കൊച്ചി: മാവോവാദികളെ വെടിവച്ചു കൊന്നതിനെതിനെ വിമർശിച്ച് റിട്ട. ജസ്റ്റിസ് കെമാല്‍ പാഷ. മനുഷ്യനെ വെടിവെച്ചു കൊല്ലാൻ ആർക്കാണ് അധികാരമെന്നും അദ്ദേഹം ചോദിച്ചു.വാളയാർ കേസിൽ പ്രതികളുടെ രാഷ്ട്രീയ ചായ്വ് കാരണം പൊലീസ് തെളിവ് ശേഖരിക്കുന്നതിൽ വീഴ്ച വരുത്തിയെന്നും അദ്ദേഹം ആരോപിച്ചു.
മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് യഥാര്‍ഥ വസ്തുതകള്‍ അറിയാന്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണം. മവോയിസ്റ്റുകളെ അമർച്ച ചെയ്യേണ്ടത് ഈ രീതിയിലല്ല. വെടിവച്ചു കൊല്ലുകയല്ല അവരെ നിയമത്തിനു മുന്നിൽ കൊണ്ടു വന്ന് ശിക്ഷ വാങ്ങിക്കൊടുക്കുകയാണ് വേണ്ടത്. ഉന്മൂലനം ചെയ്ത് നാടുനന്നാക്കാമെന്നത് കാടത്തമാണെന്നും അദ്ദേഹം പറഞ്ഞു.
പൊലീസിനെ വെടിവെച്ചെങ്കില്‍ തിരിച്ചുവെടിവയ്ക്കാം. അല്ലാതെ വെടിവെക്കാന്‍ പാടില്ല. എത്രവലിയ ഭീകരവാദ സംഘടനയായാലും അവരെ വെടിവെച്ചു കൊല്ലാനുള്ള അധികാരം പൊലീസിനുണ്ടെന്ന് നിയമത്തില്‍ പറയുന്നില്ല. ഈ വിഷയത്തില്‍ മനുഷ്യാവകാശപ്രവര്‍ത്തകര്‍ മുന്നോട്ടു വരാത്തതെന്താണ്. എല്ലാവര്ക്കും എല്ലാവരെയും ഭയമാണെന്നു കെമാൽ പാഷ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.