തത്. ഇന്ന് വീണ്ടും മൊഴിയെടുപ്പ് തുടരും.. കട്ടപ്പനയിലെ ജ്യോത്സ്യന്‍ കൃഷ്ണകുമാറിനെയും ഇന്ന് മൊഴിയെടുക്കാന്‍ വിളിപ്പിച്ചിട്ടുണ്ട്.



     
    First published: