• HOME
  • »
  • NEWS
  • »
  • kerala
  • »
  • RSS GANG OPERATES NOT IN KERALA POLICE BUT IN CPM ALLEGES KPCC PRESIDENT K SUDHAKARAN

'RSS ഗ്യാങ് പൊലീസിലല്ല സി.പി.എമ്മിൽ'; കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍

''സി പി എമ്മിനകത്ത് ആര്‍ എസ് എസ് ഉണ്ട് എന്നതിന്റെ തെളിവാണ് സ്വര്‍ണ്ണക്കടത്ത് കേസ്സും കൊടകര കുഴല്‍പ്പണക്കേസും ആവിയായിപ്പോയത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട രണ്ടു കേസ്സുകളും ഇന്ന് എവിടെയാണ് എത്തി നില്‍ക്കുന്നത്! ''

k Sudhakaran

k Sudhakaran

  • Share this:
    തിരുവനന്തപുരം: സംസ്ഥാന പൊലീസിലല്ല കേരളത്തിലെ സി പി എമ്മിലാണ് ആര്‍എസ്എസ് ഗ്യാങ്ങ് പ്രവര്‍ത്തിക്കുന്നതെന്ന് കെ പി സി സി പ്രസിഡന്റ് കെ. സുധാകരന്‍ എം പി. കേരളത്തില്‍ സ്ത്രീ പീഡനങ്ങളും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും വർധിക്കുന്നതില്‍ ആശങ്ക രേഖപ്പെടുത്തിക്കൊണ്ടാണ് കഴിഞ്ഞ ദിവസം സി പി ഐ ദേശീയ നേതാവ് ആനി രാജ കേരളാ പൊലീസില്‍ ആര്‍ എസ് എസ് ഗ്യാങ്ങ് ഉണ്ടെന്ന് പ്രസ്താവന നടത്തിയതെന്നും സുധാകരൻ പ്രസ്താവനയിൽ പറഞ്ഞു.

    Also Read- കളളനോട്ട് കേസ് ഒതുക്കാൻ കൈക്കൂലി; എസ് ഐ ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് സസ്പെന്‍ഷന്‍

    സി പി എമ്മിനകത്ത് ആര്‍ എസ് എസ് ഉണ്ട് എന്നതിന്റെ തെളിവാണ് സ്വര്‍ണ്ണക്കടത്ത് കേസ്സും കൊടകര കുഴല്‍പ്പണക്കേസും ആവിയായിപ്പോയത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട രണ്ടു കേസ്സുകളും ഇന്ന് എവിടെയാണ് എത്തി നില്‍ക്കുന്നത്! കൊടകര കുഴല്‍പ്പണക്കേസ്സില്‍ പ്രതിയാകുമെന്ന് പറഞ്ഞ കെ. സുരേന്ദ്രന്‍ സാക്ഷിയായി മാറിയതെങ്ങിനെയെന്ന് സി പി എം നേതൃത്വം മറുപടി പറയണം.

    Also Read- 'കേരള പൊലീസിൽ RSS ഗ്യാങ് പ്രവർത്തിക്കുന്നുവെന്ന് സംശയം'; വിമർശനവുമായി സിപിഐ നേതാവ് ആനി രാജ

    ഇടതുപക്ഷ സർക്കാരിന്റെ സ്ത്രീവിരുദ്ധ നിലപാടുകളെ ചോദ്യം ചെയ്തതിന്റെ പേരില്‍ സി പി ഐ സംസ്ഥാന നേതൃത്വം വനിതാ നേതാവിനെതിരെ ശബ്ദിക്കുന്നത് പിണറായിയെ തൃപ്തിപ്പെടുത്താന്‍ മാത്രമാണ്. സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ചും സുരക്ഷയെക്കുറിച്ചും സംസാരിക്കുന്നവര്‍ക്ക് അതിനോട് തെല്ലും ആത്മാര്‍ത്ഥതയില്ല എന്നതിന്റെ തെളിവാണ് ആനിരാജക്കെതിരായ അഭിപ്രായ പ്രകടനങ്ങളെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.

    Also Read- 'കേരള പോലീസിന്റെ കെടുകാര്യസ്ഥതയ്ക്കും ധാര്‍ഷ്ട്യത്തിനും ആനി രാജ കുറ്റപ്പെടുത്തേണ്ടത് പിണറായി വിജയനെയാണ്'; വി മുരളീധരന്‍

    സ്വർണക്കടത്തില്‍ മുഖ്യമന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്ന് കോടതിയില്‍ മൊഴി രേഖപ്പെടുത്തിയിട്ടും ഇന്നേവരെ മുഖ്യമന്ത്രിക്ക് ഒരു നോട്ടീസ് പോലും അയക്കാതിരുന്നത് സി പി എം- ആര്‍ എസ് എസ് രഹസ്യ ബാന്ധവത്തിന്റെ തെളിവാണ്. കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുവാന്‍ ആവശ്യമായ തീരുമാനങ്ങള്‍ കൈക്കൊള്ളണമെന്ന് സുധാകരൻ ആവശ്യപ്പെട്ടു.

    Also Read- കുഞ്ഞാലിക്കുട്ടിക്കെതിരേയുള്ള പോരാട്ടത്തിൽ കെ.ടി ജലീലിന് കൈ കൊടുക്കാതെ സിപിഎമ്മും സർക്കാരും
    Published by:Rajesh V
    First published:
    )}