• News
  • World Cup 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

റൺവെ നവീകരണം; നവംബർ 20 മുതൽ മാർച്ച് 28 വരെ കൊച്ചിയിൽ പകൽ സർവീസില്ല

പകൽ സമയത്തുള്ള എല്ലാ സര്‍വീസുകളും വൈകിട്ട് ആറ് മുതല്‍ രാവിലെ 10 വരെ പുനക്രമീകരിക്കാന്‍ എയര്‍ലൈനുകളോട് സിയാല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. യാത്രക്കാര്‍ മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യുന്ന സാഹചര്യം പരിഗണിച്ചാണിത്.

news18
Updated: June 14, 2019, 9:10 PM IST
റൺവെ നവീകരണം;  നവംബർ 20 മുതൽ മാർച്ച് 28 വരെ കൊച്ചിയിൽ പകൽ സർവീസില്ല
cial
news18
Updated: June 14, 2019, 9:10 PM IST
കൊച്ചി: റൺവെ നവീകരണം നടത്തുന്നതിന്റെ ഭാഗമായി നവംബർ 20 മുതൽ മാർച്ച് 28 വരെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പകൽ സർവീസുകൾക്ക് നിയന്ത്രണം.  രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ് നിയന്ത്രണം. ഈ സമയത്ത് വിമാനം ഇറങ്ങുകയോ പുറപ്പെടുകയോ ഇല്ലെന്ന് സിയാൽ അധികൃതർ വ്യക്തമാക്കി.

പകൽ സമയത്തുള്ള എല്ലാ സര്‍വീസുകളും വൈകീട്ട് ആറ് മുതല്‍ രാവിലെ 10 വരെ പുനക്രമീകരിക്കാന്‍ എയര്‍ലൈനുകളോട് സിയാല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. യാത്രക്കാര്‍ മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യുന്ന സാഹചര്യം പരിഗണിച്ചാണിത്.

അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ പത്തുവര്‍ഷം കൂടുമ്പോള്‍ റൺവേ നവീകരിക്കാറുണ്ട്. ഈ കാലയളവിലെ പകല്‍ സമയ സര്‍വീസുകള്‍ രാത്രിയിലേയ്ക്ക് മാറ്റും. 1999-ലാണ് കൊച്ചി വിമാനത്താവളം ഉദ്ഘാടനം ചെയ്തത്. 2009-ല്‍ ആദ്യ റണ്‍വെ റീ-കാര്‍പ്പറ്റിങ് നടന്നു. 2019-ല്‍ രണ്ടാം റീ-കാര്‍പ്പറ്റിങ് തുടങ്ങണം. 2019 നവംബര്‍ 20 മുതല്‍ 2020 മാര്‍ച്ച്-28 വരെയുള്ള കാലയളവിലാണ് ഈ ജോലികള്‍ നിശ്ചയിച്ചിരിക്കുന്നത്. 3400 മീറ്റര്‍ നീളവും 60 മീറ്റര്‍ വീതിയുമുള്ള റണ്‍വെയില്‍ ഓരോഭാഗത്തും റീടാറിങ് നടത്തും. ടാറിങ് നടത്തിയ സ്ഥലം മണിക്കൂറുകളില്‍ക്കുള്ളില്‍ ലാന്‍ഡിങ്ങിന് സജ്ജമാക്കുകയും വേണം.

നിലവില്‍ കാറ്റഗറി-വണ്‍ റണ്‍വെ ലൈറ്റിങ് സംവിധാനമാണ് സിയാലിനുള്ളത്. ഇത് കാറ്റഗറി-ത്രീയിലേയ്ക്ക് ഉയര്‍ത്തും. റണ്‍വെയില്‍ 30 മീറ്റര്‍ അകലത്തിലാണ് ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുള്ളത്. ഇത് 15 മീറ്ററാക്കും. 1500-ല്‍ അധികം പുതിയ ലൈറ്റുകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനവും
നടത്തേണ്ടതുണ്ട്.

151 കോടി രൂപയാണ് റണ്‍വെ-റീകാര്‍പ്പറ്റിങ് ജോലികള്‍ക്ക് ചെലവ് കണക്കാക്കിയിട്ടുള്ളത്. പ്രതിദിനം ശരാശരി 240 ടേക് ഓഫും ലാന്‍ഡിങും കൊച്ചി വിമാനത്താവളത്തില്‍ നടക്കുന്നുണ്ട്.


Loading...

Also Read എവിടെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നവാസ്? അന്വേഷിക്കാന്‍ പൊലീസ് പ്രത്യേക സംഘം രൂപീകരിച്ചു

First published: June 14, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...