നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Palakkad | പാലക്കാട് ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു; കാറിന്റെ എഞ്ചിന്‍ഭാഗം പൂര്‍ണ്ണമായും കത്തിനശിച്ചു

    Palakkad | പാലക്കാട് ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു; കാറിന്റെ എഞ്ചിന്‍ഭാഗം പൂര്‍ണ്ണമായും കത്തിനശിച്ചു

    കാറിന് പുറകിലായി ഉണ്ടായിരുന്ന ഓട്ടോറിക്ഷ ഡ്രൈവറാണ് കാറില്‍ നിന്ന് പുകയുയരുന്നത് കണ്ടത്

    • Share this:
      പാലക്കാട്: പാലക്കാട്(Palakkad) ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു(Fire). ഞായറാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം. മലമ്പുഴയ്ക്കടുത്ത മന്തക്കാട് കവലയില്‍ ഞായറാഴ്ച രാത്രി എട്ടു മണിയോടെയാണ് സംഭവം. തേങ്കുറുശ്ശി വിളയന്‍ചാത്തനൂര്‍ സ്വദേശി വിജയകുമാറും കുടുംബവുമാണ് കാറിലുണ്ടായിരുന്നത്.

      കാറിന് പുറകിലായി ഉണ്ടായിരുന്ന ഓട്ടോറിക്ഷ ഡ്രൈവറാണ് കാറില്‍ നിന്ന് പുകയുയരുന്നത്  കണ്ടത്. കവലയിലുണ്ടായിരുന്നവര്‍ ബഹളം വച്ചാണ് വാഹനം നിര്‍ത്തിച്ചത്. തീ കാറിലുണ്ടായിരുന്നവര്‍ സുരക്ഷിതമായി പുറത്തിറങ്ങിയ ശേഷമാണ് തീ ആളിപ്പടര്‍ന്നത്. ബോണറ്റിനുള്ളില്‍ നിന്നാണ് തീപ്പടര്‍ന്നത. കാറിന്റെ എഞ്ചിന്‍ഭാഗം പൂര്‍ണ്ണമായും കത്തി നശിച്ചു.

      Also Read-ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു; കത്തിയമർന്നത് പുതുപുത്തൻ ടൊയോട്ട ഗ്ലൻസ

      നാട്ടുകാര്‍ സമീപത്തെ കനാലില്‍ നിന്നും വെള്ളം കോരിയൊഴിച്ചാണ് തീ കെടുത്തിയത്. വാഹനത്തില്‍ വിജയകുമാറിനോടൊപ്പം ഭാര്യ ആശ, മക്കളായ വൈഷ്ണവി, മീനാക്ഷി വിജയകുമാറിന്റെ അമ്മ ഉണ്ണിയമ്മ, ചെറിയമ്മ സ്വര്‍ണം എന്നിവരാണ് ഉണ്ടായിരുന്നത്.

      Also Read-Car Caught Fire | കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

      അന്തേവാസിയെ നടത്തിപ്പുകാരന്‍ മര്‍ദിച്ച സംഭവം; കൊല്ലം അഞ്ചലിലെ ആശ്രയകേന്ദ്രം അടച്ചുപൂട്ടാന്‍ ഉത്തരവ്

      കൊല്ലം അഞ്ചലിലെ ആശ്രയകേന്ദ്രം അടച്ചുപൂട്ടാന്‍ ഉത്തരവിട്ട് ജില്ലാ കലക്ടര്‍. അന്തേവാസിയെ നടത്തിപ്പുകാരന്‍ മര്‍ദിച്ചെന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് നടപടി. സ്ഥാപനത്തിലെ അന്തേവാസികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനും നിര്‍ദേശമുണ്ട്. നടത്തിപ്പുകാരനെതിരെ മനുഷ്യാവകാശ കമ്മീഷനും പൊലീസും സ്വമേധയ കേസെടുത്തിരുന്നു.

      അഞ്ചലിലെ അര്‍പ്പിത സ്‌നേഹാലയത്തിന്റെ മേധാവി അഡ്വ. സജീവാണ് വയോധികയെ മര്‍ദിച്ചത്. ചൂരല്‍ വടി ഉപയോഗിച്ച് വയോധികയെ അടിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സംഭവത്തില്‍ സജീവനെതിരെ പൊലീസ് കേസെടുത്തിരുന്നു.

      സംഭവം വിവാദമായതിനെത്തുടര്‍ന്ന് ആശ്രയ കേന്ദ്രത്തില്‍ വിവിധവകുപ്പുകള്‍ പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ സ്ഥാപനനടത്തിപ്പില്‍ ക്രമക്കേടുണ്ടെന്ന് കണ്ടെത്തി. ഇതിനെത്തുടര്‍ന്നാണ് സ്ഥാപനം അടച്ചുപൂട്ടാന്‍ റവന്യൂ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയത്.
      Published by:Jayesh Krishnan
      First published:
      )}