കോഴിക്കോട്: റോഡ് അറ്റക്കുറ്റപ്പണികള്‍ക്കായി 119 കോടി അനുവദിച്ചതായി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. മഴ കഴിഞ്ഞാലുടന്‍ റോഡ് പണി ആരംഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു. അറ്റകുറ്റപ്പണികള്‍ക്കായി 119 കോടി രൂപ അനുവദിച്ചു.
റോഡ് അറ്റകുറ്റപ്പണി ചെയ്തു കഴിഞ്ഞാല്‍ കരാറുകാരന്റെ ജോലി തീരില്ലെന്നും പരിപാലിക്കുന്ന കാലഘട്ടത്തില്‍ റോഡിലുണ്ടാകുന്ന തകരാറുകള്‍ എല്ലാം കരാറുകാരന് തന്നെ പരിഹരിക്കണമെന്നും മന്ത്രി പറഞ്ഞു.
കാലാവധി കഴിഞ്ഞ റോഡിനു റണ്ണിംഗ് കോണ്‍ട്രാക്ട് നല്‍കാനാണ് തീരുമാനം. മഴ ഇല്ലാത്ത ദിവസം റോഡ് പണി നടത്തും.
ജല അതോറിറ്റി റോഡുകള്‍ പൊളിക്കുന്നത് സംബന്ധിച്ച് നിരവധി പരാതികള്‍ കിട്ടുന്നുണ്ടെന്നും ഇത് പരിഹരിക്കാന്‍ ശ്രമം തുടങ്ങിയെന്നും മന്ത്രി അറിയിച്ചു. പരാതികള്‍ക്കെതിരെ ഉടന്‍തന്നെ യോഗം വിളിച്ച് പ്രശ്ന പരിഹാരം കാണുമെന്നും ശക്തമായ നടപടിയുണ്ടാകുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
റസ്റ്റ് ഹൗസുകളിലെ ശുചിത്വം ഒരു പ്രധാന ഘടകമാണ്. തെറ്റായ രീതികളോട് കോംപ്രമൈസ് ചെയ്യാന്‍ സാധിക്കില്ലെന്നും എണ്ണയിട്ട യന്ത്രം പോലെ സംവിധാനത്തെ ചലിപ്പിക്കാന്‍ സാധിക്കണമെന്നും മന്ത്രി പറഞ്ഞു.
ഇനി വിവാഹം രജസിസ്റ്റര്‍ ചെയ്യാന്‍ മതം മാനദണ്ഡമല്ല; മന്ത്രി എംവി ഗോവിന്ദന്
തിരുവനന്തപുരം: സംസ്ഥാനത്ത് വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ മതം മാനദണ്ഡമല്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്. വിവാഹ രജിസ്ട്രേഷനുള്ള മെമ്മോറാണ്ടത്തിനൊപ്പം വിവാഹം കഴിക്കുന്നവരുടെ ജനനതീയതി തെളിയിക്കുന്ന അംഗീകൃത രേഖളും വിവാഹം നടന്നെന്ന് തെളിയിക്കുന്ന രേഖയും മതിയെന്ന് പറഞ്ഞ മന്ത്രി വിവാഹിതരുടെ മതം തെളിയിക്കുന്ന രേഖയോ, മതാചാര പ്രകാരമാണ് വിവാഹം നടന്നതെന്ന രേഖയോ വിവാഹ രജിസ്ട്രേഷന് ആവശ്യമില്ലായെന്നും കൂട്ടിച്ചേര്‍ത്തു.
വിവാഹ രജിസ്ട്രേഷന് വേണ്ടി നല്കുന്ന ഫോറം ഒന്നില്‍ കക്ഷികളുടെ മതമോ, വിവാഹം നടന്ന രീതിയോ വെളിപ്പെടുത്തേണ്ട ആവശ്യമില്ല. നിലവില്‍ ജനനതീയതി കാണിക്കാനായി നല്കുന്ന രേഖകളില്‍ നിന്ന് രജിസ്ട്രാര്‍മാര്‍ മതം സംബന്ധിച്ച വിവരങ്ങളെടുക്കുന്ന പതിവുണ്ട്. അതേ ലഭ്യമല്ലെങ്കില്‍ കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചു മനസ്സിലാക്കുകയും ചെയ്യും. ഇത്തരം സമീപനങ്ങള്‍ക്ക് അറുതി വരുത്താനാണ് സര്‍ക്കുലര്‍ ഇറക്കിയതെന്ന് മന്ത്രി പറഞ്ഞു.
2008ലെ വിവാഹ രജിസ്ട്രേഷന് ചട്ടങ്ങള്‍ പ്രകാരം എല്ലാ വിവാഹങ്ങളും കക്ഷികളുടെ മതഭേതമന്യേ നിഷ്കര്ഷിച്ചിരുന്നെങ്കിലും 2015ല്‍ ചട്ടത്തില്‍ ഭേദഗതി വരുത്തിയതിന് ശേഷമാണ് പരാതികള്‍ ഉയര്‍ന്ന് വന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Minister Muhammed Riyas, Road