നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'RSS ദേശ-സ്നേഹ സംഘടന; പോലീസിലും അവരുണ്ടാകും; അതിലെന്താണ് തെറ്റ്'; കെ സുരേന്ദ്രൻ

  'RSS ദേശ-സ്നേഹ സംഘടന; പോലീസിലും അവരുണ്ടാകും; അതിലെന്താണ് തെറ്റ്'; കെ സുരേന്ദ്രൻ

  പോലീസിലും പട്ടാളത്തിലുമടക്കം രാജ്യത്ത് നിറഞ്ഞു നിൽക്കുന്ന ഒരു സംഘടനയാണ് ആർ.എസ്.എസ് എന്നും കെ സുരേന്ദ്രൻ പറഞ്ഞു.

  കെ. സുരേന്ദ്രൻ

  കെ. സുരേന്ദ്രൻ

  • Share this:
   ആർ.എസ്.എസ് (RSS) എന്നത് ഒരു ദേശ സംഘടനയാണെന്നും അതിൽ പോലീസുകാർ (Police) ഉണ്ടെന്നുള്ളത് പുതിയ വാർത്തയല്ല. ആർ.എസ്.എസ്സിൽ പോലീസുകാരുണ്ടെങ്കിൽ അതിലെന്താണ് ഇത്രയും വലിയ തെറ്റെന്ന് ചോദിച്ച് ബിജെപി (BJP) സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ (K Surendran).

   പോലീസിൽ മാത്രമല്ല ആർ.എസ്.എസ് പ്രവർത്തകർ എല്ലായിടത്തും ഉണ്ട്. പോലീസിലും പട്ടാളത്തിലുമടക്കം രാജ്യത്ത് നിറഞ്ഞു നിൽക്കുന്ന ഒരു സംഘടനയാണ് ആർ.എസ്.എസ് എന്നും കെ സുരേന്ദ്രൻ പറഞ്ഞു. പോലീസ് സ്റ്റേഷനുകളില്‍ നിര്‍ണായക ചുമതലകള്‍ ആർ.എസ്.എസ് അനുകൂലികള്‍ കയ്യടക്കുന്നുവെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ (Kodiyeri Balakrishnan) പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു സുരേന്ദ്രൻ.

   ആർ.എസ്.എസ് എന്നത് എന്തോ ഒരു പുതിയ കാര്യമാണെന്ന പോലെയാണ് കോടിയേരി ബാലകൃഷ്ണൻ സംസാരിക്കുന്നത്. ആഭ്യന്തര മന്ത്രി ആയി പ്രവർത്തിച്ചിട്ടുള്ള ആളല്ലേ, പോലീസിൽ ആർ.എസ്.എസ്സുകാർ ഉണ്ടെന്നുള്ള കാര്യം ആർക്കാണ് അറിയാത്തതെന്നും സുരേന്ദ്രൻ ചോദിച്ചു.

   അതേസമയം, ആർ.എസ്.എസും പോപ്പുലര്‍ ഫ്രണ്ടും ഒരുപോലെയല്ലെന്നും പോപ്പുലര്‍ ഫ്രണ്ട് എന്നത് ഭീകരവാദ സംഘടനയാണെന്നും ആര്‍.എസ്.എസ് ഒരു ദേശസ്നേഹ സംഘടനയാണെന്നും സുരേന്ദ്രൻ പറഞ്ഞു. അവർ പോലീസിലും പട്ടാളത്തിലുമടക്കം സമൂഹത്തിൽ എല്ലായിടത്തുമുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.

   Also read- 'അധികാരത്തിലെത്തിയാൽ 50 രൂപയ്ക്ക് ഒരു കുപ്പി മദ്യം നൽകു൦'; വാഗ്ദാനവുമായി BJP നേതാവ്

   എന്നാൽ പോപ്പുലർ ഫ്രണ്ട് പോലുള്ള സംഘടനകളിൽ ഉള്ളവർ എങ്ങനെ കേരള പോലീസിൽ എത്തുന്നുവെന്നുതാണ് ചോദ്യമെന്നും രാജ്യത്തിന് എതിരായി പ്രവർത്തിക്കുന്ന സംഘടനയിലെ മത ഭീകരവാദികൾക്ക് സർക്കാർ സഹായം ലഭിക്കുന്നുവെന്നും സുരേന്ദ്രൻ പറഞ്ഞു. ആർ.എസ്.എസും ബിജെപിയും പ്രവർത്തിക്കുന്നത് മറ്റൊരു രീതിയിലാണെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

   അതേസമയം, രഞ്ജിത്ത് ശ്രീനിവാസിന്റെ കൊലപാതകം കേരള പോലീസിന് തെളിയിക്കാൻ കഴിയില്ലെന്നും കേസ് കേന്ദ്ര അന്വേഷണ ഏജൻസിയായ എൻ.ഐ.എയ്ക്ക് കൈമാറണമെന്നും വാർത്താ സമ്മേളനത്തിൽ സുരേന്ദ്രൻ ആവശ്യപ്പെട്ടു.

   Also read- Pinarayi Vijayan | 'ജമാഅത്തെ ഇസ്ലാമി പൊയ്‌മുഖക്കാർ; ലീഗ് അവരുടെ മേലങ്കി അണിയാൻ ശ്രമിക്കുന്നു': പിണറായി വിജയൻ

   Kodiyeri Balakrishnan | 'പൊലീസ് സ്റ്റേഷനുകളില്‍ നിര്‍ണായക ചുമതലകള്‍ RSS അനുകൂലികള്‍ കയ്യടക്കുന്നു'; കോടിയേരി

   പത്തനംതിട്ട: പൊലീസ്(Police) സ്‌റ്റേഷനുകളില്‍ നിര്‍ണായക ജോലികള്‍ ആര്‍എസ്എസ്(RSS) അനുകൂലികള്‍ കയ്യടക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍(Kodiyeri Balakrishnan). സിപിഎം(CPM) അനുകൂലികളായ അസോസിയേഷന്‍കാര്‍ക്ക് ഇത്തരം ജോലികളില്‍ താല്‍പര്യമില്ല. പലര്‍ക്കും മന്ത്രിമാരുടെ പഴ്‌സനല്‍ സ്റ്റാഫില്‍ കയറാനാണ് താല്‍പര്യം. അവര്‍ പണിയെടുക്കാതിരിക്കാനുള്ള തസ്തികകള്‍ തേടിപോവുകയാണെന്ന് കോടിയേരി പറഞ്ഞു.

   Also Read-SDPI യ്ക്ക് RSS പ്രവർത്തകരുടെവിവരം ചോർത്തിയ പൊലീസുകാരന് സസ്പെൻഷൻ

   ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പ്രതിനിധി സമ്മേളനത്തില്‍ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ആര്‍എസ്എസ് അനുകൂലികള്‍ സ്റ്റേഷന്‍ ചുമതലകള്‍ കയ്യടക്കുമ്പോള്‍ സര്‍ക്കാര്‍ വിരുദ്ധ നടപടികള്‍ ചെയ്യുന്നുവെന്നും ബിജെപി അനുകൂലികള്‍ ബോധപൂര്‍വം ഇടപെടല്‍ നടത്തുന്നുവെന്നും കോടിയേരി പറഞ്ഞു.
   Published by:Naveen
   First published: