'ഞാൻ കോവിഡ് വാരിയർ'; സ്കൂൾ വിദ്യാർത്ഥികൾക്കായി ഉപന്യാസരചന മത്സരവുമായി റൂറൽ പൊലീസ്

കോവിഡിനെ തടയാൻ നിങ്ങൾ ഇപ്പോൾ എന്താണ് ചെയ്തത്? ഭാവിയിൽ കോവിഡ് വ്യാപിക്കുന്നത് തടയാൻ നിങ്ങൾക്ക് എന്തു ചെയ്യാൻ കഴിയും തുടങ്ങിയ വിഷയങ്ങളാണ് ഉപന്യാസ മത്സരത്തിൽ ഉൾക്കൊള്ളിക്കുന്ന വിഷയങ്ങൾ. ഇംഗ്ലീഷിലും മലയാളത്തിലും ഉപന്യാസങ്ങൾ എഴുതാവുന്നതാണ്.

News18 Malayalam | news18
Updated: August 14, 2020, 7:32 PM IST
'ഞാൻ കോവിഡ് വാരിയർ'; സ്കൂൾ വിദ്യാർത്ഥികൾക്കായി ഉപന്യാസരചന മത്സരവുമായി റൂറൽ പൊലീസ്
News 18
  • News18
  • Last Updated: August 14, 2020, 7:32 PM IST
  • Share this:
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് മഹാമാരി പടർന്ന് പിടിക്കുമ്പോൾ അത് കുറയ്ക്കുന്നതിനായി വിദ്യാർത്ഥികൾ വഴി അവബോധം സൃഷ്ടിക്കുന്നതിനായി തിരുവനന്തപുരം റൂറൽ പൊലീസിന്റെ നേതൃത്വത്തിൽ ഉപന്യാസരചന മത്സരം നടത്തുന്നു. ഒന്നു മുതൽ 10 വരെ ക്ലാസുകളിലെ കുട്ടികൾക്കായാണ് ഉപന്യാസമത്സരം സംഘടിപ്പിക്കുന്നത്.

രോഗവ്യാപനം നിയന്ത്രിക്കാൻ തിരുവനന്തപുരം ജില്ലയിലെ എല്ലാ വീടുകളിലും അവബോധം എത്തിച്ചേരുന്നതിനുള്ള ഒരു ചെറിയ സംരംഭം എന്ന നിലയിൽ ഡിഐജി കെ.സഞ്ജയ് കുമാർ ഐപിഎസിന്റെ ആശയത്തിലാണ് മത്സരം നടപ്പിലാക്കുന്നത്.

കോവിഡ് വ്യാപനം കാരണമുള്ള ഭവിഷ്യത്തുകളും ഇത് തടയുന്നതിന് വേണ്ടിയുള്ള പങ്കാളിത്തം ഉൾപ്പെടെയുള്ളവ ചർച്ച ചെയ്യാനും എഴുതാനും കുട്ടികൾക്കും അവസരം നൽകുക എന്നതാണ് പദ്ധതി.

You may also like:മുഖ്യമന്ത്രി പിണറായി വിജയനും സ്വയം നിരീക്ഷണത്തിൽ പോകുന്നു [NEWS]കെ.എസ്.എഫ്.ഇയിൽ 35 ലക്ഷം ഇടപാടുകാരുടെ വിവരങ്ങൾ ചോർന്നു [NEWS] മലപ്പുറം കളക്ടറുമായി സമ്പർക്കം; ഡി.ജി.പി ലോക്നാഥ് ബഹ്റ സ്വയം നിരീക്ഷണത്തില്‍ [NEWS]

കോവിഡിനെ തടയാൻ നിങ്ങൾ ഇപ്പോൾ എന്താണ് ചെയ്തത്? ഭാവിയിൽ കോവിഡ് വ്യാപിക്കുന്നത് തടയാൻ നിങ്ങൾക്ക് എന്തു ചെയ്യാൻ കഴിയും തുടങ്ങിയ വിഷയങ്ങളാണ് ഉപന്യാസ മത്സരത്തിൽ ഉൾക്കൊള്ളിക്കുന്ന വിഷയങ്ങൾ. ഇംഗ്ലീഷിലും മലയാളത്തിലും ഉപന്യാസങ്ങൾ എഴുതാവുന്നതാണ്.

ജില്ലയിലെ എല്ലാ സ്കൂളുകളിലെയും ഒന്നു മുതൽ 10 വരെ ക്ലാസുകളിൽ നിന്നുള്ള കുട്ടികൾക്കാകും അവസരം. മികച്ച ഉപന്യാസത്തിന് തിരുവനന്തപുരം റൂറൽ പൊലീസ് സമ്മാനങ്ങളും നൽകും. ഓഗസ്റ്റ് 17നാണ് മത്സരം സംഘടിപ്പിക്കുന്നത്.
രജിസ്ട്രേഷന്- digtvmrange.pol@kerala.gov.in
Published by: Joys Joy
First published: August 14, 2020, 7:32 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading