ഇന്റർഫേസ് /വാർത്ത /Kerala / വായ്പയുടെ തിരിച്ചടവ് മുടങ്ങിയതിൽ ബാങ്ക് ജീവനക്കാർ വീട്ടിലെത്തി ഭീഷണിപ്പെടുത്തി; ആലപ്പുഴയിൽ കയർ ഫാക്ടറി തൊഴിലാളി ജീവനൊടുക്കി

വായ്പയുടെ തിരിച്ചടവ് മുടങ്ങിയതിൽ ബാങ്ക് ജീവനക്കാർ വീട്ടിലെത്തി ഭീഷണിപ്പെടുത്തി; ആലപ്പുഴയിൽ കയർ ഫാക്ടറി തൊഴിലാളി ജീവനൊടുക്കി

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

ആക്സിസ് ബാങ്കിൽ നിന്ന് മകളുടെ വിവാഹത്തിനെടുത്ത ബാങ്ക് വായ്പയുടെ തിരിച്ചടവാണ് മുടങ്ങിയത്.

  • Share this:

ആലപ്പുഴ: വായ്പയുടെ തിരിച്ചടവ് മുടങ്ങിയതിൽ ബാങ്ക് ജീവനക്കാർ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതിനു പിന്നാലെ കഞ്ഞിക്കുഴിയിൽ കയർ ഫാക്ടറി തൊഴിലാളി ജീവനൊടുക്കി. കഞ്ഞിക്കുഴി കുഞ്ഞാറുവെളി ശശി (54) ആണ് മരിച്ചത്. ആക്സിസ് ബാങ്കിൽ നിന്ന് മകളുടെ വിവാഹത്തിനെടുത്ത ബാങ്ക് വായ്പയുടെ തിരിച്ചടവാണ് മുടങ്ങിയത്.

Also read-പള്ളിയിൽ രാത്രി നമസ്കാരം കഴിഞ്ഞ് വരുന്നതിനിടെ ബൈക്കിടിച്ച് വയോധികൻ മരിച്ചു

ഇതിന‌ു പിന്നാലെ ബാങ്ക് ജീവനക്കാരൻ വെളളിയാഴ്ച വീട്ടിലെത്തിയിരുന്നതായി ബന്ധുക്കൾ പറയുന്നു. വീടിന്റെ ആധാരം പണയം വെച്ചാണ് ശശി വായ്‌പ എടുത്തത്. തിരിച്ചടവ് മുടങ്ങിയതിൽ ബാങ്ക് ജീവനക്കാർ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്നാണ് കുടുംബം ആരോപിക്കുന്നത്. രണ്ട് മരുമക്കളുടെ മുന്നിൽ വെച്ചാണ് ഭീഷണിപ്പെടുത്തിയത്. വീടിന്റെ ഫോട്ടോയും ജീവനക്കാരൻ എടുത്തു. ബാങ്ക് ഭീഷണിപ്പെടുത്തിയതിൽ ശശിക്ക് മനോവിഷമം ഉണ്ടായിരുന്നു. ശശിക്ക് മറ്റ് ബാധ്യതകൾ ഇല്ലായിരുന്നെന്നും സഹോദരൻ പറയുന്നു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

First published:

Tags: Alappuzha, Man died