• HOME
  • »
  • NEWS
  • »
  • kerala
  • »
  • നിയമസഭാ തെരഞ്ഞെടുപ്പ്: കൊല്ലവും വേണം അമ്പലപ്പുഴയും വേണം; ഏഴു സീറ്റുവേണമെന്ന് RSP

നിയമസഭാ തെരഞ്ഞെടുപ്പ്: കൊല്ലവും വേണം അമ്പലപ്പുഴയും വേണം; ഏഴു സീറ്റുവേണമെന്ന് RSP

കൊല്ലം ലഭിച്ചാൽ കയ്പമംഗലം, ആറ്റിങ്ങൽ സീറ്റുകളിൽ ഏതെങ്കിലുമൊന്ന് കോൺഗ്രസുമായി വച്ചു മാറാനും ആർ എസ് പി തയ്യാറാകും.

News18 Malayalam

News18 Malayalam

  • Last Updated :
  • Share this:
കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ ചോദിച്ച് ആര്‍.എസ്.പി. ഇത്തവണ കൊല്ലവും അമ്പലപ്പുഴയും അധികമായി വേണമെന്ന് ആർ.എസ്.പി ആവശ്യപ്പെട്ടു. കയ്പമംഗലമോ ആറ്റിങ്ങലോ കോൺഗ്രസുമായി വച്ചു മാറാനും ആലോചനയുണ്ട്.  ഇരവിപുരവും കൊല്ലവും വച്ചു മാറണമെന്ന് ആർ എസ് പിയിൽ ഒരു വിഭാഗം പറയുന്നു.

നിലവിൽ മത്സരിക്കുന്ന അഞ്ച് സീറ്റുകൾക്ക് പുറമേയാണ് കൊല്ലവും അമ്പലപ്പുഴയും കൂടി ആർ.എസ്.പി ആവശ്യപ്പെടുന്നത്.  കൊല്ലം ലഭിച്ചാൽ കയ്പമംഗലം, ആറ്റിങ്ങൽ സീറ്റുകളിൽ ഏതെങ്കിലുമൊന്ന് കോൺഗ്രസുമായി വച്ചു മാറമെന്ന ചർച്ചയും ആർ എസ് പിക്കുള്ളിലുണ്ട്.

Also Read- കെ.വി.തോമസ് ഇടത്തേക്ക് വരുന്നത് കേരള കോൺഗ്രസ് മാണി ഗ്രൂപ്പിലൂടെയോ? നേതാക്കളുമായി ചർച്ച നടത്തിയതായി സൂചന

മുന്നണിയിൽ സീറ്റുകൾ ഒഴിവുവന്ന സാഹചര്യത്തിൽ, ഏഴു സീറ്റിലെങ്കിലും മത്സരിക്കണമെന്നാണ് ആർ എസ് പിയുടെ നിലപാട്. കൊല്ലവും അമ്പലപ്പുഴയുമാണ് അധികമായി ചോദിക്കുന്നത്. കൊല്ലത്തിന് പകരം കുണ്ടറ ലഭിച്ചാലും മതി. കഴിഞ്ഞ തവണ വീരേന്ദ്രകുമാറിൻ്റെ നേതൃത്വത്തിൽ ജെ ഡി യു മത്സരിച്ച സീറ്റാണ് അമ്പലപ്പുഴ. പിന്നീട് ലോക് താന്ത്രിക് ജനതാദള്ളായ പാർട്ടി യു ഡി എഫ് വിട്ടതോടെയാണ് സീറ്റ് ഒഴിവുവന്നത്.

കൊല്ലം ലഭിച്ചാൽ കയ്പമംഗലം, ആറ്റിങ്ങൽ സീറ്റുകളിൽ ഏതെങ്കിലുമൊന്ന് കോൺഗ്രസുമായി വച്ചു മാറാനും ആർ എസ് പി തയ്യാറാകും. ഇരവിപുരത്ത് ഇക്കുറിയും മത്സരിക്കാനുള്ള താൽപര്യത്തിൽ ആണ് ആർഎസ്പി സംസ്ഥാന സെക്രട്ടറി എ എ അസീസിനുള്ളത്. അതേ സമയം കൊല്ലം ഏറ്റെടുത്ത് ഇരവിപുരം കോൺഗ്രസിന് നൽകാമെന്ന് പാർട്ടിയിൽ ഒരു വിഭാഗം പറയുന്നു.

Also Read- പ്രതിപക്ഷത്തിന്റെ എതിർപ്പ് തള്ളി; സിഎജി റിപ്പോര്‍ട്ടിനെതിരായ പ്രമേയം നിയമസഭ പാസാക്കി

കഴിഞ്ഞ തവണ മത്സരിച്ച അഞ്ചിടങ്ങളിലും ആർഎസ്പി പരാജയപ്പെട്ടിരുന്നു. കൊല്ലം സീറ്റിൽ തുടർച്ചയായി കോൺഗ്രസ് പരാജയപ്പെടുന്നത് കാരണമാണ് മണ്ഡലം ആവശ്യപ്പെടുന്നതെന്നാണ് ആർ.എസ്.പിയുടെ അവകാശവാദം.  സീറ്റ് ലഭിക്കുന്ന പക്ഷം കൊല്ലത്ത് ബാബു ദിവാകരൻ സ്ഥാനാർത്ഥിയായേക്കും. എന്നാൽ കൊല്ലത്ത് മത്സരിക്കുമെന്ന ഉറച്ച നിലപാടിലാണ് ഡി സി സി അധ്യക്ഷ ബിന്ദുകൃഷ്ണ. കരുനാഗപ്പള്ളിക്ക് കഴിഞ്ഞാൽ ജില്ലയിൽ യുഡിഎഫ് വിജയപ്രതീക്ഷ വെച്ചുപുലർത്തുന്ന സീറ്റുകളിൽ ഒന്നാണ് കൊല്ലം.

കണ്ണൂരിൽ കൂടുതൽ സീറ്റ് ചോദിച്ച് ലീഗും


വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ്ലിംലീഗും കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.  കണ്ണൂർ ജില്ലയിൽ മൂന്നു സീറ്റ് വേണമെന്ന ആവശ്യവുമായി മുസ്‍ലിം ലീഗ് ആവശ്യപ്പെടുന്നത്. പതിനൊന്ന് മണ്ഡലങ്ങളുള്ള കണ്ണൂരിൽ അഴീക്കോട് സീറ്റ് മാത്രമാണ് നിലവിൽ ലീഗിനുള്ളത്. രണ്ടു തവണ അഴീക്കോട് എംഎൽഎയായ കെ.എം.ഷാജി ഇത്തവണ മൽസരിക്കില്ലെന്നും പകരം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് എത്തുമെന്നുമുള്ള ആലോചനകൾ നടക്കുന്നതിനിടെയാണ് ജില്ലാ നേതൃത്വം നിലപാട് കടുപ്പിക്കുന്നത്.

Also Read- പ്രമുഖ സുവിശേഷ പ്രഭാഷകൻ പോള്‍ ദിനകരന്റെ ഓഫീസുകളിലും വീട്ടിലും റെയ്ഡ്

കണ്ണൂർ ജില്ലയിൽ കണ്ണൂരിലും പഴയ പെരിങ്ങള(ഇപ്പോൾ കൂത്തുപറമ്പ്)ത്തും അഴീക്കോടും ലീഗ് മാറി മാറി മൽസരിച്ചിരുന്നു. കണ്ണൂരിൽ ലീഗിനു ലഭിച്ചുപോന്ന സീറ്റുകളിൽ രണ്ടു തവണ മാത്രമേ ജില്ലയിലെ ലീഗ് നേതാക്കൾ എംഎൽഎമാരായിട്ടുള്ളൂ. കണ്ണൂരിൽ ഇ.അഹമ്മദും പെരിങ്ങളത്ത് കെ.എം.സൂപ്പിയും. അഴീക്കോടിനു പുറമേ കൂത്തുപറമ്പും തളിപ്പറമ്പുമാണു ലീഗ് ചോദിക്കുക. തളിപ്പറമ്പിൽ കഴി‍ഞ്ഞ തവണ മൽസരിച്ച കേരളാ കോൺഗ്രസ് എമ്മും, കൂത്തുപറമ്പിൽ മൽസരിച്ച എൽജെഡിയും ഇത്തവണ എൽഡിഎഫിലായതിനാൽ ഈ സീറ്റുകൾ മുന്നണിയിൽ ഒഴിവു വരും. കഴിഞ്ഞതവണ എൽജെ‍ഡി മൽസരിച്ച മട്ടന്നൂരും ഒഴിവാണ്.
Published by:Rajesh V
First published: