• HOME
  • »
  • NEWS
  • »
  • kerala
  • »
  • Kozhikode| ശനിയാഴ്ച അടച്ചിട്ടുപോയി; ഞായറാഴ്ച നേരം പുലർന്നപ്പോൾ 10 കടകൾക്ക് മേൽക്കൂരയില്ല

Kozhikode| ശനിയാഴ്ച അടച്ചിട്ടുപോയി; ഞായറാഴ്ച നേരം പുലർന്നപ്പോൾ 10 കടകൾക്ക് മേൽക്കൂരയില്ല

9 ജൂവലറികളുടെയും ഒരു കൂൾബാറിന്റെയും മേൽക്കൂരയാണ് പൊളിച്ചുമാറ്റിയ നിലയിൽ കണ്ടത്

  • Share this:
    കോഴിക്കോട്: മെയ് 31 വരെ കെട്ടിടം പൊളിക്കരുതെന്ന കേരള ഹൈക്കോടതിയുടെ (Kerala High Court) ഉത്തരവ് നിലവിലിരിക്കെ വ്യാപാരികൾ അറിയാതെ രാത്രി കടകളുടെ മേൽക്കൂര പൊളിച്ചു മാറ്റിയതായി പരാതി. കോഴിക്കോട് മേലേപാളയം വൈരാഗി അമ്പലവുമായി ബന്ധപ്പെട്ട് ഓടുമേഞ്ഞ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന 9 ജൂവലറികളുടെയും ഒരു കൂൾബാറിന്റെയും മേൽക്കൂരയാണ് ശനിയാഴ്ച വ്യാപാരികൾ കടകൾ പൂട്ടിപ്പോയ ശേഷം പൊളിച്ചുമാറ്റിയ നിലയിൽ കണ്ടത്.

    ഞായറാഴ്ച രാവിലെ കട തുറക്കാൻ വ്യാപാരികൾ എത്തിയപ്പോഴാണ് കടകൾക്ക് മേൽക്കൂര ഇല്ലെന്നറിഞ്ഞത്. കടയിൽ ആഭരണങ്ങളും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും ഉള്ളതിനാൽ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

    കെട്ടിടത്തിലെ 5 വ്യാപാരികളും കെട്ടിട അധികൃതരുമായി കേസ് നിലനിൽക്കുന്നുണ്ട്. വർഷങ്ങൾ പഴക്കമുള്ള കെട്ടിടം പൊളിച്ചുമാറ്റാൻ നേരത്തേ കോർപറേഷൻ കെട്ടിടം നടത്തിപ്പുകാർക്ക് നോട്ടിസ് നൽകിയിരുന്നു. ഈ വിവരം കട നടത്തുന്നവരെ അറിയിച്ചതായി പറയുന്നു. എന്നാൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ച വ്യാപാരികൾ ഹൈക്കോടതിയെ സമീപിക്കുകയും കെട്ടിടം മേയ് 31 വരെ പൊളിക്കാതിരിക്കാനുള്ള ഉത്തരവ് നേടുകയും ചെയ്തിരുന്നു.

    ഇതിനിടെയാണ് ശനിയാഴ്ച കട പൂട്ടിയശേഷം മേൽക്കൂര പൊളിച്ചുമാറ്റിയത്. സംഭവത്തെ തുടർന്നു ടൗൺ എസിപി പി ബിജുരാജിന്റെ നേതൃത്വത്തിൽ പൊലീസ് എത്തി ഇരുകൂട്ടരുമായി ചർച്ച നടത്തി. കെട്ടിടം പൊളിക്കാതിരിക്കാൻ 31 വരെ ഹൈക്കോടതി സ്റ്റേ നിലനിൽക്കുന്നതിനാൽ മേൽക്കൂര പൊളിച്ചുമാറ്റിയ കടകളുടെ മുകളിൽ തൽക്കാലം ഷീറ്റു കെട്ടണമെന്ന് പൊലീസ് അറിയിച്ചു. ഇതേ തുടർന്ന് വ്യാപാരികൾ കടകൾക്ക് മുകളിൽ വൈകിട്ടോടെ ഷീറ്റിട്ടു.

    വീട്ടമ്മയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ആഭരണങ്ങള്‍ കവർന്നു

    തിരുവനന്തപുരത്ത് വീട്ടമ്മയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ആഭരണങ്ങള്‍ കവർന്നു. കാട്ടാക്കട കളിയാക്കോട് സ്വദേശി രതീഷിന്റെ വീട്ടിലാണ് കവർച്ച ഉണ്ടായത്. രാവിലെ 6 മണിയോടെയായിരുന്നു സംഭവം. രതീഷും ഭാര്യയും പള്ളിയിൽ പോയിരുന്ന സമയത്താണ് കവർച്ച നടന്നത്. രതീഷിന്റെ ഭാര്യ മാതാവും കുട്ടികളും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഈ സമയത്ത് വീട്ടിൽ എത്തിയ മോഷ്ടാവ് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് ആഭരണം കവർന്നത്. രതീഷിന്റെ ഭാര്യ മാതാവിനോട് തോക്ക് ചൂണ്ടിയ ശേഷം കമ്മൽ ഊരി നൽകാൻ മോഷ്ടാവ് ആവശ്യപ്പെടുകയായിരുന്നു.

    കമ്മൽ അടക്കമുള്ള ആഭരണ വസ്തുകളാണ് നഷ്ടമായത്. സംഭവത്തിന്‌ പിന്നാലെ കുടുംബം പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ കാട്ടാക്കട പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. മോഷ്ടാവിനെ കുറിച്ച് ഒരു സൂചനയും പൊലീസിന് ലഭിച്ചിട്ടില്ല. സിസിടിവി ദൃശ്യങ്ങൾ അടക്കം പോലീസ് ശേഖരിച്ചിട്ടുണ്ട്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.
    Published by:Rajesh V
    First published: