നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കര്‍ണാടകയിലേയ്ക്കുള്ള KSRTC യാത്രക്കാര്‍ക്ക് RTPCR പരിശോധന നിര്‍ബന്ധമാക്കി

  കര്‍ണാടകയിലേയ്ക്കുള്ള KSRTC യാത്രക്കാര്‍ക്ക് RTPCR പരിശോധന നിര്‍ബന്ധമാക്കി

  കാസര്‍ഗോഡ്- മംഗലാപുരം, കാസര്‍ഗോഡ് - സുള്ള്യ, കാസര്‍ഗോഡ് - പുത്തൂര്‍ എന്നിവടങ്ങളിലേക്ക് കെഎസ്ആര്‍ടിസി നടത്തുന്ന സര്‍വ്വീസുകള്‍ ഇന്ന് മുതല്‍ ഒരാഴ്ചത്തേക്ക് അതിര്‍ത്തി വരെ മാത്രമേ സര്‍വ്വീസ് നടത്തുകയുള്ളു.

  News18 Malayalam

  News18 Malayalam

  • Share this:
  തിരുവനന്തപുരം: കര്‍ണാടകയിലേയ്ക്കുള്ള KSRTC യാത്രക്കാര്‍ക്ക് RTPCR പരിശോധന നിര്‍ബന്ധമാക്കി.  ഓഗസ്റ്റ് 1 മുതലാണ് നിയന്ത്രണങ്ങള്‍ ശക്തമാക്കിയത്. കാസര്‍ഗോഡ്- മംഗലാപുരം, കാസര്‍ഗോഡ് - സുള്ള്യ, കാസര്‍ഗോഡ് - പുത്തൂര്‍ എന്നിവടങ്ങളിലേക്ക് കെഎസ്ആര്‍ടിസി നടത്തുന്ന സര്‍വ്വീസുകള്‍ ഇന്ന് മുതല്‍ ഒരാഴ്ചത്തേക്ക് അതിര്‍ത്തി വരെ മാത്രമേ സര്‍വ്വീസ് നടത്തുകയുള്ളു. കര്‍ണ്ണാടകയിലെ ദക്ഷിണ കനറാ ജില്ല കളക്ടര്‍ കേരളത്തില്‍ നിന്നുള്ള ബസുകള്‍ ഒരാഴ്ചക്കാലത്തേക്ക് കര്‍ണ്ണാടകത്തിലേക്ക് പ്രവേശിപ്പിക്കേണ്ടതില്ലെന്ന ഉത്തരവ് ഇറക്കിയതിന്റെ അടിസ്ഥാനത്തിലാണ് കെഎസ്ആര്‍ടിസി തീരുമാനം.

  ബെംഗുളുരുവിലേക്കുള്ള സര്‍വ്വീസുകള്‍ സര്‍വ്വീസ് നടത്തുമെന്നും കെഎസ്ആര്‍ടിസി അറിയിച്ചു. മുത്തങ്ങ, മാനന്തവാടി വഴിയുമാണ് നിലവില്‍ ബെംഗുളുരുവിലേക്ക് സര്‍വ്വീസ് നടത്തുന്നത്. തിരുവനന്തപുരം -ബെംഗുളുരു റൂട്ടില്‍ ഒരു സ്‌കാനിയ ബസും, ബാക്കി 14 ഡീലക്‌സ്- എക്‌സ്പ്രസ് ബസുകളുമാണ് സര്‍വ്വീസ് നടത്തുന്നത്. എന്നാല്‍ കേരളത്തില്‍ നിന്നും കര്‍ണ്ണാടകയില്‍ യാത്ര ചെയ്യുന്നവര്‍ കര്‍ണ്ണാടകയില്‍ എത്തുന്നതിന് 72 മണിയ്ക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും യാത്രയ്ക്കായി കൈയ്യില്‍ കരുതണം.

  നേരത്തെ വാക്‌സിന്‍ എടുത്തവര്‍ക്ക് ഇളവ് നല്‍കിയിരുന്നു. എന്നാല്‍ കോവിഡ് വ്യാപനം കേരളത്തില്‍ രൂക്ഷമായതിനാലാണ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്. അതിര്‍ത്തി കടന്ന് പോകുന്ന മറ്റ് യാത്രക്കാരും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കയ്യില്‍ കരുതണം. കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടില്‍ എത്തുന്നവര്‍ക്കും 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍.ടി.പി.സി.ആര്‍ പരിശോധനാ ഫലം നിര്‍ബന്ധമാണ്. വിമാനയാത്രികരെ തെര്‍മര്‍ സ്‌കാനറിലൂടെ പരിശോധിക്കും. രോഗ ലക്ഷണമുള്ളവരെ അവിടെ വെച്ച് തന്നെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്യും. രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവര്‍ക്ക് തമിഴ്‌നാട്ടിലെത്താന്‍ ആര്‍.ടി.പി.സിആര്‍ പരിശോധനാ ഫലം വേണ്ട എന്നും തമിഴ്‌നാട് ആരോഗ്യ മന്ത്രി അറിയിച്ചു.

  കേരളത്തില്‍ നിന്നും ബെംഗുളുരൂ, മൈസൂറിലേക്കും, തിരിച്ചുമുള്ള സര്‍വ്വീസുകള്‍
  തിരുവനന്തപുരം -ബെംഗുളുരു ( വൈകുന്നേരം 5 മണി), തിരുവനന്തപുരം -ബെംഗുളുരു (വൈകിട്ട് 6.30 ),

  കണ്ണൂര്‍ - ബെംഗുളുരു (രാവിലെ 7.35), കണ്ണൂര്‍ - ബെംഗുളുരു ( രാത്രി 9.30 ), തലശ്ശേരി - ബെംഗുളുരു (രാത്രി 8.16), വടകര- ബെംഗുളുരു ( രാത്രി 8മണി), പയ്യന്നൂര്‍ - ബെംഗുളുരൂ ( വൈകിട്ട് 6.01), കോഴിക്കോട് - ബെംഗുളുരു (രാവിലെ 7 മണി), കോഴിക്കോട് - ബെംഗുളുരു ( രാവിലെ 8.34),

  കോഴിക്കോട് - ബെംഗുളുരു (രാവിലെ 10 മണി), കോഴിക്കോട് - ബെംഗുളുരു ( ഉച്ചയ്ക്ക് 1.30), കോഴിക്കോട് - ബെംഗുളുരു ( വൈകിട്ട് 6 മണി), കോഴിക്കോട് - ബെംഗുളുരു ( രാത്രി 7.01 ), കോഴിക്കോട് - ബെംഗുളുരു (രാത്രി 8.01) കോഴിക്കോട് - ബെംഗുളുരു ( രാത്രി 10.03), കല്‍പ്പറ്റ - മൈസൂര്‍ ( രാവിലെ 5 മണി), കോഴിക്കോട് -മൈസൂര്‍ ( രാവിലെ 10.30 ), കോഴിക്കോട് -മൈസൂര്‍ (രാവിലെ 11.15 )

  ബെംഗുളുരൂവില്‍ നിന്നും കേരളത്തിലേക്ക് നടത്തുന്ന സര്‍വ്വീസുകള്‍
  ബെംഗുളുരു - കോഴിക്കോട് (രാവിലെ 8 മണി), ബെംഗുളുരു - കോഴിക്കോട് (രാവിലെ 10.03), ബെംഗുളുരു - കോഴിക്കോട് ( ഉച്ചയ്ക്ക് 12 മണി), ബെംഗുളുരു - കോഴിക്കോട് (ഉച്ചയ്ക്ക് 2.03 ), ബെംഗുളുരു - കോഴിക്കോട് (രാത്രി 8 മണി), ബെംഗുളുരു - കോഴിക്കോട് (രാത്രി 9.31), ബെംഗുളുരു - കോഴിക്കോട് ( രാത്രി 10.30), ബെംഗുളുരു - കോഴിക്കോട് ( രാത്രി 11 മണി. ), ബെംഗുളുരൂ- തിരുവനന്തപും ( ഉച്ച തിരിഞ്ഞ് 3. 25), ബെംഗുളൂരു തിരുവനന്തപുരം( വൈകിട്ട് 6.30 ), ബെംഗുളുരൂ- കണ്ണൂര്‍ ( രാവിലെ 9 മണി), ബെംഗുളുരൂ- കണ്ണൂര്‍ ( രാത്രി 9.30), ബെംഗുളുരൂ- തലശ്ശേരി ( രാത്രി 8.31),

  ബെംഗുളുരൂ- വടകര ( രാത്രി 9.15), മൈസൂര്‍ - കല്‍പ്പറ്റ( വൈകിട്ട് 5.45), മൈസൂര്‍ - കോഴിക്കോട് ( രാവിലെ 9 മണി), മൈസൂര്‍ - കോഴിക്കോട് (രാവിലെ 10.15), മൈസൂര്‍ - കോഴിക്കോട് ( വൈകിട്ട് 5 മണി), ബെംഗുളുരൂ - പയ്യന്നൂര്‍ ( രാത്രി 9 മണി)
  ബെംഗുളൂരു സര്‍വ്വീസ് നടത്തുന്ന ബസ്സുകളുടെ സമയ വിവരവും ടിക്കറ്റുകളും www.online.keralartc.com എന്ന വെബ് സൈറ്റിലുകയും 'Ente KSRTC' എന്ന മൊബൈല്‍ ആപ്പിലൂടെയും മുന്‍കൂട്ടി റിസര്‍വ്വ് ചെയ്യാവുന്നതാണ്
  Published by:Sarath Mohanan
  First published:
  )}