• HOME
  • »
  • NEWS
  • »
  • kerala
  • »
  • ആര്‍എസ്എസ് സര്‍സംഘചാലക് ‌കേരളത്തില്‍; മാതാ അമൃതാനന്ദമയിയെ സന്ദര്‍ശിക്കും

ആര്‍എസ്എസ് സര്‍സംഘചാലക് ‌കേരളത്തില്‍; മാതാ അമൃതാനന്ദമയിയെ സന്ദര്‍ശിക്കും

നാലു ദിവസത്തെ സന്ദര്‍ശനത്തിനായാണ് മോഹന്‍ ഭഗവത് കേരളത്തിലെത്തുന്നത്

  • Last Updated :
  • Share this:
    കൊച്ചി: നാലു ദിവസത്തെ സന്ദര്‍ശനത്തിനായി ആര്‍എസ്എസ് സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത് വ്യാഴാഴ്ച കേരളത്തിലെത്തും. സംഘടനാപരമായ പരിപാടികളില്‍ പങ്കെടുക്കുന്നതിനാണ് മോഹന്‍ ഭാഗവത് കേരളത്തിലെത്തുന്നത്. ഉച്ചയോടെ തിരുവനന്തപുരത്ത് എത്തുന്ന മോഹന്‍ ഭഗവത് കൊല്ലം വള്ളിക്കാവില്‍ മാതാ അമൃതാനന്ദമയി സന്ദര്‍ശിക്കും.

    Also Read- ആലപ്പുഴയിലെ നിയമവിരുദ്ധമായ കാപികോ റിസോര്‍ട്ട് പൊളിക്കൽ രാവിലെ പത്തിന്; സുപ്രീംകോടതി ഉത്തരവിട്ട് 31 മാസത്തിനു ശേഷം

    കൊച്ചിയിലെ ആര്‍ എസ് എസ് പ്രാന്ത കാര്യാലയത്തിലെത്തിയതിന് ശേഷം 16, 17, 18 തീയതികളില്‍ തൃശൂര്‍ ജില്ലയില്‍ വിവിധപരിപാടികളില്‍ പങ്കെടുക്കും. മറ്റെന്നാള്‍ രാവിലെ എട്ടിന് തൃശ്ശൂര്‍ ശങ്കരമഠത്തിലേക്ക് പോകും. സമുഹത്തിലെ വ്യത്യസ്ത മേഖലകളിലെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും.

    Also Read- കേരളത്തിലെ റോഡിലെ കുഴികള്‍ക്ക് കാരണം കാലാവസ്ഥാ വ്യതിയാനമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി

    18ന് രാവിലെ മുതല്‍ ഗുരുവായൂര്‍ രാധേയം ഓഡിറ്റോറിയത്തില്‍ ചേരുന്ന ആര്‍എസ്എസ് ബൈഠക്കില്‍ പങ്കെടുക്കും. വൈകിട്ട് 5ന് ഗുരുവായൂര്‍ ശ്രീകൃഷ്ണകോളജ് ഗ്രൗണ്ടില്‍ ഗുരുവായൂര്‍ സംഘജില്ലയിലെ പൂര്‍ണഗണവേഷധാരികളായ പ്രവര്‍ത്തകരുടെ സാംഘിക്കില്‍ സംസാരിക്കും.
    Published by:Rajesh V
    First published: