ന്യൂഡൽഹി: സംസ്ഥാനത്തെ ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയിൽ അതൃപ്തി അറിയിച്ച് ആർഎസ്എസ്. കെ സുരേന്ദ്രനും ശോഭ സുരേന്ദ്രനും സീറ്റ് നൽകണമെന്നും ആർ എസ് എസ് നേതൃത്വം ബിജെപിയോട് ആവശ്യപ്പെട്ടത്തായി സൂചന. ആദ്യഘട്ട പോളിംഗ് നടക്കുന്ന 91 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി പട്ടികയ്ക്കൊപ്പം കേരളത്തിലെ സ്ഥാനാർത്ഥികളെയും ബിജെപി ഇന്ന് പ്രഖ്യാപിക്കുമെന്നാണ് സൂചന. വൈകുന്നേരം 5.30നാണ് പാർലമെന്റി ബോർഡ് യോഗം ചേരുന്നത്.
സംസ്ഥാനം നൽകിയ പട്ടികയിൽ കെ സുരേന്ദ്രന്റെ പേര് ആറ്റിങ്ങലിലും ശ്രീധരൻ പിള്ളയുടെ പേര് പത്തനംതിട്ടയിലുമാണുള്ളത്. അൽഫോൺസ് കണ്ണന്താനം- കൊല്ലം, ടോം വടക്കൻ- എറണാകുളം എന്നിങ്ങനെയാണ് പട്ടിക. പത്തനംതിട്ടയിൽ മത്സരിക്കാനായിരുന്നു കെ. സുരേന്ദ്രന് താൽപര്യം. എന്നാൽ സംസ്ഥാന അധ്യക്ഷൻ അഡ്വ. പി.എസ് ശ്രീധരൻപിള്ള പത്തനംതിട്ട വിട്ടുനൽകാൻ തയ്യാറായില്ല. കേന്ദ്ര സഹമന്ത്രി അൽഫോൺസ് കണ്ണന്താനത്തിനും പത്തനംതിട്ടയിൽ മത്സരിക്കാനായിരുന്നു താൽപര്യം. സംസ്ഥാന നേതൃത്വം തയ്യാറാക്കിയ പട്ടികയിൽ പാർട്ടിക്കുള്ളിൽ അസംതൃപ്തിയുണ്ട്.
'പിള്ള വേണ്ട; സുരേന്ദ്രൻ മതി': അണികളുടെ പ്രതിഷേധം അമിത് ഷായുടെ FB പേജിലും
കെ. സുരേന്ദ്രന് സീറ്റ് നൽകാത്തതിനെതിരെ ദേശീയ അധ്യക്ഷൻ അമിത് ഷായുടെ ഫേസ്ബുക്ക് പേജിൽ പാർട്ടി പ്രവർത്തകർ ശക്തമായ പ്രതിഷേധം അറിയിക്കുന്നുണ്ട്. ശ്രീധരൻ പിള്ളയ്ക്കെതിരെ രൂക്ഷമായ പരാമർശനങ്ങളാണ് അമിത് ഷായുടെ ഫേസ്ബുക്ക് പേജിൽ വരുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.