• HOME
  • »
  • NEWS
  • »
  • kerala
  • »
  • Sabarimala | ശബരിമലയില്‍ എത്താന്‍ കുട്ടികള്‍ക്കും RTPCR പരിശോധന ഫലം നിര്‍ബന്ധം; മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് പൊലീസ്

Sabarimala | ശബരിമലയില്‍ എത്താന്‍ കുട്ടികള്‍ക്കും RTPCR പരിശോധന ഫലം നിര്‍ബന്ധം; മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് പൊലീസ്

 പമ്പ ഗണപതി കോവിലിലെ നടപ്പന്തലിലെ കൗണ്ടറില്‍ വെര്‍ച്വല്‍  ക്യൂവില്‍ ബുക്ക് ചെയ്തവരുടെ വെരിഫിക്കേഷന്‍ നടത്തും

News18 Malayalam

News18 Malayalam

  • Last Updated :
  • Share this:
ശബരിമല:  തീര്‍ഥാടകരുടെ വാഹനങ്ങള്‍ നിലയ്ക്കല്‍ ബേസ് ക്യാമ്പിലെ പാര്‍ക്കിംഗ് സ്ഥലത്ത് പാര്‍ക്ക് ചെയ്യണം. വാഹനങ്ങള്‍ നിലയ്ക്കല്‍ പാര്‍ക്ക് ചെയ്ത ശേഷം കെ. എസ്. ആർ. ടി. സി. യുടെ നിലയ്ക്കല്‍-പമ്പ ചെയിന്‍ സര്‍വീസ് പ്രയോജനപ്പെടുത്തി പമ്പയിലേക്കും തിരിച്ചും യാത്ര ചെയ്യാം. ശബരിമല സന്നിധാനത്തേക്ക് പോകാതെ വാഹനങ്ങളില്‍ തങ്ങുന്ന ഡ്രൈവര്‍ ഉണ്ടെങ്കില്‍, അങ്ങനെയുള്ള ഫോര്‍ വീലറില്‍ സ്വാമിമാര്‍ക്ക് പമ്പയില്‍ ഇറങ്ങാം. ഡ്രൈവര്‍ വാഹനം തിരികെ നിലയ്ക്കല്‍ എത്തി പാര്‍ക്ക് ചെയ്യണം.

പമ്പ ഗണപതി കോവിലിലെ നടപ്പന്തലിലെ കൗണ്ടറില്‍ വെര്‍ച്വല്‍  ക്യൂവില്‍ ബുക്ക് ചെയ്തവരുടെ വെരിഫിക്കേഷന്‍ നടത്തും. പമ്പയില്‍ നിന്നും സന്നിധാനത്തേക്കുള്ള യാത്രയില്‍ നീലിമല, അപ്പാച്ചിമേട് പാത ഉപയോഗിക്കാതെ സ്വാമി അയ്യപ്പന്‍ റോഡ് മാത്രം ഉപയോഗിക്കണം.  പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ താമസിക്കുന്നതിനോ, തങ്ങുന്നതിനോ അനുവാദമില്ല. പമ്പ ഗണപതി കോവിലിനു താഴെയുള്ള പന്തളം രാജ പ്രതിനിധിയുടെ മണ്ഡപത്തിനടുത്തുനിന്നും ലഭിക്കുന്ന ടാഗ് കുട്ടികളുടെ കൈയില്‍ കെട്ടേണ്ടതാണ്.

നിലയ്ക്കല്‍, പമ്പ, സന്നിധാനം തുടങ്ങിയ സ്ഥലങ്ങളില്‍ മദ്യം, പുകയില ഉത്പന്നങ്ങള്‍ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. കോവിഡുമായി ബന്ധപ്പെട്ട് രണ്ട് ഡോസ് വാക്‌സിന്‍ എടുത്തതിന്റെ സര്‍ട്ടിഫിക്കേറ്റോ, 72 മണിക്കൂറിനുള്ളില്‍ ചെയ്ത ആര്‍ ടി പി സി ആര്‍ ടെസ്റ്റിന്റെ നെഗറ്റീവ് റിപ്പോര്‍ട്ടോ കൈയില്‍ കരുതണം.  

കൃത്രിമ തിക്കും തിരക്കും ഉണ്ടായാല്‍ പ്രത്യേകം ശ്രദ്ധിക്കണം. മോഷണം ഉണ്ടാകാതെ സൂക്ഷിക്കണം. മോഷണ വിവരങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊലീസിനെ വിവരം അറിയിക്കണം. അയ്യപ്പ ഭക്തരുടെ തോള്‍ സഞ്ചിയില്‍ വിലപിടിപ്പുള്ള വസ്തുക്കളോ പണമോ സൂക്ഷിക്കാന്‍ പാടില്ല. തിരക്കുള്ള സ്ഥലങ്ങളില്‍ അമിത തിരക്കുണ്ടാകുമ്പോള്‍ ബാഗുകള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നുമാണ് പൊലീസ് അയ്യപ്പ ഭക്തർക്ക് മുന്നറിയിപ്പായി നൽകിയിരിക്കുന്നത്.

പൂങ്കാവനത്തെ സംരക്ഷിക്കുന്നതിനുള്ള സപ്തകര്‍മ്മങ്ങള്‍. അയ്യപ്പന്റെ പൂങ്കാവനത്തിന് ദോഷമായ ഒന്നും, പ്രത്യേകിച്ച് പ്ലാസ്റ്റിക്ക് വസ്തുക്കള്‍ കൊണ്ടുവരാതിരിക്കുക. ശബരിമലയില്‍ തീര്‍ഥാടനത്തിനിടയില്‍ ഉണ്ടാകുന്ന മാലിന്യം അവിടെ ഉപേക്ഷിക്കാതെ തിരിച്ചുകൊണ്ടുപോയി സംസ്‌കരിക്കുക.  ശബരിമലയില്‍ എത്തുന്ന എല്ലാ അയ്യപ്പന്മാരും കുറഞ്ഞത് ഒരുമണിക്കൂര്‍ ശുചീകരണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക.

Also Read-Sabarimala| ആദ്യദിനം ദർശനത്തിന് എത്തിയത് 4986 പേർ മാത്രം;  ബുക്കിങ് നടത്തിയിരുന്ന 20,014 പേർ മല ചവിട്ടാൻ എത്തിയില്ല 

പമ്പാനദിയെ സംരക്ഷിക്കുക. നദിയില്‍ കുളിക്കുമ്പോള്‍ സോപ്പോ, എണ്ണയോ ഉപയോഗിക്കരുത്. മടക്കയാത്രയില്‍ വസ്ത്രങ്ങള്‍ നദിയില്‍ ഉപേക്ഷിക്കരുത്. ടോയ്‌ലറ്റുകള്‍ വൃത്തിയായി സൂക്ഷിക്കുക. ഒരു കാരണവശാലും തുറസായ സ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജനം നടത്തരുത്. എല്ലാ അയ്യപ്പന്മാര്‍ക്കും സ്വാമിയെ കാണാന്‍ തുല്യ അവകാശമുണ്ട്. നിര തെറ്റിക്കാതെ തിക്കും തിരക്കും കാണിക്കാതെ ക്യൂ പാലിക്കുക.

അയ്യപ്പന്റെ പൂങ്കാവനത്തില്‍ മാലിന്യം അല്ല, പകരം നന്മയുടെ വിത്തുകള്‍ വിതറുക. ആത്മജ്ഞാനത്തിന്റെ പൂങ്കാവനമാണ് ശബരിമല. അവിടം നശിപ്പിക്കരുത്. തത്വമസി ഒരു ജീവിതചര്യയാണ്. ഉത്തരവാദിത്വത്തോടും ബോധപൂര്‍വവുമായ തീര്‍ഥാടനമാണ് കാനനവാസനായ അയ്യപ്പന് പ്രിയം. പൊലീസിൻ്റെ പൂണ്യം പുങ്കാവനം പദ്ധതിക്കും സന്നിധാനത്തും, പമ്പയിലും തുടക്കം കുറിച്ചിട്ടുണ്ട്.
Published by:Jayesh Krishnan
First published: