നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • മാധ്യമപ്രവർത്തകർക്കുനേരേ ആക്രമണം: RSS, CPM പ്രവർത്തകർ പിടിയിൽ

  മാധ്യമപ്രവർത്തകർക്കുനേരേ ആക്രമണം: RSS, CPM പ്രവർത്തകർ പിടിയിൽ

  • Share this:
   തിരുവനന്തപുരം: ബി ജെ പിയുടെ പ്രതിഷേധ മാർച്ചിനിടെ സെക്രട്ടേറിയറ്റിനു സമീപം കൈരളി ടി.വി.ക്യാമറ പേഴ്സൺ ഷാജില ആക്രമിക്കപ്പെട്ട സംഭവത്തിൽ ആർ എസ് എസ് പ്രവർത്തകൻ റിമാൻഡിൽ. വാഴോട്ടുകോണം സ്വദേശി സന്തോഷിനെയാണ് കന്‍റോൺമെന്‍റ് പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തത്.

   അതേസമയം, വനിതാ മതിലിനിടെ കാസർകോഡ് ചേറ്റുകുണ്ടിൽ ഉണ്ടായ സംഘര്‍ഷത്തിനിടെ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച്‌ ക്യാമറ തകര്‍ക്കുകയും മോഷ്ടിക്കുകയും ചെയ്ത കേസില്‍ മുഖ്യപ്രതിയായ സി പി എം പ്രവര്‍ത്തകനെ പൊലീസ് അറസ്റ്റു ചെയ്തു. അട്ടേങ്ങാനത്തെ സുകുമാരനെ (55)യാണ് ബേക്കല്‍ എസ് ഐ കെ പി വിനോദ് കുമാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

   തല്ലിയോടിക്കാനാവില്ല; സമരമുഖത്ത് ഇനിയും വരും: ഷാജില
   ഇക്കഴിഞ്ഞ ജനുവരി ഒന്നിനാണ് ചേറ്റുകുണ്ടില്‍ വനിതാ മതിലിനിടെ സി പി എം- ബി ജെ പി സംഘര്‍ഷമുണ്ടായത്.രംഗം ചിത്രീകരിക്കുകയായിരുന്ന മനോരമ ന്യൂസ് റിപ്പോര്‍ട്ടര്‍ എം ബി ശരത്ചന്ദ്രന്‍, ക്യാമറാമാന്‍ ടി ആര്‍ ഷാന്‍, 24 ന്യൂസ് ചാനല്‍ റിപ്പോര്‍ട്ടര്‍ ഷഹദ് റഹ് മാന്‍, ക്യാമറാമാന്‍ രഞ്ജു ജി എന്‍ എസ് എന്നിവരെയാണ് ആക്രമിച്ചത്. ഷാനിനെ നിലത്തിട്ട് ചവിട്ടുകയും മതിലിനിടിക്കുകയും ചെയ്തു. മനോരമ ന്യൂസിന്‍റെ ക്യാമറ പൂര്‍ണമായും നശിപ്പിച്ച സംഘം 24 ന്യൂസിന്‍റെ ക്യാമറയ്ക്കും കേടുപാടുകള്‍ വരുത്തി. മനോരമ ന്യൂസിന്‍റെ വാഹനവും തകര്‍ത്തിരുന്നു.   ക്യാമറയില്‍ ഷൂട്ട് ചെയ്ത ദൃശ്യങ്ങളും നശിപ്പിച്ചു. ഷാനും ശരത്തും അടുത്ത വീടുകളില്‍ കയറിയാണ് രക്ഷപ്പെട്ടത്.


   First published:
   )}