കോഴിക്കോട്: സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനന്റെ മകനെയും മരുമകളെയും അക്രമിച്ച കേസിലെ പ്രതിയുടെ വീടിനു നേരെ ബോംബേറ്. കുറ്റ്യാടി നെട്ടൂരിലെ ആര്.എസ്.എസ് പ്രവര്‍ത്തകനായ സുധീഷിന്റെ വീടിനു നേരെ തിങ്കഴാഴ്ച അര്‍ധരാത്രിയോടെയാണ് ബോംബേറുണ്ടായത്.
ആക്രമണ കേസില്‍ സുധീഷിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസെ കേസിലെ മറ്റൊരു പ്രതിയായ രമേശന്റെ വീടിനു നേരെയും ആക്രമണമുണ്ടായി. കേസിലെ മറ്റൊരു പ്രതിയുടെ വീട് അടിച്ചുതകര്‍ക്കുകയും ചെയ്തു.
ഹര്‍ത്താല്‍ ദിനത്തിലാണ് പി. മോഹനന്റെ മകന് ജൂലിയസ് നികിതാസ് (33), ഭാര്യ സാനിയോ(25) എന്നിവര്‍ക്കു നേരെ ആക്രമണമുണ്ടായത്.
പേരാമ്പ്രയിൽ ആർഎസ്എസ് പ്രവർത്തകന്റെ വീടിനുനേരെ ആക്രമണം
ആക്രണത്തില്‍ നികിതാസിന്റെ മൂക്കിന് സാരമാക്കി പരിക്കേറ്റിരുന്നു. ഇവര്‍ സഞ്ചരിച്ച കാറും അക്രമികള്‍ തകര്‍ത്തിരുന്നു. പരുക്കേറ്റ ഇവരെ കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍നിന്ന് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകുന്ന നടുവണ്ണൂരില്‍ തടഞ്ഞുനിര്‍ത്തി വീണ്ടും ആക്രമിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പത്ത് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.