• HOME
  • »
  • NEWS
  • »
  • kerala
  • »
  • സിനിമകളിൽ തന്റേടത്തിന്റെ അടയാളമായി ലഹരിയെ അവതരിപ്പിക്കുന്നതിന്റെ അർത്ഥശൂന്യത പുതുതലമുറയെ ബോധ്യപ്പെടുത്തണം: RSS

സിനിമകളിൽ തന്റേടത്തിന്റെ അടയാളമായി ലഹരിയെ അവതരിപ്പിക്കുന്നതിന്റെ അർത്ഥശൂന്യത പുതുതലമുറയെ ബോധ്യപ്പെടുത്തണം: RSS

പുതിയ തലമുറയിൽ ധാർമ്മിക ബോധത്തിന്റെയും സംസ്ക്കാരത്തിന്റെയും സാമൂഹിക ജീവിതത്തിന്റെയും മൂല്യങ്ങൾ പകരാനുള്ള ഉത്തരവാദിത്തം പൊതുസമൂഹം ഏറ്റെടുക്കണമെന്ന് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സംസ്ഥാന കാര്യകാരി മണ്ഡൽ ആഹ്വാനം ചെയ്യുന്നു

  • Last Updated :
  • Share this:
    സിനിമകളിലൂടെയും സാഹിത്യത്തിലൂടെയും തന്റെടത്തിന്റെ അടയാളമായി ലഹരി ഉപയോഗിക്കുന്നതിനെ അവതരിപ്പിക്കുന്ന പ്രവണതകളുടെ അർത്ഥശൂന്യത പുതിയ തലമുറയെ ബോധ്യപ്പെടുത്തണമെന്ന് ആർഎസ്എസ് കാര്യകാരി മണ്ഡ‍ൽ.  അരാജകവാദത്തെ പുരോഗമനത്തിന്റെ മുദ്രാവാക്യമാക്കി മാറ്റുന്ന ഒരുവിഭാഗം സാംസ്ക്കാരിക നായകരുടെയും അദ്ധ്യാപകരുടെയും ഒപ്പം അർബൻ നക്സലുകളുടെയും കാപട്യത്തെ തുറന്നു കാണിക്കേണ്ടതുണ്ടെന്നും പ്രമേയത്തിൽ പറയുന്നു.

    പ്രമേയത്തിന്റെ പൂർണരൂപം 

    കേരളത്തെ സമ്പൂരണ നാശത്തിലേക്കു നയിക്കുന്ന വിപത്താവുകയാണ്. ലഹരിയുടെ അനിയന്ത്രിതവും ആസൂത്രിതവുമായ വ്യാപനം. വിദ്യാർത്ഥി വിദ്യാർത്ഥിനികളും വിദ്യാസമ്പന്നരായ യുവതീയുവാക്കളുമാണ് ഇതിന്റെ ഇരകളാകുന്നത്. സമൂഹത്തെ അരാജകത്വത്തിലേക്ക് തള്ളിവിടുകയും സാംസ്ക്കാരിക ജീവിതത്ത ശിഥിലമാക്കുകയും ചെയ്യുന്നതിന് ലഹരിക്കടത്ത് ആയുധമാക്കുന്ന ശക്തികൾ കേരളത്തിൽ സജീവമാണ്. വൻ ചൂതാട്ട സംഘങ്ങളും അന്താരാഷ്ട്ര ബന്ധമുള്ള മാഫിയ, ഭീകരവാദ ഗ്രൂപ്പുകളും ഇതിനു പിന്നിലുണ്ടെന്ന് അന്വേഷണ ഏജൻസികൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

    വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം ജോലി നേടുക മാത്രമാണെന്ന വികലധാരണയും സ്വാതന്ത്യമെന്നത് ഇഷ്ടമുള്ളതെന്തും ചെയ്യാനുള്ള അവസ്ഥയാണെന്ന ചിന്തയും ഈ ദുരന്തത്തിന്റെ വ്യാപ്തി കൂട്ടുന്നു. കേരളത്തിൽ ശക്തമായി വേരോടിയിട്ടുള്ള ഭീകരവാദ പ്രവർത്തനങ്ങളുടെ സാമ്പത്തിക സ്രോതസ്സായി ലഹരിവ്യാപാരത്തെ മാറ്റുന്നു. ഭീകരവാദ ശക്തികൾക്ക് പങ്കുള്ള ലഹരിക്കടത്തിനെ രാഷ്ട്രീയ ലാഭം ലക്ഷ്യമാക്കി ഭരണകൂടം നടപടികൾ എടുക്കാതിരിക്കുന്നുവോ എന്ന സംശയവും ഉയരുന്നുണ്ട്.

    Also Read- 'നീയും ഞാനും മാത്രമല്ല, ആരും അത് ചെയ്യുന്നില്ല എന്ന് ഉറപ്പ് വരുത്തേണ്ടത് ഒരു സാമൂഹ്യ പ്രതിബദ്ധതയുടെ മാത്രം വിഷയമല്ല'

    അന്താരാഷ്ട്ര വിപണിയിലേക്ക് ലഹരി കടത്താനുള്ള സുരക്ഷിത കൈമാറ്റ കേന്ദ്രമായി കേരളം മാറിക്കൊണ്ടിരിക്കുന്നു. തീരം മലയോര മേഖലയും വിമാനത്താവളങ്ങളും ലഹരിക്കടത്തിന്റെ ഇടനാഴികളാണ്. ഇവിടെ വരുന്ന വൻതോതിലുള്ള ലഹരിവസ്തുക്കൾ മാലിലീപ്, ശ്രീലങ്ക വഴി അന്താരാഷ്ട്ര വിപണിയിലേക്ക് കടത്തുന്നു.

    മെട്രോ നഗരമായ കൊച്ചി മയക്കുമരുന്നിന്റെ ഹബ് ആയി മാറിയിരിക്കുന്നു. 2011 ൽ രജിസ്റ്റർ ചെയ്ത കേസുകളിൽ നാലിലൊന്നും എറണാകുളത്തു മാത്രമാണ്. മറ്റു ജില്ലകളും പിന്നോട്ടല്ല. സ്ക്കൂൾ വിദ്യാർത്ഥികളടക്കമുള്ളവർ ലഹരി മാഫിയയുടെ പിടിയിലമരുന്നു. ലഹരിക്ക് അടിമകളാകുന്ന കുട്ടികളെ ലൈംഗിക ചൂഷണത്തിനും പീഡനത്തിനും ഇരകളാക്കുന്നു. ഇവരിൽ ലഹരിക്കടത്തിന്റെ കണ്ണികളായി മാറുകയും ചെയ്യുന്നു.

    കേരളത്തെ ഈ ലഹരിവിപത്തിൽനിന്ന് മോചിപ്പിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണ്. പാശ്ചാത്യ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്ത വഴിപിഴച്ച പേരന്റിംഗ് രീതി തിരുത്തണം. കുട്ടികളെ നേർവഴിക്കു നടത്തേണ്ടുന്നതിന്റെ കാര്യത്തിൽ രക്ഷാകർതൃസമൂഹവും അദ്ധ്യാപകരും ജാഗ്രത പുലർത്തണം. പിറന്നാൾ, വിവാഹം തുടങ്ങിയ കുടുംബ ആഘോഷങ്ങളിൽ ലഹരിയുടെ ഉപയോഗം കടന്നുവരുന്നത് തടയണം. സിനിമകളിലൂടെയും സാഹിത്യത്തിലൂടെയും തന്റെടത്തിന്റെ അടയാളമായി ലഹരി ഉപയോഗിക്കുന്നതിനെ അവതരിപ്പിക്കുന്ന പ്രവണതകളുടെ അർത്ഥശൂന്യത പുതിയ തലമുറയെ ബോധ്യപ്പെടുത്തണം. അരാജകവാദത്തെ പുരോഗമനത്തിന്റെ മുദ്രാവാക്യമാക്കി മാറ്റുന്ന ഒരുവിഭാഗം സാംസ്ക്കാരിക നായകരുടെയും അദ്ധ്യാപകരുടെയും ഒപ്പം അർബൻ നക്സലുകളുടെയും കാപട്യത്തെ തുറന്നു കാണിക്കേണ്ടതുണ്ട്.

    Also Read- കണ്ണൂരും കോഴിക്കോട്ടും ഉരുൾപൊട്ടിയതായി സംശയം; മലവെള്ളപ്പാച്ചിൽ

    നവോത്ഥാനനായകർ സൃഷ്ടിച്ച ലഹരിമുക്ത കേരളത്തെ വീണ്ടെടുക്കാനുള്ള യജ്ഞത്തിൽ എല്ലാ സജ്ജനങ്ങളും സാമുദായിക മത സാംസ്ക്കാരിക സംഘടനകളും ആദ്ധ്യാത്മിക പ്രസ്ഥാനങ്ങളും യുവജനസംഘങ്ങളും ഭാഗഭാക്കാകണമെന്ന് അഭ്യർത്ഥിക്കുന്നു. ലഹരിമുക്ത കേരളത്തെ സൃഷ്ടിച്ച് രാജ്യത്തിന്റെ അഭിമാന കേന്ദ്രമായി കേരളത്തെ മാറ്റാനുള്ള ഉത്തരവാദിത്തം എല്ലാ ഔദ്യോഗിക സ്ഥാപനങ്ങൾക്കും ഉണ്ടെന്ന കാര്യം മുഴുവൻ അധികാരികളെയും കാര്യകാരി മണ്ഡൽ ഓർമ്മിപ്പിക്കുന്നു. ജാതി മത രാഷ്ട്രീയഭേദമെന്യേ മുഴുവൻ തലമുറകളെയും ബാധിക്കുന്ന അത്യാപത്ത് എന്നനിലയിൽ ഇതിനെ തടയേണ്ടതും ലഹരിമുക്ത കേരളത്തെ സൃഷ്ടിക്കേണ്ടതും സാമൂഹിക ജീവിതത്തിന് അനിവാര്യമാണെന്ന് മുഴുവൻ ജനങ്ങളെയും പദ്ധതികളും ഭരണരംഗത്തും സാമൂഹികരംഗത്തും വിദ്യാഭ്യാസരംഗത്തും ആവശ്യമാണെന്ന് ചൂണ്ടിക്കാണിക്കാൻ കാര്യകാരി മണ്ഡൽ ആഗ്രഹിക്കുന്നു.



    മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും പിടിയിൽനിന്ന് നാടിനെ മോചിപ്പിക്കാനുള്ള പ്രവർത്തനങ്ങളിലും ബോധവൽക്കരണ പ്രക്രിയകളിലും ശ്രദ്ധപതിപ്പിക്കാനും പങ്കാളികളാകാനും സംഘപ്രവർത്തകർ പ്രതിജ്ഞാബദ്ധരാണ്. പുതിയ തലമുറയിൽ ധാർമ്മിക ബോധത്തിന്റെയും സംസ്ക്കാരത്തിന്റെയും സാമൂഹിക ജീവിതത്തിന്റെയും മൂല്യങ്ങൾ പകരാനുള്ള ഉത്തരവാദിത്തം പൊതുസമൂഹം ഏറ്റെടുക്കണമെന്ന് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സംസ്ഥാന കാര്യകാരി മണ്ഡൽ ആഹ്വാനം ചെയ്യുന്നു
    Published by:Rajesh V
    First published: