നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ലോക കേരള സഭ; ഊണൊന്നിന് 1,900 രൂപ

  ലോക കേരള സഭ; ഊണൊന്നിന് 1,900 രൂപ

  282 പേരാണുള്ളതെങ്കിലും ഉച്ചയൂണ് 700 പേരും അത്താഴ വിരുന്ന് 600 പേരും കഴിച്ചെന്നാണ് ഭക്ഷണം വിതരണം ചെയ്ത കോവളം റാവിസ് ഹോട്ടലിൽ നിന്നുള്ള ബിൽ വ്യക്തമാക്കുന്നത്.

  loka kerala sabha

  loka kerala sabha

  • Share this:
   തിരുവനന്തപുരം: തലസ്ഥാനത്ത് ജനുവരിയിൽ നടന്ന ലോക കേരള സഭയിൽ പങ്കെടുത്തവർക്ക് സർക്കാർ വിളമ്പിയ ഊണൊന്നിന് 1900 രൂപ. രാത്രി ഭക്ഷണത്തിന് 17,00 രൂപയുമാണ് ഒരാളുടെ ബിൽ. ഓരോരുത്തർക്കും പ്രാതലിനായി 550 രീപ വീതവും പലഹാരങ്ങൾക്കും ചായയ്ക്കുമായി 250 രൂപയും ചെലവായി.

   ജനുവരി ഒന്നു മുതൽ മൂന്നുവരെയാണ് രണ്ടാംലോക കേരളസഭ നടനന്നത്. പങ്കെടുത്തവരുടെ താമസത്തിനും ഭക്ഷണത്തിനുമായി 83 ലക്ഷം രൂപയാണ് സർക്കാർ ആകെ ചെലവാക്കിയത്.

   also read:പ്രിയപ്പെട്ട വളർത്തു കുരങ്ങ് ചത്തു; ഓർമയ്ക്കായി 20 ലക്ഷം രൂപയ്ക്ക് ക്ഷേത്രം നിർമിച്ച് എംഎൽഎ

   ആകെ 351 അംഗങ്ങളുള്ളസഭയിൽ യുഡിഎഫ് അംഗങ്ങളായ 69 പേർ വിട്ടു നിന്നു. ബാക്കി 282 പേരാണുള്ളതെങ്കിലും ഉച്ചയൂണ് 700 പേരും അത്താഴ വിരുന്ന് 600 പേരും കഴിച്ചെന്നാണ് ഭക്ഷണം വിതരണം ചെയ്ത കോവളം റാവിസ് ഹോട്ടലിൽ നിന്നുള്ള ബിൽ വ്യക്തമാക്കുന്നത്.

   ഭക്ഷണം വിതരണം ചെയ്യുന്നതിനുള്ള ചുമതല ഇവന്റ്മാനേജ്മെന്റ് കമ്മിറ്റിയെയാണ് ആദ്യം ഏൽപ്പിച്ചത്. എന്നാൽ അവർ പിന്മാറിയതോടെയാണ് റാവിസിനെ ഏൽപ്പിച്ചത്. ഹോട്ടലിലും നിയമസഭ വളപ്പിലും പാകം ചെയ്ത ഭക്ഷണം നിയമസഭയിലെ വിവിധ ഹാളുകളിലാണ് വിളമ്പിയത്.

   ഇതിലും ഉയർന്നതായിരുന്നു ബിൽ. കുരവു വരുത്തിയാണ് 83 ലക്ഷം രൂപ ഉന്നതാധികാര സമിതി അംഗീകരിച്ചത്. ഭക്ഷണത്തിന് 59.82 ലക്ഷവും താമസത്തിന് 23.42 ലക്ഷവുമാണ് ചെലവ്.
   First published:
   )}