• HOME
  • »
  • NEWS
  • »
  • kerala
  • »
  • RTI അപേക്ഷയ്ക്ക് മറുപടി നൽകാൻ വൈകി; KMML വിവരാവകാശ ഓഫിസർക്ക് 25,000 രൂപ പിഴ

RTI അപേക്ഷയ്ക്ക് മറുപടി നൽകാൻ വൈകി; KMML വിവരാവകാശ ഓഫിസർക്ക് 25,000 രൂപ പിഴ

വിവരാവകാശ കമ്മീഷന് നല്‍കിയ അപ്പീലിന്റെ അടിസ്ഥാനത്തിലാണ് നടപടി

  • Share this:
    വിവരാവകാശ (RTI) അപേക്ഷയ്ക്ക് മറുപടി വൈകിയ സംഭവത്തില്‍ വിവരാവകാശ ഓഫിസര്‍ക്ക് പിഴ വിധിച്ച് കമ്മീഷന്‍. ചവറ കെഎംഎംഎല്‍ വിവരാവകാശ ഓഫിസി ജെയ്സണ്‍ തോമസിനാണ് 25,000 രൂപ പിഴ ശിക്ഷ വിധിച്ചിരിക്കുന്നത്.

    കോവില്‍തോട്ടം മേഖലയിലെ കെഎംഎംഎല്ലിന്റെ സ്ഥലമേറ്റെടുപ്പും, ഇതുമായി ബന്ധപ്പെട്ട തഹസില്‍ദാറിന്റെ റിപ്പോര്‍ട്ടും ലഭിക്കുന്നതിന് നല്‍കിയ അപേക്ഷയില്‍ കാലതാമസം വരുത്തിയതായി കാണിച്ച് തോമസ് ജോണ്‍ വിവരാവകാശ കമ്മീഷന് നല്‍കിയ അപ്പീലിന്റെ അടിസ്ഥാനത്തിലാണ് നടപടി.

    വിവരങ്ങള്‍ ഉദ്യോഗസ്ഥന്‍ മനഃപൂര്‍വം നിഷേധിക്കുകയായിരുന്നുവെന്നാണ് കമ്മീഷന്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന വിവരാവകാശ കമ്മീഷ്ണര്‍ ഡോ.കെ.എല്‍ വിവേകാനന്ദാണ് പിഴ ശിക്ഷ വിധിച്ചത്.

    Love Jihaad | 'ലൗ ജിഹാദ് ഹിന്ദുത്വ അജണ്ട', ജോർജ് എം തോമസിന്‍റെ പ്രസ്താവന തള്ളി യെച്ചൂരി

    'ലൗ ജിഹാദ്' എന്ന വാക്ക് തന്നെ ഹിന്ദുത്വ അജണ്ടയുടെ ഭാഗമാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി (sitaram yechury) .മുതിര്‍ന്ന സ്ത്രീക്കും പുരുഷനും ഒന്നിച്ച് ജീവിക്കുന്നതിന്  ഇന്ത്യന്‍ ഭരണഘടന അവകാശം നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഭരണഘടന നല്‍കുന്ന അധികാരത്തെ ആര്‍ക്കും ചോദ്യം ചെയ്യാനാകില്ലെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

    ജോര്‍ജ് എം തോമസിന്റെ വിവാദമായ 'ലൗ ജിഹാദ്' പ്രസ്താവനയെ സീതാറാം യെച്ചൂരി തള്ളുകയും ചെയ്തു. സംസ്ഥാന ഘടകം ഈ പരാമര്‍ശത്തെ കുറിച്ച് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

    കോടഞ്ചേരിയിലെ ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയും സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമായ എം എസ് ഷെജിനും ജോസ്ന മേരി ജോസഫും തമ്മിലുള്ള വിവാഹമാണ് വിവാദമായത്. ഏപ്രിൽ ഒമ്പത് മുതൽ കാണാതായ യുവതി, പിന്നീട് ഷെജിനെ വിവാഹം കഴിച്ചെന്നും സ്വന്തം ഇഷ്ടപ്രകാരം പോയതാണെന്നുമുള്ള വീഡിയോ പുറത്തുവിട്ടിരുന്നു. കഴിഞ്ഞ ദിവസം ഇവർ താമരശേരി കോടതിയിൽ ഹാജരാകുകയും ചെയ്തു. ഷെജിനെ വിവാഹം കഴിച്ച വിവരം യുവതി കോടതിയെ അറിയിച്ചു. ഷെജിനൊപ്പം ജീവിക്കാനാണ് താൽപര്യമെന്നും യുവതി അറിയിക്കുകയും ചെയ്തു. ഇതോടെ ഇരുവരെയും ഒരുമിച്ച് പോകാൻ കോടതി അനുവദിച്ചു.

    അതേസമയം പാർട്ടിയെ അറിയിക്കാതെ ഇത്തരത്തിൽ വിവാഹം കഴിച്ച ഷെജിനെതിരെ നടപടിയുണ്ടാകുമെന്നും വിദ്യാസമ്പന്നരായ യുവതികളെ മതംമാറ്റാൻ ചിലർ പ്രവർത്തിക്കുന്നുണ്ടെന്നുമുള്ള സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജോർജ് എം തോമസിന്‍റെ പ്രസ്താവന വിവാദമായിരുന്നു. ഇതേത്തുടർന്ന് സോഷ്യൽ മീഡിയയിൽ ഉൾപ്പടെ ജോർജ് എം തോമസിനെതിരെ രൂക്ഷ വിമർശനമാണ് സിപിഎം അണികൾക്കിടയിൽനിന്ന് തന്നെ ഉയരുന്നത്.

    അതേസമയം ഷെജിനുമായി കഴിഞ്ഞ കുറേകാലമായി പ്രണയത്തിലാണെന്നും ഒരുമിച്ച് ജീവിക്കാൻ വേണ്ടി വീട്ടിൽനിന്ന് ഇറങ്ങി വരികയായിരുന്നുവെന്നും ജോസ്ന പ്രതികരിച്ചു. ഇത്ര രൂക്ഷമായ പ്രശ്നം ഉണ്ടാകുമെന്ന് അറിയില്ലായിരുന്നു. മതം മാറാൻ ഷെജിൻ ആവശ്യപ്പെട്ടിട്ടില്ലെന്നും ജോസ്ന പറഞ്ഞു. ലൌ ജിഹാദ് ആരോപണം അടിസ്ഥാനരഹിതവും സാഹചര്യം മുതലെടുത്ത് വ്യക്തിഹത്യ നടത്തുന്നതാണെന്നും ഷെജിൻ പ്രതികരിച്ചു. വിദ്വേഷ പ്രചരണത്തിനാണ് ചിലർ ശ്രമിക്കുന്നതെന്നും ഷെജിൻ പറഞ്ഞു.

    Also Read- Love Jihad | 'ഷെജിന്‍റെ വിവാഹം ലൗ ജിഹാദല്ല; വിദ്യാസമ്പന്നരായ യുവതികളെ മതം മാറ്റാന്‍ ചിലര്‍ പ്രവര്‍ത്തിക്കുന്നു': CPM നേതാവ് ജോർജ് എം തോമസ്

    അതേസമയം വിവാഹ വിവാദത്തിൽ പ്രതികരണവുമായി യുവതിയുടെ മാതാപിതാക്കൾ രംഗത്ത്. മകളെ പണത്തിനായി തട്ടിക്കൊണ്ടുപോയതാണെന്നും മകളുടെ കാര്യത്തിൽ ആശങ്കയുണ്ടെന്നും ജോസ്നയുടെ മാതാപിതാക്കൾ മാധ്യമങ്ങളോട് പറഞ്ഞു. ഒരു രാഷ്ട്രീയ നേതാവ് ഒരു ലക്ഷം രൂപ തരാനുണ്ടെന്ന് മകൾ ഷെജിനോട് പറയുന്നത് കേട്ടിരുന്നു. ഈ മാസം ഒമ്പതിന് പണം ആവശ്യപ്പെട്ട് മകൾ ആരെയോ ഫോണിൽ വിളിച്ചിരുന്നു. അതേ ദിവസമാണ് മകളെ കാണാതായത്. പണത്തിനായി മകളെ തട്ടിക്കൊണ്ടുപോയതാണെന്നും ജോസ്നയുടെ പിതാവ് ആരോപിക്കുന്നു.
    Published by:Jayashankar AV
    First published: