• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV
Football World Cup 2018

'ലിബറൽ ബുദ്ധിജീവികൾ എവിടെപോയി?'


Updated: July 7, 2018, 8:27 PM IST
'ലിബറൽ ബുദ്ധിജീവികൾ എവിടെപോയി?'

Updated: July 7, 2018, 8:27 PM IST
തിരുവനന്തപുരം: അഭിമന്യൂവിന്റെ കൊലപാതകത്തിൽ പ്രതികരിക്കാതെ മാറിനിൽക്കുന്ന ലിബറൽ ബുദ്ധിജീവികൾ എവിടെ പോയെന്ന് എഴുത്തുകാരനും ഇടതുപക്ഷ ചിന്തകനുമായ റൂബിൻ ഡിക്രൂസ്.

കേരളത്തിലെ ദളിത് ബുദ്ധിജീവികളെന്ന് അവകാശപ്പെടുന്നവരിൽ ഒരു പങ്ക് ഇസ്ലാമിസ്റ്റ് തീവ്രവാദികൾക്ക് പ്രതിരോധം തീർക്കുന്ന തിരക്കിലായിരുന്നുവെന്നും സി.പി.എം ആയിരുന്നു പ്രതിസ്ഥാനത്ത് എങ്കിൽ വെട്ടുവഴിക്കവികളെല്ലാം ചേർന്നെഴുതിയ കവിതാ സമാഹാരം കറുത്ത ചട്ടയുമായി ഇപ്പോൾ പുറത്തിറങ്ങിയേനെ എന്നും ഫേസ്ബുക്കിൽ റൂബിൻ ഡിക്രൂസ് എഴുതുന്നു.


കേരളത്തിലെ ലിബറൽ ബുദ്ധിജീവികളുടെത് സങ്കുചിത രാഷ്ട്രീയമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അവരുടെ രാഷ്ട്രീയം നിർണയിക്കപ്പെടുന്നത് അതാത് രാഷ്ട്രീയപ്രശ്നങ്ങളുടെ ഗുണദോഷങ്ങളാലല്ല, മാർക്സിസ്റ്റ് പാർട്ടിക്കെതിരെ എങ്ങനെയത് ഉപയോഗപ്പെടും എന്നതു മാത്രമാണ്. ഒരു ദളിത് ബാലൻ കൊല്ലപ്പെട്ടാൽ സഹോദരൻറെ രക്തമായി ഈ സ്വത്വവാദികൾക്ക് തോന്നില്ല. അത് കമ്മ്യൂണിസ്റ്റുകാരനല്ലാത്ത ദളിത്ബാലനായിരിക്കണം എന്ന വിധം സങ്കുചിതമാണവരുടെ രാഷ്ട്രീയം. ഇസ്ലാമിസ്റ്റുകൾക്ക് മതമുക്തരായ മുസ്ലിങ്ങളോടാണ് ഒന്നാമത്തെ ശത്രുത എന്ന പോലെ, ജാതിരാഷ്ട്രീയമില്ലാത്ത ദളിതരാണ് സ്വത്വവാദികളുടെ ആദ്യശത്രുവെന്നും അദ്ദേഹം കുറിക്കുന്നു.

 
First published: July 7, 2018
കൂടുതൽ കാണുക അടുത്തത് വാര്‍ത്തകള്‍