Rebuild Kerala | ആലപ്പുഴ-ചങ്ങനാശേരി എലിവേറ്റഡ് ഹൈവേ വരുന്നു; നിർമാണത്തിന് 624.48 കോടി രൂപ അനുവദിച്ചു
24 കിലോമീറ്റർ ദൈർഘ്യമുള്ള റോഡിൽ ഇപ്പോഴുള്ള വലിയ പാലങ്ങളായ പള്ളാത്തുരുത്തി, നെടുമുടി, കിടങ്ങറ എന്നിവ നിലനിർത്തി സമാന്തര നടപ്പാലം നിർമ്മിക്കും

News18
- News18 Malayalam
- Last Updated: May 28, 2020, 5:57 PM IST
തിരുവനന്തപുരം: കേരള പുനർനിർമ്മാണ പദ്ധതിയുടെ ഭാഗമായി നിരവധി പദ്ധതികൾക്ക് സർക്കാർ അനുമതി നൽകി. അതിന്റെ ഭാഗമായി ആലപ്പുഴ -ചങ്ങനാശ്ശേരി എലിവേറ്റഡ് ഹൈവേ നിർമാണത്തിനു 624.48 കോടി രൂപ അനുവദിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിലൂടെ അറിയിച്ചതാണ് ഇക്കാര്യം.
കാസര്‍കോഡ് റവന്യു ഡിവിഷണല്‍ ഓഫീസ് കെട്ടിടം നിര്‍മ്മിക്കാന്‍ 4 കോടി രൂപ അനുവദിച്ചു. കേരള പുനർനിർമ്മാണ പദ്ധതിയുടെ കീഴിൽ ഏറ്റെടുത്തിട്ടുളള പൊതുമരാമത്ത് റോഡുകളുടെ പട്ടികയില്‍ എറണാകുളം ജില്ലയിലെ ആരക്കുന്നം - ആമ്പല്ലൂര്‍ - പൂത്തോട്ട - പിറവം, പത്തനംതിട്ട ജില്ലയിലെ വയ്യാറ്റുപുഴ-പൊതിപ്പാട് റോഡ് എന്നിവ ഉള്‍പ്പെടുത്താനും തീരുമാനിച്ചു. TRENDING:BevQ App | ആപ്പ് കിട്ടാത്തതിന് തെറിവിളിക്കുന്നവരെ ഇതിലേ ഇതിലേ... [NEWS]COVID 19 | ഇന്ന് രോഗം സ്ഥിരീകരിച്ചത് 84 പേർക്ക്; സംസ്ഥാനത്തെ ഏറ്റവും കൂടിയ നിരക്ക്' [NEWS]മകൻ ബാറ്റ് ചെയ്യുന്ന വീഡിയോ പങ്കുവെച്ച് ലാറ; ഇങ്ങനെ ബാറ്റുപിടിച്ച ഒരു കുട്ടിയെ അറിയാമെന്ന് സച്ചിൻ [NEWS]
രൂക്ഷമായ വെള്ളക്കെട്ടുണ്ടാകുന്നതിനെതുടർന്നാണ് ആലപ്പുഴ-ചങ്ങനാശേരി എലിവേറ്റഡ് ഹൈവേ എന്ന ആശയം ഉയർന്നുവന്നത്. വെള്ളക്കെട്ട് ഉണ്ടാകുന്ന ഭാഗങ്ങളിൽ പുതിയ മേൽപ്പാലങ്ങൾ നിർമ്മിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 24 കിലോമീറ്റർ ദൈർഘ്യമുള്ള റോഡിൽ ഇപ്പോഴുള്ള വലിയ പാലങ്ങളായ പള്ളാത്തുരുത്തി, നെടുമുടി, കിടങ്ങറ എന്നിവ നിലനിർത്തി സമാന്തര നടപ്പാലം നിർമ്മിക്കുകയും ചെയ്യും. പദ്ധതിക്കായി കഴിഞ്ഞ ബജറ്റിൽ 450 കോടി രൂപ അനുവദിച്ചിരുന്നു.
കാസര്‍കോഡ് റവന്യു ഡിവിഷണല്‍ ഓഫീസ് കെട്ടിടം നിര്‍മ്മിക്കാന്‍ 4 കോടി രൂപ അനുവദിച്ചു. കേരള പുനർനിർമ്മാണ പദ്ധതിയുടെ കീഴിൽ ഏറ്റെടുത്തിട്ടുളള പൊതുമരാമത്ത് റോഡുകളുടെ പട്ടികയില്‍ എറണാകുളം ജില്ലയിലെ ആരക്കുന്നം - ആമ്പല്ലൂര്‍ - പൂത്തോട്ട - പിറവം, പത്തനംതിട്ട ജില്ലയിലെ വയ്യാറ്റുപുഴ-പൊതിപ്പാട് റോഡ് എന്നിവ ഉള്‍പ്പെടുത്താനും തീരുമാനിച്ചു.