നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ആർ.ടി.പി.സി.ആർ. ടെസ്റ്റ് നിരക്ക് ഉയരും; 500 രൂപയാക്കിയ സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

  ആർ.ടി.പി.സി.ആർ. ടെസ്റ്റ് നിരക്ക് ഉയരും; 500 രൂപയാക്കിയ സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

  നടപടി ലാബ് ഉടമകളുടെ ഭാഗം സർക്കാർ കേട്ടില്ലെന്ന വാദം അംഗീകരിച്ച് 

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
  കൊച്ചി: സംസ്ഥാനത്ത് കോവിഡ് ആർ.ടി.പി.സി.ആർ. ടെസ്റ്റ് നിരക്ക് ഉയരും. ടെസ്റ്റ് നിരക്ക് 500 രൂപയാക്കിയ സർക്കാർ നടപടി ഹൈക്കോടതി റദ്ദാക്കി. ഉത്തരവ് ഇറക്കുന്നതിന് മുമ്പ് ലാബ് ഉടമകളുടെ ഭാഗം സർക്കാർ കേട്ടില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ തീരുമാനം.

  കോവിഡിന്റെ ആദ്യ സമയത്ത് ആർ.ടി.പി.സി.ആർ. ടെസ്റ്റിന് 1700 രൂപ വരെ ലാബ് ഉടമകൾ ഈടാക്കിയിരുന്നു. ഇത് ഉയർന്ന ഫീസ് ആണെന്ന് വിമർശനമുയർന്നതിനെ തുടർന്നാണ് സർക്കാർ ഇടപെട്ട് നിരക്ക് കുറച്ചത്. ആർ.ടി.പി.സി.ആർ. ടെസ്റ്റിന് 500 രൂപയാക്കി ഉത്തരവിറക്കി. 500 രൂപയ്ക്ക് ടെസ്റ്റ് നടത്തുന്നത് നഷ്ടം ആണെന്നാണ് ലാബ് ഉടമകൾ പറയുന്നത്. അതിനാൽ കോടതി ഇടപെട്ട് പുതിയ നിരക്ക് നിശ്ചയിക്കാൻ സർക്കാർ നിർദേശം നൽകണമെന്നും ടാബ് ഉടമകൾ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.തങ്ങളുടെ ഭാഗം കേട്ടില്ലെന്ന ലാബ് ഉടമകളുടെ വാദം കൂടി അംഗീകരിച്ചാണ് സർക്കാരിന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയത്. 500 രൂപയിൽ കൂടുതൽ ഈടാക്കുന്നവർക്കെതിരെ നടപടിയെടുക്കാനുള്ള നിർദ്ദേശവും ഹൈക്കോടതി റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.

  500 രൂപയാക്കിയ സർക്കാർ നടപടി ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തിൽ ആർ.ടി.പി.സി.ആർ. ടെസ്റ്റ് നിരക്ക് ഉയരും. പുതിയ നിരക്ക് നിശ്ചയിക്കുന്നതിന് ലാബ് ഉടമകളുമായി സർക്കാർ വൈകാതെ ചർച്ച നടത്തും. ലാബ് ഉടമകളുടെ ഭാഗം കൂടി കേട്ട ശേഷകും പുതിയ നിരക്ക് നിശ്ചയിക്കുക. കോവിഡ് ചികിത്സയ്ക്ക് അമിത നിരക്ക് ഈടാക്കുന്നുവെന്ന പരാതിയുടെ പശ്ചാത്തലത്തിൽ സർക്കാർ നിരക്ക് നിശ്ചയിച്ചുകൊണ്ട് ഉത്തരവിരക്കുകയും ചെയ്തിരുന്നു. ചികിത്സാ നിരക്ക് ഏകീകരിച്ച സർക്കാരിന്റെ നടപടി വലിയ രീതിയിലാണ് ജനങ്ങൾ സ്വാഗതം ചെയ്തത്.  അതേസമയം, കേരളത്തില്‍ കഴിഞ്ഞ ദിവസം 12,297 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1904, തൃശൂര്‍ 1552, തിരുവനന്തപുരം 1420, കോഴിക്കോട് 1112, കോട്ടയം 894, മലപ്പുറം 894, കൊല്ലം 746, പാലക്കാട് 720, ആലപ്പുഴ 700, ഇടുക്കി 639, കണ്ണൂര്‍ 606, പത്തനംതിട്ട 554, വയനാട് 366, കാസര്‍ഗോഡ് 190 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.

  സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിക്കാനും തീരുമാനമായി. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച ജീവനക്കാരെയും അധ്യാപകരെയും വിദ്യാർഥികളെയും ഉൾപ്പെടുത്തി ഒക്ടോബർ 18 മുതൽ കോളേജുകളിലെ എല്ലാ വർഷ ക്ലാസ്സുകളും മറ്റ് പരിശീലന സ്ഥാപനങ്ങളിലെ ക്ലാസുകളും ആരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. കല്യാണം, മരണാനന്തര ചടങ്ങുകൾ എന്നിവയ്ക്ക് 50 പേരെ വരെ പങ്കെടുക്കാൻ അനുവദിക്കും. 50 പേരെ വരെ ഉൾപ്പെടുത്തി ശാരീരിക അകലം പാലിച്ച് നവംബർ 1 മുതൽ ഗ്രാമസഭകൾ ചേരാനും അനുവദിക്കും.

  ഒക്ടോബർ 25 മുതൽ നിബന്ധനകളോടെ സിനിമ തിയേറ്ററുകളും ഇൻഡോർ ഓഡിറ്റോറിയങ്ങളും തുറക്കും. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച തൊഴിലാളികളെ ഉൾപ്പെടുത്തി രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്കാവും പ്രവേശനം. 50 ശതമാനം സീറ്റിംഗ് കപ്പാസിറ്റിയിലാവും ഇവിടങ്ങളിൽ പ്രവേശിക്കാൻ അനുവദിക്കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

  സംസ്ഥാനത്തിനകത്ത് വിവിധ സ്ഥാപനങ്ങളിൽ പ്രവേശിക്കുന്നതിന് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ടതില്ല.
  Published by:user_57
  First published:
  )}