News18 MalayalamNews18 Malayalam
|
news18-malayalam
Updated: February 25, 2021, 11:52 AM IST
നന്ദു ആർ കൃഷ്ണ
ആലപ്പുഴ: വയലാറിൽ ആർ എസ് എസ് പ്രവർത്തകൻ വെട്ടേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ജില്ലയിൽ ബി ജെ പിയും ഹൈന്ദവ സംഘടനകളും ഹർത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണു ഹർത്താലെന്ന് ബി ജെ പി. ജില്ലാ പ്രസിഡന്റ് എം വി ഗോപകുമാർ അറിയിച്ചു.
Also Read-
BJP ശക്തികേന്ദ്രങ്ങളിൽ സർപ്രൈസ് സ്ഥാനാർഥികൾ; ആലപ്പുഴയിലും കൊല്ലത്തും യുവനിര; കോൺഗ്രസിൽ സ്ഥാനാർഥി നിർണയ ചർച്ചകൾ സജീവംആർ എസ് എസ് നാഗംകുളങ്ങര ഗഡനായക് വയലാർ ഗ്രാമപ്പഞ്ചായത്ത് നാലാംവാർഡ് തട്ടാപറമ്പ് രാധാകൃഷ്ണന്റെ മകൻ നന്ദു ആർ കൃഷ്ണ (22) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ആർ എസ് എസ് മുഖ്യശിക്ഷക് വയലാർ കടപ്പള്ളി കെ എസ് നന്ദു (23)വിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ കൈയറ്റതായാണ് വിവരം. ബുധനാഴ്ച രാത്രി എട്ടോടെ വയലാർ നാഗംകുളങ്ങര കവലയിലായിരുന്നു എസ് ഡി പി ഐ- ആർ എസ് എസ് സംഘർഷം.
Also Read-
'പൊതുമേഖലാ സ്ഥാപനങ്ങൾ സമ്പദ് വ്യവസ്ഥയ്ക്ക് ഭാരം'; സ്വകാര്യവത്കരണവുമായി മുന്നോട്ടു പോകും': പ്രധാനമന്ത്രി
രണ്ടുദിവസമായി പ്രദേശത്ത് ഇരുപക്ഷവും തമ്മിൽ തർക്കം നിലനിന്നിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് എസ് ഡി പി ഐ നടത്തിയ പ്രചാരണ ജാഥയിലെ പ്രസംഗത്തിലെ പരാമർശങ്ങളുടെ പേരിൽ ഇരുവിഭാഗവും തമ്മിൽ തർക്കവും വാക്കേറ്റവുമുണ്ടായി. അതിന്റെ തുടർച്ചയായി സന്ധ്യയോടെ ഇരുപക്ഷവും പ്രകടനം നടത്തി. പൊലീസ് കാവലിലായിരുന്നു പ്രകടനങ്ങൾ. അതിനുശേഷം പിരിഞ്ഞുപോയ പ്രവർത്തകർ തമ്മിൽ അപ്രതീക്ഷിത സംഘർഷമുണ്ടാവുകയായിരുന്നു. കല്ലേറും കൂട്ടത്തല്ലുമുണ്ടായതായാണ് വിവരം. അതിനിടെയാണ് ഇരുവർക്കും വെട്ടേറ്റത്. മരിച്ച നന്ദുകൃഷ്ണയുടെ തലയ്ക്കു പിന്നിലാണ് വെട്ടേറ്റത്. കെ എസ് നന്ദുവിന്റെ വലതുകൈയാണ് അറ്റുപോയത്. ഇരുവരെയും ഉടൻ ചേർത്തല താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും നന്ദുകൃഷ്ണ രാത്രി 8.30 ഓടെ മരിച്ചു.
Also Read-
Drishyam 2 | ദൃശ്യം കുടുംബങ്ങളെ പരിചയപ്പെടുത്തി ജീത്തു ജോസഫ്
Also Read-
'കേരളരാഷ്ട്രീയത്തിൽ സ്വന്തമായി ഇരിപ്പിടം കണ്ടെത്തിയ കെഎം മാണിയുടെ പ്രതിമ അനാച്ഛാദനം ചെയ്യാൻ കഴിഞ്ഞത് സുകൃതം': സ്പീക്കർ ശ്രീരാമകൃഷ്ണൻ
പരിക്കേറ്റ് ചികിത്സയിലുള്ള നന്ദു കെ എസ്
സംഭവവുമായി ബന്ധപ്പെട്ട് ഏഴ് എസ് ഡി പി ഐ പ്രവർത്തകർ പൊലീസ് കസ്റ്റഡിയിലായതായാണ് സൂചന. നാലുപേർ പരിക്കേറ്റ് ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുണ്ട്. സംഘർഷസാധ്യതകണക്കിലെടുത്ത് വയലാറിലും പരിസരത്തും വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചു.
Published by:
Rajesh V
First published:
February 25, 2021, 6:34 AM IST