• HOME
  • »
  • NEWS
  • »
  • kerala
  • »
  • കൊല്ലത്ത് പ്രേമചന്ദ്രൻ തന്നെ വരുമെന്ന് ആർ.എസ്.പി

കൊല്ലത്ത് പ്രേമചന്ദ്രൻ തന്നെ വരുമെന്ന് ആർ.എസ്.പി

ബൈപ്പാസ് ഉൾപ്പടെയുള്ള വിഷയങ്ങളുമായി ബന്ധപ്പെടുത്തി എൻ.കെ പ്രേമചന്ദ്രനെതിരേ സി.പി.എം ഉയര്‍ത്തുന്ന ആരോപണങ്ങള്‍ തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടുകൊണ്ടുള്ളതാണെന്നും അസീസ് ആരോപിച്ചു

N K Premachandran

N K Premachandran

  • News18
  • Last Updated :
  • Share this:
    തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ചർച്ചകൾക്ക് തുടക്കമായതോടെ യുഡിഎഫിനുള്ളിൽ തർക്കത്തിന് ഇടയാക്കിയത് കൊല്ലം മണ്ഡലമാണ്. കഴിഞ്ഞ ദിവസം യുഡിഎഫ് യോഗത്തിൽ കൊല്ലം കോൺഗ്രസിന് വേണമെന്ന് ചില നേതാക്കൾ ആവശ്യപ്പെട്ടതായി വാർത്തകളുണ്ടായിരുന്നു. ഏതായാലും കൊല്ലത്തെ യുഡിഎഫ് സ്ഥാനാർഥി എൻ.കെ. പ്രേമചന്ദ്രൻ തന്നെയായിരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ആർ.എസ്.പി. ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറിയായ എ.എ അസീസാണ് പ്രഖ്യാപനം നടത്തിയത്. നിലവിലെ എം.പി പ്രേമചന്ദ്രൻ തന്നെ കൊല്ലത്ത് മത്സരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

    'നാൻ ആമ്പിളൈ' ശബരിമല സ്ത്രീപ്രവേശനപ്പട്ടികയിലെ നമ്പർ 21

    ബൈപ്പാസ് ഉൾപ്പടെയുള്ള വിഷയങ്ങളുമായി ബന്ധപ്പെടുത്തി എൻ.കെ പ്രേമചന്ദ്രനെതിരേ സി.പി.എം ഉയര്‍ത്തുന്ന ആരോപണങ്ങള്‍ തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടുകൊണ്ടുള്ളതാണെന്നും അസീസ് ആരോപിച്ചു. കൊല്ലം മണ്ഡലത്തിലെ സ്ഥാനാർഥിയെക്കുറിച്ച് ആര്‍.എസ്.പിയിലും യു.ഡി.എഫിലും രണ്ട് അഭിപ്രായമില്ല. ബൈപ്പാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രി എത്തിയതിന് പിന്നില്‍ പ്രേമചന്ദ്രനാണെന്ന സി.പി.എം ആരോപണം ദുഷ്ടലാക്കോടെയുള്ളതാണെന്നും അസീസ് ആരോപിച്ചു.

    പ്രേമചന്ദ്രനെതിരായ സിപിഎം പ്രചരണം തുറന്നുകാട്ടാൻ രാഷ്ട്രീയ വിശദീകരണ യോഗങ്ങൾ നടത്തുമെന്ന് എ.എ. അസീസ് വ്യക്തമാക്കി. ഈ മാസം മുതൽ തുടങ്ങുന്ന യോഗങ്ങളിൽ ആർ.എസ്.പി നേതാക്കൾക്ക് പുറമെ യുഡിഎഫിലെ മറ്റ് കക്ഷിനേതാക്കളും പങ്കെടുക്കുമെന്ന് അസീസ് വ്യക്തമാക്കി.
    First published: