Jose K Mani Expelled from UDf | 'വഴിയാധാരമാകില്ല'; യുഡിഎഫ് തീരുമാനം ചതിയും പാതകവുമെന്ന് റോഷി അഗസ്റ്റിൻ

എല്ലാ ജില്ലകളിലും പ്രവർത്തകരുള്ള പാർട്ടിയാണ്. മറ്റു മുന്നണിയിലേക്ക് പോകുന്നതിനെക്കുറിച്ചു ചിന്തിച്ചിട്ടില്ല. ജനാധിപത്യപക്ഷത്തോടൊപ്പം നിൽക്കുമെന്നും റോഷി അഗസ്റ്റിൻ

News18 Malayalam | news18-malayalam
Updated: June 29, 2020, 4:01 PM IST
Jose K Mani Expelled from UDf | 'വഴിയാധാരമാകില്ല'; യുഡിഎഫ് തീരുമാനം ചതിയും പാതകവുമെന്ന് റോഷി അഗസ്റ്റിൻ
റോഷ് അഗസ്റ്റിൻ
  • Share this:
കോട്ടയം: കേരള കോൺഗ്രസ് ജോസ് വിഭാഗത്തെ പുറത്താക്കിയ യു.ഡി.എഫ് നടപടി ചതിയും പാതകവുമാണെന്ന് റോഷി അഗസ്റ്റിൻ എം.എൽ.എ. കേരള കോൺഗ്രസ് ജോസ് വിഭാഗം ഒരു അപരാധവും ചെയ്തിട്ടില്ല. ജോസ് പക്ഷം വഴിയാധാരമാകില്ല. യുഡിഎഫ് തീരുമാനം ദുഖകരമാണ്. യുഡിഎഫ് യോഗത്തിൽ ഞങ്ങളും പങ്കെടുക്കേണ്ടതാണ്. ഏത് യോഗത്തിലാണ് തീരുമാനമുണ്ടായതെന്ന് അറിയില്ലെന്നും റോഷി പറഞ്ഞു.

എല്ലാ ജില്ലകളിലും പ്രവർത്തകരുള്ള പാർട്ടിയാണ്. മറ്റു മുന്നണിയിലേക്ക് പോകുന്നതിനെക്കുറിച്ചു ചിന്തിച്ചിട്ടില്ല. ജനാധിപത്യപക്ഷത്തോടൊപ്പം നിൽക്കുമെന്നും റോഷി പറഞ്ഞു.

 കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുന്നതിനെച്ചൊല്ലിയുള്ള തർക്കം മുറുകുന്നതിനിടെയാണ് ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫിൽ നിന്ന് പുറക്കാൻ മുന്നണി തീരുമാനിച്ചത്.
You may also like:ജോസ് കെ മാണി വിഭാഗത്തെ യു.ഡി.എഫ് മുന്നണിയിൽ നിന്നും പുറത്താക്കി [NEWS]Power Bill Shock| ഇലക്ട്രിസിറ്റി ബില്ല് ഷോക്കേറ്റ് തപ്സി പാനുവും; ജൂൺ മാസത്തെ ബില്ല് കണ്ട് കണ്ണു തള്ളി താരം [PHOTO] #BoycottNetflix | ട്വിറ്ററിൽ ട്രെന്റിങ്ങായി ഹാഷ്ടാഗ്; കാരണം ഈ തെലുങ്ക് ചിത്രം [NEWS]
ധാർമികമായ സഹകരണം ഉണ്ടായില്ല, പല തവണ സമവായചർച്ച നടത്തിയിട്ടും വഴങ്ങാൻ തയ്യാറായില്ല തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കിയത്. തൽക്കാലം നോക്കുന്നില്ലെന്നും പല തവണ ചർച്ച നടത്തിയിട്ടും വഴങ്ങാതിരുന്ന ജോസ് വിഭാഗത്തെ പുറത്താക്കുകയല്ലാതെ വേറെ വഴിയില്ലെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ വ്യക്തമാക്കി.
First published: June 29, 2020, 3:49 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading