• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ശബരിമല'യില്‍ സിപിഎം നിലപാട് ബിജെപിയെ വളര്‍ത്തുന്നു:വിമര്‍ശനവുമായി ടി ജെ ചന്ദ്രചൂഡന്‍

'ശബരിമല'യില്‍ സിപിഎം നിലപാട് ബിജെപിയെ വളര്‍ത്തുന്നു:വിമര്‍ശനവുമായി ടി ജെ ചന്ദ്രചൂഡന്‍

  • Share this:
    തിരുവനന്തപുരം : ശബരിമലയില്‍ സിപിഎം സ്വീകരിച്ചിരിക്കുന്ന നിലപാട് ബിജെപിക്ക് ഗുണം ചെയ്യുമെന്ന് ആര്‍എസ്പി നേതാവ് ടി ജെ ചന്ദ്രചൂഡന്‍. വിഷയത്തില്‍ കോണ്‍ഗ്രസിന്റെ സമീപനവും ശരിയല്ല. കോണ്‍ഗ്രസ് ചെലവില്‍ ബിജെപി വളരുമ്പോള്‍ അതിന് സിപിഎമ്മും മുഖ്യ പങ്കുവഹിക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. ന്യൂസ് 18നോട് സംസാരിക്കവെയാണ് ശബരിമലവിഷയത്തില്‍ കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും നിലപാട് തെറ്റാണെന്ന വിമര്‍ശനം ആർ.എസ്.പി നേതാവ് ഉന്നയിച്ചിരിക്കുന്നത്.

    'ഇരയുടെ പേര് എവിടെ' മാധ്യമപ്രവർത്തകരോട് തട്ടിക്കയറി മന്ത്രി എ.കെ ബാലൻ

    ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിക്കണമെന്ന് തന്നെയാണ് ആര്‍എസ്പിയുടെ നിലപാട്. ലിംഗസമത്വം വേണം. ശബരിമലയില്‍ പുരുഷനൊപ്പം തുല്യ അവകാശം സ്ത്രീക്കും ഉണ്ടെന്നും ആ വിഷയത്തില്‍ പാര്‍ട്ടിക്ക് കര്‍ക്കശ നിലപാടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.മുന്നണിയുടെ കാര്യം പറയുന്നില്ലെന്നും അവിടെ പറയേണ്ടത് അവിടെ പറയുമെന്നും ഫലിച്ചില്ലെങ്കില്‍ പുറത്തു പറയുമെന്നുമാണ് ചന്ദ്രചൂഡന്‍ അറിയിച്ചിരിക്കുന്നത്.

    'ശബരിമല'യില്‍ വിട്ടുവീഴ്ച വേണ്ട:നിലപാടിലുറച്ച് സര്‍ക്കാരും സിപിഎമ്മും

    പിണറായി വിജയന്‍ മുഖ്യമന്ത്രിയായാലും രമേശ് ചെന്നിത്തല മുഖ്യമന്ത്രിയായാലും ശരി ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കിയേ മതിയാകൂ. പക്ഷേ അതു നടപ്പാക്കിയ രീതി ശരിയല്ല. ജനങ്ങളെ വിശ്വാസത്തിലെടുക്കാതെ ഒരു നിയമവും നടപ്പാക്കാന്‍ കഴിയില്ല. മുഖ്യമന്ത്രിയുടെ പൊതുസമ്മേളനങ്ങള്‍ വിധി നടപ്പാക്കുന്നതിനു മുന്നേ ചെയ്യണമായിരുന്നു.വളരെ സങ്കീര്‍ണമായ വിഷയമാണ്. വിശ്വാസത്തിനെതിരായി നിയമം വരുമ്പോള്‍ വിശ്വാസികളെക്കൂടി കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കണമായിരുന്നു. നിയമം മാത്രം നോക്കുന്ന കോടതി വരുംവരായ്കകളെ കുറിച്ചു ചിന്തിക്കില്ല. സിപിഎം നിലപാട് ദേശീയതലത്തില്‍ ബിജെപിയുടെ വളര്‍ച്ചയ്ക്കു വഴിവയ്ക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

    പീഡന പരാതി:പി കെ ശശിയെ സംരക്ഷിക്കുന്നത് എ കെ ബാലന്‍ എന്ന് ആരോപണം

    ഇടതുമുന്നണി വിടാന്‍ നിദാനമായ കാരണങ്ങള്‍ കൂടുതല്‍ ശക്തമായ നിലനില്‍ക്കുന്നുവെന്നും ആര്‍.എസ്.പി നേതാവ് പറയുന്നു. കൂടെ നില്‍ക്കുന്ന പാര്‍ട്ടിയെ നിലനിര്‍ത്താന്‍ സിപിഎമ്മിന് അറിയില്ല.കൂടെനില്‍ക്കുന്ന പാര്‍ട്ടികളെ ഭിന്നിപ്പിച്ച് ക്ഷയിപ്പിച്ച് പല പാര്‍ട്ടികളാക്കി കൂടെ നിര്‍ത്താനാണ് അവര്‍ ആഗ്രഹിക്കുന്നത്. ആര്‍.എസ്.പിയുടെ അന്നത്തെ നിലപാട് ശരിയാണെന്ന് സിപിഎം തെളിയിക്കുന്നു. അതുകൊണ്ട് മറിച്ചു ചിന്തിക്കേണ്ട കാര്യമില്ലെന്നും കൂടെയുള്ളവരെ നിലനില്‍ത്താന്‍ അറിയാത്തവര്‍ മുന്നണി വിപുലീകരിക്കുന്നതില്‍ കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    First published: