ഗുരുവായൂർ ദേവസ്വം അഞ്ചുകോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത് തെറ്റ്: കെ സുരേന്ദ്രൻ

വിളക്ക് കത്തിക്കാൻ ബുദ്ധിമുട്ടുന്ന ക്ഷേത്രങ്ങൾക്കായിരുന്നു ഈ തുക നൽകേണ്ടിയിരുന്നത്. മറ്റു മതസ്ഥാപനങ്ങളുടെ ഫണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എന്തുകൊണ്ട് വാങ്ങുന്നില്ലെന്നും സുരേന്ദ്രൻ ചോദിച്ചു.‌‌

News18 Malayalam | news18-malayalam
Updated: May 5, 2020, 11:14 PM IST
ഗുരുവായൂർ ദേവസ്വം അഞ്ചുകോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത് തെറ്റ്: കെ സുരേന്ദ്രൻ
കെ സുരേന്ദ്രൻ
  • Share this:
തിരുവനന്തപുരം: ഗുരുവായൂർ ദേവസ്വം സ്ഥിരം നിക്ഷേപത്തിൽ നിന്ന് അഞ്ചുകോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത് തെറ്റായ നടപടിയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ.

വിളക്ക് കത്തിക്കാൻ ബുദ്ധിമുട്ടുന്ന ക്ഷേത്രങ്ങൾക്കായിരുന്നു ഈ തുക നൽകേണ്ടിയിരുന്നത്. മറ്റു മതസ്ഥാപനങ്ങളുടെ ഫണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എന്തുകൊണ്ട് വാങ്ങുന്നില്ലെന്നും സുരേന്ദ്രൻ ചോദിച്ചു.‌‌

TRENDING:ശമ്പളം പിടിക്കൽ ഓർഡിനൻസിന് സ്റ്റേയില്ല; ഇടപെടാൻ വിസമ്മതിച്ച് ഹൈക്കോടതി [NEWS]UAE | ഇന്ത്യക്കാരൻ കൊറോണ ബാധിച്ച് മരിച്ചു; ഭാര്യക്ക് ജോലി വാഗ്ദാനം ചെയ്ത് തൊഴിലുടമ [NEWS]പ്രവാസികളുടെ മടങ്ങിവരവ്: കേരളത്തിലേക്ക് ആദ്യ ആഴ്ച 15 വിമാനങ്ങൾ; സർവീസിന്‍റെ പൂർണവിവരം [NEWS]

ദേവസ്വത്തിന്റെ ചട്ടലംഘനത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ക്ഷേത്ര സ്വത്ത് അനധികൃതമായി കൈകാര്യം ചെയ്യരുതെന്നും ബിജെപി സംസ്ഥാന വക്താവ് അഡ്വ ബി ഗോപാലകൃഷ്ണൻ പറഞ്ഞു.

ഗുരുവായൂർ ദേവസ്വം ബോർഡ് അഞ്ച് കോടി നൽകുന്നതിന് പുറമെ ദേവസ്വം ജീവനക്കാരിൽ നിന്നും പണം പിരിച്ച് ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നുണ്ട്.

First published: May 5, 2020, 11:14 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading