പേരാമ്പ്രയിൽ ആർഎസ്എസ് പ്രവർത്തകന്റെ വീടിനുനേരെ ആക്രമണം
പേരാമ്പ്രയിൽ ആർഎസ്എസ് പ്രവർത്തകന്റെ വീടിനുനേരെ ആക്രമണം
bjp
Last Updated :
Share this:
കോഴിക്കോട്: പേരാമ്പ്രയിൽ ആർ.എസ്.എസ് പ്രവർത്തകന്റെ വീടിന് നേരെ ആക്രമണം. കുന്നത്ത്കുനിയിൽ പ്രസൂണിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. വീടിന്റെ ജനൽച്ചില്ലുകൾ അടിച്ച് തകർത്തു. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ സാനിയോ, ഭർത്താവും സി പി എം ജില്ലാ സെക്രട്ടറിയുടെ മകനുമായ ജൂലിയസ് നികിതാസ് എന്നിവരെ ഹർത്താൽ ദിനത്തിൽ ആക്രമിച്ച കേസിൽ പോലീസ് തിരയുന്ന ആളാണ് പ്രസൂൺ. ഇയാൾ ഒളിവിലാണ്.
ഹർത്താൽ ദിനത്തിലാണ് ജൂലിയസ് നികിതാസും സാനിയോയും ആക്രമിക്കപ്പെട്ടത്. രണ്ടുതവണയൊണ് ഇവരെ ഹർത്താൽ അനുകൂലികൾ ആക്രമിച്ചത്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇവരെ അക്രമിച്ചതുമായി ബന്ധപ്പെട്ട് മൂന്ന് ആർഎസ്എസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.