ശ്രീപത്മനാഭ സ്വാമി ക്ഷേത്രം മുഞ്ചിറ മഠം പുഷ്പാഞ്ജലി സ്വാമിയുടെ സമരപന്തല്‍ പൊളിച്ചുനീക്കി

സേവാഭാരതിയുടെ നേതൃത്വത്തിലുള്ള ബാലസദനം മുഞ്ചിറ മഠത്തിന്റെ സ്ഥലത്താണ് പ്രവര്‍ത്തിക്കുന്നതെന്നാണ് പുഷ്പാഞ്ജലി സ്വാമിയുടെ നിലപാട്

news18-malayalam
Updated: September 15, 2019, 7:47 AM IST
ശ്രീപത്മനാഭ സ്വാമി ക്ഷേത്രം മുഞ്ചിറ മഠം പുഷ്പാഞ്ജലി സ്വാമിയുടെ സമരപന്തല്‍ പൊളിച്ചുനീക്കി
സേവാഭാരതിയുടെ നേതൃത്വത്തിലുള്ള ബാലസദനം മുഞ്ചിറ മഠത്തിന്റെ സ്ഥലത്താണ് പ്രവര്‍ത്തിക്കുന്നതെന്നാണ് പുഷ്പാഞ്ജലി സ്വാമിയുടെ നിലപാട്
  • Share this:
തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രത്തിലെ പുഷ്പാഞ്ജലി സ്വാമിയുടെ സമരപന്തല്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പൊളിച്ചു നീക്കി. ആര്‍ എസ്എസ് പോഷകസംഘടനായ സേവാ ഭാരതിയുടെ കീഴിലുള്ള ബാലസദനത്തിന്റെ സ്ഥലം മുഞ്ചിറ മഠത്തിന്റേതാണെന്നും അത് വിട്ടുകിട്ടണമെന്നും ആവശ്യപ്പെട്ടാണ് പുഷ്പാഞ്ജലി സ്വാമി പന്തല്‍ കെട്ടി സമരം ആരംഭിച്ചത്. സമരം രാഷ്ട്രീയപ്രേരിതമാണെന്നും സ്ഥലം വിട്ടു കൊടുക്കാനാകില്ലെന്നും സേവാഭാരതി നേതൃത്വം പറഞ്ഞു. പന്തല്‍ കെട്ടിയത് സ്വാമിയോ പൊലീസോ അല്ല. സിപിഎം ആണ്.
കെട്ടിടം സംബന്ധിച്ച് നിയമപരമായ രേഖകള്‍ കൈവശമുണ്ടെന്നും സേവാഭാരതി വ്യക്തമാക്കി. ഇതു സംബന്ധിച്ച് കോടതിയെ സമീപിക്കുമെന്നും അവര്‍ പറഞ്ഞു.

സ്ഥലം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഒരാഴ്ചയായി സ്വാമി സമരം നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്നലെ വൈകിട്ട് പന്തല്‍ കെട്ടി സമരം തുടര്‍ന്നത്. രാത്രിയോടെ ഒരു വിഭാഗം ആളുകള്‍ പ്രതിഷേധവുമായി രംഗത്തെത്തി സമരപന്തല്‍ പൊളിച്ചുമാറ്റുകയായിരുന്നു. സമരം തുടരുമെന്നും ജീവന് ഭീഷണിയുണ്ടെന്നും മൂപ്പില്‍ സ്വാമി പരമേശ്വര ബ്രഹ്മാനന്ദ തീര്‍ത്ഥ പറഞ്ഞു.

'RSS ഇല്ലായിരുന്നെങ്കിൽ ഹിന്ദുസ്ഥാൻ ഉണ്ടാകുമായിരുന്നില്ല': രാജസ്ഥാനിലെ ബിജെപി അധ്യക്ഷൻ സതീഷ് പൂനിയ

പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഭൂമി പഴയ മൂപ്പില്‍ സ്വാമി ബാല സദനത്തിന് നല്‍കിയതാണെന്നാണ് സേവാഭാരതി നേതാവ് ജി. പത്മനാഭന്‍ പ്രതികരിച്ചു. കെട്ടിടത്തില്‍ ഇപ്പോള്‍ ബാലസദനം പ്രവര്‍ത്തിക്കുകയാണെന്നും മറ്റാരെയും അവിടെ പ്രവേശിപ്പിക്കില്ലെന്നുമാണ് സേവാഭാരതിയുടെ നിലപാട്. സ്ഥലത്തിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് കുറച്ചുകാലമായി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. പ്രശ്‌നപരിഹാരത്തിന് തിങ്കളാഴ്ച കളക്ടര്‍ യോഗം വിളിച്ചിട്ടുണ്ട്.
First published: September 15, 2019, 7:01 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading