കൊച്ചി കരകയറുമോ? വെള്ളക്കെട്ട് മാറ്റാൻ 25 കോടിയുടെ പദ്ധതികൾ

മാനം കറുക്കുമ്പോൾ ഇപ്പോഴും കൊച്ചിക്കാർക്കു പേടിയാണ്. അത് മാറണമെങ്കിൽ ഈ പദ്ധതികളെല്ലാം പൂർത്തിയാക്കേണ്ടിയിരിക്കുന്നു.

News18 Malayalam | news18-malayalam
Updated: May 21, 2020, 8:32 PM IST
കൊച്ചി കരകയറുമോ? വെള്ളക്കെട്ട് മാറ്റാൻ 25 കോടിയുടെ പദ്ധതികൾ
kochi break through
  • Share this:
കൊച്ചി: പോയ വർഷം ഒരു ദിവസത്തെ മഴയിൽ കൊച്ചി മുങ്ങിയപ്പോഴാണ്  ഇനിയെന്ത് എന്ന ചിന്തയുണ്ടായത്. ആ വെള്ളക്കെട്ടിൽ നിന്നും നഗരത്തെ മോചിപ്പിച്ചത് അന്ന് സംസ്ഥാന സർക്കാരിൻ്റെ നിർദ്ദേശപ്രകാരം ജില്ലാ ദുരന്തനിവാരണ അതോറിറ്റി നേരിട്ട് നടപ്പാക്കിയ ഓപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതിയിലൂടെ ആയിരുന്നു. കൊച്ചിയിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമേകാൻ  ഓപ്പറേഷൻ ബ്രേക്ക് ത്രൂ തുടരാനായിരുന്നു പിന്നെ സർക്കാരിൻ്റെ തീരുമാനം.

തുടർന്ന് 25 കോടി രൂപയുടെ പദ്ധതികൾക്ക് സർക്കാർ ഭരണാനുമതി നൽകി. രണ്ട് ഘട്ടങ്ങളിലായി നടപ്പാക്കേണ്ട പ്രവൃത്തികൾക്കുള്ള പദ്ധതി രേഖ ജില്ലാ ദുരന്തനിവാരണ അതോറിറ്റി തയ്യാറാക്കി. വിവിധ സർക്കാർ ഏജൻസികളുടെയും തദ്ദേശ സ്ഥാപനങ്ങളുടേയും സഹകരണത്തോടെയായിരുന്നു പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചത്.

TRENDING:LIVE |#HBD Laletta: മോഹൻലാലിന് ജന്മദിനാശംസകളുമായി താരലോകം [NEWS]സുതാര്യമായ PPE കിറ്റിന് താഴെ അടിവസ്ത്രം മാത്രം ധരിച്ചെത്തി: റഷ്യയിൽ നഴ്സിന് സസ്പെൻഷൻ [NEWS]മദ്യം വീടുകളിലെത്തിച്ച് സ്വിഗ്ഗിയും സൊമാറ്റോയും; ജാർഖണ്ഡിൽ തുടക്കമായി [NEWS]
ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ ആദ്യ ഘട്ടത്തിലെ 35 പ്രവൃത്തികൾ ആരംഭിക്കുകയും ചെയ്തു. മാർച്ച് 31 - നകം  പൂർത്തീകരിക്കാൻ ലക്ഷ്യമിട്ടതാണെങ്കിലും കോവിഡ്-19 ലോക്ഡൗൺ കാരണം നീണ്ടു പോയി.

ഓപ്പറേഷൻ ബ്രേക്ക് ത്രൂ പ്രവൃത്തികൾ ഇപ്പോൾ പുനരാരംഭിച്ചു. 23 പ്രവൃത്തികൾ ഇതിനകം പൂർത്തീകരിച്ചിട്ടുണ്ടെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുന്നത്. മെയ് 31 നുള്ളിൽ ഒന്നാം ഘട്ട  പ്രവൃത്തികൾ പൂർത്തികരിക്കാനാകുമെന്നാണ് പ്രതീക്ഷ. രണ്ടാം ഘട്ടത്തിലെ പദ്ധതികൾക്കുള്ള പ്രവർത്തനങ്ങളും ആരംഭിച്ചു കഴിഞ്ഞു. പക്ഷെ മാനം കറുക്കുമ്പോൾ ഇപ്പോഴും കൊച്ചിക്കാർക്കു പേടിയാണ്. അത് മാറണമെങ്കിൽ ഈ പദ്ധതികളെല്ലാം പൂർത്തിയാക്കേണ്ടിയിരിക്കുന്നു.
Published by: Anuraj GR
First published: May 21, 2020, 8:32 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading