നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • ജോസിനെ പോലെ ഒഴിഞ്ഞുമാറാൻ റോഷി ഇല്ല; പാലായിലെ തോൽവിയിൽ CPM വിലയിരുത്തൽ സ്വാഗതം ചെയ്ത് റോഷി അഗസ്റ്റിൻ

    ജോസിനെ പോലെ ഒഴിഞ്ഞുമാറാൻ റോഷി ഇല്ല; പാലായിലെ തോൽവിയിൽ CPM വിലയിരുത്തൽ സ്വാഗതം ചെയ്ത് റോഷി അഗസ്റ്റിൻ

    സിപിഎം വിലയിരുത്തൽ ആ പാർട്ടിയുടെ ആഭ്യന്തര കാര്യം എന്ന് പറഞ്ഞു മാധ്യമങ്ങൾക്ക് മുന്നിൽ ഒഴിഞ്ഞു മാറുന്ന നിലപാടായിരുന്നു ജോസ് കെ മാണി സ്വീകരിച്ചത്.

    റോഷി അഗസ്റ്റിന്‍

    റോഷി അഗസ്റ്റിന്‍

    • Share this:
    കോട്ടയം: പാലായിൽ തെരഞ്ഞെടുപ്പിൽ വൻ തോൽവിയാണ് ഇടതുമുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ച ജോസ് കെ മാണിക്ക് ഉണ്ടായത്. തെരഞ്ഞെടുപ്പിന് മുൻപും പിൻപും പാലാ വലിയ ചർച്ചകൾക്ക് ഇടം വെച്ചിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞ് മാസങ്ങൾ പിന്നിടുമ്പോഴേക്കും പാലാ ചർച്ചകളിൽനിന്ന് മാറുന്നില്ല. പാലായിൽ സിപിഎം വോട്ടുകൾ പൂർണ്ണമായി വീണിട്ടില്ല എന്ന് കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തിയിരുന്നു. എന്നാൽ സിപിഎം നടത്തിയ ഈ വിലയിരുത്തലിനോട് നേരിട്ടൊരു പ്രതികരണത്തിന് ജോസ് കെ മാണി തയ്യാറായിരുന്നില്ല.

    സിപിഎം വിലയിരുത്തൽ ആ പാർട്ടിയുടെ ആഭ്യന്തര കാര്യം എന്ന് പറഞ്ഞു മാധ്യമങ്ങൾക്ക് മുന്നിൽ ഒഴിഞ്ഞു മാറുന്ന നിലപാടായിരുന്നു ജോസ് കെ മാണി സ്വീകരിച്ചത്. തോൽക്കുന്ന സ്ഥലങ്ങളിൽ മാത്രമല്ല ജയിക്കുന്ന സ്ഥലങ്ങളിലും സിപിഎം വിലയിരുത്തുന്നുണ്ട്. കേരള കോൺഗ്രസും ഇക്കാര്യങ്ങൾ വിലയിരുത്തി വരുന്നുണ്ട്. പ്രാഥമികമായ വിലയിരുത്തൽ നേരത്തെ തന്നെ നടത്തി കഴിഞ്ഞതാണ്. ഇതെല്ലാം ആഭ്യന്തര കാര്യങ്ങൾ മാത്രം ആണ് എന്ന് പറഞ്ഞു ജോസ് കെ മാണി പൂർണ്ണമായും വഴുതി മാറുന്ന നിലപാടാണ് ഇന്നലെ എടുത്തത്.

    Also Read- പാലായിലെ തോൽവി: സ്വന്തം വോട്ട് ചോർന്നുവെന്ന് CPM; അത് അവരുടെ ആഭ്യന്തര കാര്യം, പ്രതികരിക്കാനില്ലെന്ന് ജോസ് കെ മാണി

    എന്നാൽ ജോസ് കെ മാണി ഒഴിഞ്ഞു മാറിയതിനു പിന്നാലെ പാർട്ടി മന്ത്രി കൂടിയായ റോഷി അഗസ്റ്റിൻ ഇന്ന് നടത്തിയ പ്രസ്താവനയാണ് ശ്രദ്ധേയം. പാലായിൽ സിപിഎം വോട്ട് ചോർന്നു എന്ന് വിലയിരുത്തൽ റോഷി അഗസ്റ്റിൻ സ്വാഗതം ചെയ്തു. തെരഞ്ഞെടുപ്പിനുശേഷം വിജയവും തോൽവിയും പരിശോധിക്കുന്നത് നല്ല കാര്യം തന്നെയാണ്. ഭാവിയിൽ തിരിച്ചടികൾ ഉണ്ടാകാതിരിക്കാൻ ഇത്തരം വിലയിരുത്തലുകൾ ഗുണം ചെയ്യുമെന്നും റോഷി അഗസ്റ്റിൻ തുറന്നു പറഞ്ഞു. ബിജെപി വോട്ടുകൾ ചേർന്നതാണ് പാലായിലെ തോൽവി കാരണമെന്നായിരുന്നു കേരള കോൺഗ്രസ് എം വിലയിരുത്തിയത്. സിപിഎം കോട്ടയം ജില്ലാ നേതൃത്വവും ബിജെപി വോട്ടുകൾക്ക് മേൽ പഴിചാരി രക്ഷപ്പെടാനായിരുന്നു ശ്രമിച്ചത്.

    2016 നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഇരുപത്തി നാലായിരത്തോളം വോട്ടുകളാണ് പാലായി ലഭിച്ചത്.  തൊട്ടടുത്ത 2019 ഇൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ അത് പതിനേഴായിരത്തിലേക്ക് ചുരുങ്ങിയിരുന്നു. ഇത്തവണ അത് 10000 ആയി. അതായത് പരമാവധി ബിജെപിക്ക് കുറഞ്ഞത് 14000 വോട്ടുകൾ. സംസ്ഥാനത്തൊട്ടാകെ ഉള്ള ബിജെപിയുടെ വോട്ട് ചോർച്ച പരിശോധിച്ചാൽ അതിനു സമാനമായ വോട്ട് ചോർച്ച മാത്രമാണ് പാലായിൽ ഉണ്ടായത്. എന്നാൽ സംസ്ഥാനത്ത് എല്ലായിടത്തും ഇടതുമുന്നണിക്ക് വലിയ നേട്ടം ഉണ്ടായപ്പോൾ പ്രധാനപ്പെട്ട മണ്ഡലമായ പാലായിൽ പതിനയ്യായിരത്തിൽ പരം വോട്ടുകൾക്ക് തോറ്റു. അതായത് 14000 ബിജെപി വോട്ടുകൾ  ചോർന്ന കണക്കിലേക്ക് ജോസ് കെ മാണിയും സിപിഎം ജില്ലാ നേതൃത്വവും തോൽവിയുടെ ഭാരം എടുത്തു വെക്കുമ്പോൾ പിന്നെയും 1000 വോട്ടുകൾ മാണി സി കാപ്പന് മിച്ചം ഉണ്ട് എന്നർത്ഥം.  ബിജെപി വോട്ടുകൾ ചോർന്നില്ല എങ്കിലും ജോസ് കെ മാണി തോൽക്കുമെന്ന് അർത്ഥം. ഇവിടെയാണ് സിപിഎം വോട്ടുകളും ചോർന്നു എന്ന വിലയിരുത്തൽ സംസ്ഥാന നേതൃത്വം യാഥാർത്ഥ്യബോധത്തോടെ കൈക്കൊള്ളുന്നത്.

    ഏതായാലും പാലയിലെ വോട്ട് ചോർച്ച ജോസ് കെ മാണിയുടെ ഭാവി രാഷ്ട്രീയത്തെ കൂടിയാണ് പ്രതികൂലമായി ബാധിച്ചത്. മന്ത്രിയാകാൻ  സാധ്യതയുണ്ടായിരുന്ന ജോസ് കെ മാണി പദവികളിൽ എത്താതെ ചുരുങ്ങി.സിപിഎം വോട്ട് ചോർച്ചയിലൂടെ കൂടി പാലായിൽ ഉണ്ടായ ജോസിന്റെ തോൽവി ഭാവി രാഷ്ട്രീയത്തിൽ എന്തു മാറ്റമുണ്ടാകുമെന്ന് കാത്തിരുന്നു കാണണം.
    Published by:Rajesh V
    First published:
    )}