നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • News18 Impact | റോഷനും റോഷ്നയ്ക്കും ഇനി പഠിക്കാം; അത്തോളിയിലെ വീട്ടില്‍ വൈദ്യുതിക്ക് പിന്നാലെ ടിവിയുമെത്തി

  News18 Impact | റോഷനും റോഷ്നയ്ക്കും ഇനി പഠിക്കാം; അത്തോളിയിലെ വീട്ടില്‍ വൈദ്യുതിക്ക് പിന്നാലെ ടിവിയുമെത്തി

  ഷിബുവിന്റെ കുടുംബത്തിന്റെ ദുരിതം ന്യൂസ് 18 പുറത്തുവിട്ടതോടെയാണ് പൊതുപ്രവര്‍ത്തകരുടെ ഇടപെടല്‍.

  News18 Impact

  News18 Impact

  • Share this:
  കോഴിക്കോട്: അത്തോളി ചങ്ങരോത്ത് കോളനിയിലെ ഷിബുവിന്റെയും രഹ്നയുടെയും മക്കളാണ് എട്ടാം ക്ലാസുകാരന്‍ റോഷനും രണ്ടാം ക്ലാസുകാരി റോഷ്‌നയും. ഇരുവര്‍ക്കും ഇനി സ്വസ്ഥമായി പഠിക്കാം. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇടപെട്ട് വയറിംഗ് നടത്തിയതിന് പിന്നാലെ  കെഎസ്ഇബി വൈദ്യുതി കണക്ഷനും നൽകി. തൊട്ടുപിന്നാലെ ടിവിയുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകരെത്തി.

  ചങ്ങരോത്ത് കോളനിയിലെ ഷിബുവിന്റെ കുടുംബത്തിന്റെ ദുരിതം ന്യൂസ് 18 പുറത്തുവിട്ടതോടെയാണ് പൊതുപ്രവര്‍ത്തകരുടെ ഇടപെടല്‍. വീട്ടില്‍ വൈദ്യുതിയില്ലാത്തതിനെത്തുടര്‍ന്ന് റോഷനും റോഷ്‌നയും അടുത്ത വീടുകളിലും ബന്ധുവീടുകളിലും പോയാണ് ഓണ്‍ലൈന്‍ പഠനം നടത്തിയിരുന്നത്.
  TRENDING:'വൈറസിനെ അതിജീവിക്കാം; വിശപ്പിനെ പറ്റില്ല': കുടുംബം പുലർത്താൻ കോവിഡ് രോഗികളുടെ സംസ്കാരചടങ്ങ് ഏറ്റെടുത്ത് യുവാവ് [NEWS] 'Zindagi Na Milegi Dobara'; ബോളിവുഡ് യുക്തിയിൽ കേവലം പ്രണയകഥ മാത്രം: അഭയ് ഡിയോൾ [NEWS]ഇൻ ടു ദി വൈൽഡ് 'ബസ്' അലാസ്കയിൽ നിന്ന് പറത്തി; ഇനി അജ്ഞാത സ്ഥലത്ത് [NEWS]
  ജൂണ്‍ 15ന് ന്യൂസ് 18 വാര്‍ത്ത നല്‍കിയതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇടപെട്ട് ദിവസങ്ങള്‍ക്കകം വീട് വയറിംഗ് നടത്തി. പറമ്പിലൂടെ ലൈന്‍ വലിക്കാന്‍ അയല്‍വാസിക്കും സമ്മതം. കെഎസ്ഇബി ഇടപെട്ട് ഇന്ന് രാവിലെ വൈദ്യുതി കണക്ഷനും നല്‍കി. ഷിബുവിന്റെയും കുടുംബത്തിന്റെയും മനസ്സിലേക്കും ആ പ്രകാശം കടന്നുവന്നു. നന്ദി പറയാന്‍ വാക്കുകളില്ലെന്ന് നിറകണ്ണുകളോടെ ഷിബു പറഞ്ഞു.

  അയല്‍വാസികളെല്ലാം ആ മുഹൂര്‍ത്തത്തിന് സാക്ഷിയായി. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാങ്ങിച്ച എല്‍ ഇ ഡി ടിവി കെ എസ് യു അധ്യക്ഷന്‍ കെ എം അഭിജിത്ത് കുടുംബത്തിന് കൈമാറി.
  First published:
  )}