തിരുവനന്തപുരം: ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽഫോണിൽ സംസാരിച്ചുനിന്ന് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് എസ്.ഐ പുറത്തേക്ക് വീണ് മരിച്ചു. തിരുവനന്തപുരം ആര്യനാട് കോട്ടയ്ക്കകം അണയ്ക്കര ശിശിരത്തിൽ കെ അനിൽകുമാർ(55) ആണ് ട്രിച്ചിയ്ക്ക് സമീപമുണ്ടായ അപകടത്തിൽ മരിച്ചത്.
ട്രെയിൻ യാത്രയ്ക്കിടെ മൊബൈലിൽ സംസാരിക്കുമ്പോൾ തുറന്നുവെച്ച വാതിൽ വന്ന് ഇടിച്ചാണ് അനിൽകുമാർ പുറത്തേക്ക് വീണത്. ശനിയാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്. ട്രിച്ചിയിലെ ജോലിസ്ഥലമായ ദിണ്ഡിവനം റെയിൽവേ സ്റ്റേഷനിലേക്ക് പോകുമ്പോഴാണ് അപകടം ഉണ്ടായത്.
മൊബൈൽ ഫോണിന് സിഗ്നൽ ലഭിക്കാത്തതിനെ തുടർന്ന് എസി കോച്ചിന്‍റെ വാതിൽ തുറന്ന് സംസാരിക്കുമ്പോഴാണ് അനിൽകുമാർ അപകടത്തിൽപ്പെട്ടതെന്നാണ് വിവരം. ട്രെയിൻ ദിണ്ഡിവനം സ്റ്റേഷനിൽ എത്തിയപ്പോൾ അനിൽകുമാറിനെ കാണാത്തതിനെ തുടർന്ന് സഹപ്രവർത്തകർ നടത്തിയ പരിശോധനയിലാണ് വിജനമായ സ്ഥലത്ത് റെയിൽവേ ട്രാക്കിന് സമീപം മൃതദേഹം കണ്ടെത്തിയത്.
Also Read- നിയന്ത്രണം വിട്ട കാര്‍ രണ്ട് ഓട്ടോറിക്ഷകളില്‍ ഇടിച്ചു; അമ്മയും മകളും മരിച്ചു
തിങ്കളാഴ്ച നാട്ടിലെത്തിച്ച മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്ക്കരിച്ചു. ഭാര്യ റോസിലിൻ, മകൻ നിഖിൽ.
News Summary- A Railway Protection Force SI fell down and died while talking on his mobile phone during the train journey.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.