ഇന്റർഫേസ് /വാർത്ത /Kerala / NSS സ്ഥാപനങ്ങൾക്ക് എതിരായ അക്രമം അപലപനീയമെന്ന് RSS

NSS സ്ഥാപനങ്ങൾക്ക് എതിരായ അക്രമം അപലപനീയമെന്ന് RSS

  • News18 India
  • 1-MIN READ
  • Last Updated :
  • Share this:

    കൊച്ചി: സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ എൻ എസ് എസ് സ്ഥാപനങ്ങൾക്കും കരയോഗമന്ദിരങ്ങൾക്കും നേരെ നടക്കുന്ന അക്രമങ്ങൾ അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് ആർ എസ് എസ് പ്രാന്തകാര്യവാഹ് പി ഗോപാലൻകുട്ടി മാസ്റ്റർ. കോടാനുകോടി അയ്യപ്പഭക്തർക്കും ഹിന്ദുധർമ്മ വിശ്വാസികൾക്കും അനുകൂലമായി ഉറച്ച നിലപാട് സ്വീകരിച്ച എൻ എസ് എസിനെ ഒറ്റപ്പെടുത്തി അക്രമിക്കാനുള്ള ആസൂത്രിത നീക്കമാണ് ഇതിനു പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

    ശബരിമലയിൽ ആചാരസംരക്ഷണത്തിന് വേണ്ടി ശബ്ദിക്കുന്നവരെ നിശ്ശബ്ദമാക്കുക എന്നതാണ് അക്രമികളുടെ ലക്ഷ്യം. ഇത് ഹൈന്ദവ ഏകീകരണത്തെ ഭയപ്പെടുന്നവരുടെ ഗൂഢനീക്കമാണ്. നേരത്തെ എസ് എൻ ഡി പി സ്ഥാപനങ്ങൾക്കും ഗുരുമന്ദിരങ്ങൾക്കും നേരെ സംസ്ഥാനത്തുടനീളം നടന്ന അതിക്രമങ്ങൾക്ക് സമാനമാണ് പുതിയ സംഭവവികാസങ്ങൾ. ഇതുവരെ നടന്ന ഒരു സംഭവത്തിലും പ്രതികൾ പിടിയിലായിട്ടില്ലെന്നത് സംഭവത്തിന്‍റെ ദുരൂഹത വ്യക്തമാക്കുന്നു. ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം വേണം.

    ഛത്തിസ്ഗഡ് തെരഞ്ഞെടുപ്പ്; ആദ്യഘട്ട വോട്ടെടുപ്പ് ഞായറാഴ്ച

    നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

    ശബരിമലയിലെ വിശ്വാസസംരക്ഷണത്തിന് ജാതി മറന്ന് ഭക്തകോടികൾ ഒന്നായി തീർന്നതിന്‍റെ അസഹിഷ്ണുതയാണ് പൊലീസിനെയടക്കം ഉപയോഗിച്ചുകൊണ്ട് നാടെങ്ങും നടക്കുന്ന കലാപശ്രമങ്ങൾക്ക് പിന്നിൽ. നാമം ജപിച്ചതിന്‍റെ പേരിൽ പോലും ഭക്തരെ വീട്ടിൽ കടന്നുകയറി അറസ്റ്റു ചെയ്യുകയാണ്. അയ്യപ്പഭക്തരുടെ വീടുകളിലെ സ്ത്രീകളെ പോലും പൊലീസ് ഭയപ്പെടുത്തുന്നു.

    'ആരാണ് വിളിച്ചതെന്ന് ഓര്‍മ്മയില്ല'; മലക്കം മറിഞ്ഞ് ശ്രീധരന്‍പിള്ള

    ശബരിമലയിൽ അക്രമം നടത്താനും ധർമ്മസമരത്തെ ജാതി പറഞ്ഞ് ഭിന്നിപ്പിക്കാനും ശ്രമിച്ച് പരാജയപ്പെട്ടവരുടെ നിയന്ത്രണം വിട്ട നിലപാടാണ് അയ്യപ്പഭക്തർക്ക് എതിരെയുള്ള അക്രമങ്ങൾക്ക് പിന്നിലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വർഗവും വർണവുമില്ലാതെ എല്ലാവരും അയ്യപ്പന്മാരാകുന്ന ശബരീശസന്നിധാനത്തെ കളങ്കപ്പെടുത്താനുള്ള കലാപനീക്കത്തിന്‍റെ തുടക്കമാണ് ഇത്തരം അതിക്രമങ്ങൾ. ഇതിനെതിരെ എല്ലാ ഹിന്ദുസംഘടനകളും രംഗത്തുവരണം. സമാധാനവും സാമൂഹിക ഐക്യവും ആഗ്രഹിക്കുന്ന പൊതുസമൂഹം ഇത്തരം അക്രമികളെ ഒറ്റപ്പെടുത്താൻ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

    First published:

    Tags: Rss, Sabarimala, Sabarimala sc verdict, Sabarimala Verdict, Supreme court