നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പ്രളയ സഹായമായി ദുരിതാശ്വാസനിധിയില്‍ എത്തിയ 1030 കോടി ചിലവഴിച്ചില്ല; വയനാട് ജില്ലയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് സഹായമില്ല

  പ്രളയ സഹായമായി ദുരിതാശ്വാസനിധിയില്‍ എത്തിയ 1030 കോടി ചിലവഴിച്ചില്ല; വയനാട് ജില്ലയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് സഹായമില്ല

  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കോടിക്കണക്കിന് രൂപയാണ്  സഹായധനമായി എത്തിയത്.

  News18 Malayalam

  News18 Malayalam

  • Share this:
  തിരുവനന്തപുരം: 2018ലും 2019 ലും ഉണ്ടായ രണ്ട് പ്രളയങ്ങളിൽ കേരളം വിറങ്ങലിച്ചു. സംസ്ഥാനത്തെ ഭൂരിഭാഗം ജില്ലകളെയും  രൂക്ഷമായി പ്രളയക്കെടുതി ബാധിച്ചു. മരണ കണക്കിന് പുറമേ നൂറുകണക്കിന് പേർക്ക് വീടും സ്ഥലവും മറ്റ് ജീവനോപാധികളും നഷ്ടപ്പെട്ടു. ദുരന്ത ബാധിതരെ സഹായിക്കാൻ സർക്കാർ സംവിധാനങ്ങൾ അപര്യാപ്തം എന്ന തിരിച്ചറിവിൽ തങ്ങളുടെ നാടിനെ സംരക്ഷിക്കാൻ  നിരവധി പേരാണ് സംഭാവനകൾ നൽകിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കോടിക്കണക്കിന് രൂപയാണ്  സഹായധനമായി എത്തിയത്.

  വർഷം രണ്ടു പിന്നിട്ടിട്ടും ഈ ഇനത്തിൽ എത്തിയ പണം പൂർണമായി ചിലവഴിക്കാൻ സർക്കാരിനെ കഴിഞ്ഞിട്ടില്ലെന്ന് കണക്ക്.4912 കോടിയാണ് പ്രളയ സഹായമായി ദുരിതാശ്വാസനിധിയിൽ എത്തിയത്. ഇതിൽ 3881 കോടി വിവിധ ജില്ലകളിലായി വിതരണം ചെയ്തു. എന്നാൽ 1030 കോടി ഇനിയും ചെലവഴിച്ചിട്ടില്ല എന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ കണക്ക് വ്യക്തമാക്കുന്നു.

  2018ലെ പ്രളയത്തിൽ വയനാട് ജില്ലയിൽ വീടും സ്ഥലവും നഷ്ടപ്പെട്ട 42 പേർക്ക് ഇനിയും സഹായം എത്തിയിട്ടില്ല. 411 പേർക്കാണ് വീടും സ്ഥലവും നഷ്ടപ്പെട്ടത്. അതിൽ  288 പേർക്ക് വീടിനും സ്ഥലത്തിനും സർക്കാർ ധനസഹായം അനുവദിച്ചു. 81 പേർക്കാണ് സ്പോൺസർമാർ വീട് നിർമിച്ചു നൽകിയത്. വീട് മാത്രം നഷ്ടപ്പെട്ട 608 കുടുംബങ്ങൾ ഉണ്ട്. അതിൽ 6 പേർക്ക് ഇതുവരെ ധനസഹായം പോലും നൽകിയില്ല.

  Also Read-പ്രവാസികള്‍ക്ക് ഓണോപഹാരം; കൊച്ചിയില്‍ നിന്ന് ലണ്ടനിലേയ്ക്ക് നേരിട്ട് വിമാന സര്‍വീസ് ഒരുക്കി സിയാല്‍

  ബാക്കിയുള്ള ഗുണഭോക്താക്കൾക്ക് സ്ഥലം കണ്ടെത്തി രേഖകൾ സമർപ്പിക്കുന്ന മുറയ്ക്ക് സ്ഥലത്തിനും വീടിനുള്ള പണം അനുവദിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

  2019 ലെ പ്രളയത്തിൽ വയനാട് ജില്ലയിൽ 218 കുടുംബങ്ങൾക്ക് വീടും സ്ഥലവും നഷ്ടപ്പെട്ടു. 309 പേർക്ക് വീട് മാത്രം നഷ്ടപ്പെട്ടു. എന്നാൽ ഇതിൽ എത്ര പേർക്ക് ധനസഹായം നൽകി എന്നതിൽ വിവരം ശേഖരിച്ചു വരുന്നുവെന്നാണ് മുഖ്യമന്ത്രിയുടെ മറുപടി. നിയമസഭയിൽ ഒ ആർ കേളു എംഎൽഎയുടെ ചോദ്യത്തിനാണ് മുഖ്യമന്ത്രി ഇങ്ങനെ മറുപടി നൽകിയത്.

  Also Read-Rain Alert | സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

  ദുരന്തം ഉണ്ടായി മൂന്നു വർഷത്തിനു ശേഷവും സഹായം ലഭിക്കാനുള്ള  വയനാട് ജില്ലയിൽ ഉള്ളവരുടെ കണക്ക് മാത്രമാണ് പുറത്തുവന്നത്. പ്രളയം കൂടുതൽ ബാധിച്ച  മറ്റു ജില്ലകളിലെ സ്ഥിതി ഇതിൽ കൂടുതൽ ദയനീയമായിരിക്കും.
  Published by:Jayesh Krishnan
  First published:
  )}