മലബാറിലെ ക്ഷേത്രജീവനക്കാര്‍ക്ക് അടിയന്തര സഹായത്തിനായി 5 കോടി രൂപ ചെലവഴിക്കും: മുഖ്യമന്ത്രി

സാക്ഷരതാ പ്രേരക്മാര്‍ക്കുള്ള ഓണറേറിയം സംസ്ഥാന സാക്ഷരത സമിതിയുടെ ഫണ്ടില്‍നിന്ന് നല്‍കാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി

News18 Malayalam | news18-malayalam
Updated: April 7, 2020, 7:02 PM IST
മലബാറിലെ ക്ഷേത്രജീവനക്കാര്‍ക്ക് അടിയന്തര സഹായത്തിനായി 5 കോടി രൂപ ചെലവഴിക്കും: മുഖ്യമന്ത്രി
പ്രതീകാത്മക ചിത്രം
  • Share this:
തിരുവനന്തപുരം: ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ മലബാറിലെ ക്ഷേത്രജീവനക്കാര്‍ക്ക് അടിയന്തര സഹായത്തിനായി അഞ്ച് കോടി രൂപ ചെലവഴിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാർത്താ സമ്മേളനത്തിൽ അറിയിക്കും.

മാനേജ്‌മെന്റ് ഫണ്ടില്‍നിന്ന് ശമ്പളത്തിന് അര്‍ഹതയുള്ള ക്ഷേത്ര ജീവനക്കാര്‍ക്ക് പതിനായിരം രൂപ സഹായം നല്‍കും.
You may also like:LIVE Updates: 9 പോസിറ്റീവ് കേസുകൾ കൂടി; മൊബൈൽ ഷോപ്പുകൾക്കും വർക് ഷോപ്പുകൾക്കും ലോക്ക് ഡൗണിൽ ഇളവ് [PHOTO]കാസർകോട് 540 ബെഡ്ഡുകളുള്ള ആശുപത്രി വരുന്നു; നിർമ്മാണം നാളെ മുതൽ ആരംഭിക്കുമെന്ന് കളക്ടർ [NEWS]' കർണാടകം അതിര്‍ത്തി തുറക്കാത്തത് മര്യാദകേട്'; കേരള BJP കേരള സർക്കാരിനൊപ്പമെന്ന് ബി.ഗോപാലകൃഷ്ണന്‍ [NEWS]
ബി,സി,ഡി ഗ്രേഡിലുള്ള ക്ഷേത്രങ്ങളിലെ ക്ഷേമനിധി അംഗത്വമുള്ള ജീവനക്കാര്‍ക്കും പണമില്ലാതെ ശമ്പളം മുടങ്ങിയ എ ഗ്രേഡ് ക്ഷേത്രത്തിലെ ജീവനക്കാര്‍ക്കും ക്ഷേമനിധി വഴി 2500 രൂപ അനുവദിക്കും.

ഉത്തര മലബാറിലെ കാവുകളുമായി ബന്ധപ്പെട്ട ആചാരസ്ഥാനികള്‍, കോലധാരികള്‍ തുടങ്ങിയവര്‍ക്ക് 3500 രൂപ വീതം നല്‍കും.

സാക്ഷരതാ പ്രേരക്മാര്‍ക്കുള്ള ഓണറേറിയം സംസ്ഥാന സാക്ഷരത സമിതിയുടെ ഫണ്ടില്‍നിന്ന് നല്‍കാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: April 7, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading