• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ആ യാത്ര അത്ര ശരിയല്ല'! യാത്രക്കാരെ ബസിനു മുകളിലിരുത്തി കൊണ്ടുപോയത് ഗുരുതരവീഴ്ച; നടപടിയുമായി RTO

'ആ യാത്ര അത്ര ശരിയല്ല'! യാത്രക്കാരെ ബസിനു മുകളിലിരുത്തി കൊണ്ടുപോയത് ഗുരുതരവീഴ്ച; നടപടിയുമായി RTO

യാത്രക്കാരെ മുകളില്‍ കയറ്റിയ രണ്ടു ബസുകളുടെയും ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നത് പരിഗണനയിലാണ്.

  • Share this:
    പാലക്കാട്: നെന്മാറ- വല്ലങ്ങി വേല കാണാനെത്തി മടങ്ങിയവര്‍ ബസിന് മുകളില്‍ ഇരുന്ന് യാത്ര ചെയ്തതില്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. അപകടകരമായ രീതിയില്‍ യാത്രക്കാരെ ബസിന്റെ മുകളിലിരുത്തി കൊണ്ടുപോയത് ഗുരുതര വീഴ്ചയായി കണ്ടാണ് നടപടി.

    യാത്രക്കാരെ മുകളില്‍ കയറ്റിയ രണ്ടു ബസുകളുടെയും ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നത് പരിഗണനയിലാണ്. ഡ്രൈവര്‍മാര്‍ പാലക്കാട് ആര്‍.ടി.ഒ മുന്‍പാകെ ഹാജരാകണമെന്നും നിര്‍ദേശമുണ്ട്. അപകടകരമായ ബസ് യാത്രയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

    ബസിനുള്ളില്‍ തിരക്കേറിയതോടെയാണ് ഒരു സംഘം ബസിനു മുകളിലെ കാരിയറില്‍ സീറ്റുറപ്പിച്ചത്. അതേസമയം ബസിലെ കണ്ടക്ടറും പിന്നാലെ കയറിയെത്തി എല്ലാവര്‍ക്കും ടിക്കറ്റും നല്‍കി. കണ്ടക്ടര്‍ മുകളില്‍ നിന്നു ടിക്കറ്റ് നല്‍കുന്നതിനിടെ ബസ് മുന്നോട്ടു നീങ്ങുന്നതും ദൃശ്യങ്ങളില്‍ കാണാമായിരുന്നു.

    Also read: Viral | 'ആരും ബഹളം വെക്കല്ലേ എല്ലാര്‍ക്കും തരാം!' ബസിന് മുകളിലും യാത്രക്കാര്‍; പിന്നാലെ എത്തി ടിക്കറ്റ് ഉറപ്പാക്കി കണ്ടക്ടര്‍

    കൊല്ലം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്ക് പിന്നാലെ ഭൂചലനം; നാശനഷ്ടങ്ങളില്ല

    കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിൽ നേരിയ ഭൂചലനം. ചൊവ്വാഴ്ച രാത്രി 11.41 ഓടെ പത്തനാപുരം, നിലമേൽ, കൊട്ടാരക്കര തുടങ്ങിയ പ്രദേശങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ചൊവ്വാഴ്ച ഉച്ചമുതൽ കിഴക്കൻ മേഖലയിൽ ശക്തമായ മഴയുണ്ടായിരുന്നു. രാത്രി മഴ തോർന്ന ശേഷം 11.37നും 11.41നും ഇടക്കായിരുന്നു ഭൂചലനം ഉണ്ടായത്. സെക്കൻഡുകൾ നീണ്ടുനിന്ന നേരിയ ഭൂചലനം നാട്ടുകാരെയും ഭയപ്പെടുത്തി.

    അതേസമയം ഭൂചലനത്തിന്റെ വ്യാപ്തി എത്രയുണ്ട് എന്നത് സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങൾ ലഭിച്ചിട്ടില്ല. ജനങ്ങൾ പരിഭ്രാന്തരായി വീടുകളിൽ നിന്ന് പുറത്തേക്ക് ഇറങ്ങി ഓടുന്ന സാഹചര്യം ഉണ്ടായി. വരും ദിവസങ്ങളിൽ മഴ തുടരും എന്നാണ് കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കുന്നത്. ചൊവ്വാഴ്ച ശക്തമായ കാറ്റും കിഴക്കൻ മേഖലയിൽ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഭൂചലനം ഉണ്ടായത്. അധികൃതർ ഇന്ന് സ്ഥലം സന്ദർശിക്കും.
    Published by:Sarath Mohanan
    First published: