തിരുവന്തപുരം> നെയ്യാറ്റിൻകരയിൽ ആത്മഹത്യ ചെയ്ത ദമ്പതികളുടെ മക്കൾക്ക് 10 ലക്ഷം രൂപ ധനസഹായം നൽകാനും വീട് വെച്ചു നൽകാനും മന്ത്രിസഭ തീരുാനിച്ചു. അഞ്ചു ലക്ഷം രൂപ വീതം രണ്ടു കുട്ടികൾക്ക് നൽകും.
കുട്ടികളുടെ സംരക്ഷണവും തുടർ പഠനവും സാമൂഹിക നീതി വകുപ്പ് ഏറ്റെടുക്കുമെന്നും കുട്ടികളെ സന്ദർശിച്ച ആരോഗ്യ മന്ത്രി കെ കെ ശൈലജ പറഞ്ഞു. നെയ്യാറ്റിൻകരയിലെ വീട്ടിലാണ് മന്ത്രി കുട്ടികളെ സന്ദർശിച്ചത്.
കൈയേറ്റം ഒഴിപ്പിക്കാനെത്തിയ പൊലീസിന് മുന്നില്‍ ആത്മഹത്യാ ഭീഷണി മുഴക്കവേ പൊള്ളലേറ്റാണ് രാജനും ഭാര്യ അമ്പിളിയും മരിച്ചത്. പൊള്ളലേറ്റ് മരിച്ച അമ്പിളിയുടെ ഭര്‍ത്താവ് രാജനെതിരെ നേരത്തെ കേസെടുത്തിരുന്നു.
രാജന്റെയും അമ്പിളിയുടെയും മരണവുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് മേധാവി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. തിരുവനന്തപുരം റൂറല്‍ എസ് പി അശോക് കുമാറിനാണ് അന്വേഷണ ചുമതല. അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശം. ഇന്ന് തന്നെ സംഭവത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് നല്‍കുമെന്നാണ് വിവരം.
രാജന് താമസിക്കുന്ന വീടിരിക്കുന്ന ഭൂമിയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് ജില്ലാകളക്ടര്‍ നവജ്യോത് ഖോസ മറ്റൊരു അന്വേഷണത്തിന് ഉത്തരവിട്ടു. നെയ്യാറ്റിന്‍കര തഹസീൽദാറിനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഈ ഭൂമിയില്‍ അയല്‍വാസി വസന്ത ഉന്നയിക്കുന്ന അവകാശ വാദത്തിന്റെ നിജസ്ഥിതി പരിശോധിക്കാനാണ് കളക്ടർ നിർദേശിച്ചിരിക്കുന്നത്.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.