'ഗ്രാമങ്ങളെ തൊട്ടറിയാം'; ഗ്രാമീണ ടൂറിസം പാക്കേജുകള്‍ തിരിച്ചെത്തുന്നു

വില്ലേജ് ലൈഫ് എക്‌സ്പീരിയന്‍സ്, കള്‍ച്ചറല്‍ എക്‌സ്പീരിയന്‍സ്, സ്റ്റോറി ടെല്ലിംഗ്, നേറ്റീവ് എക്‌സ്പീരിയന്‍സ്, വില്ലേജ് വാക്ക് പ്രോഗ്രാമുകള്‍ എന്നിവ ലഭ്യമാകും.

News18 Malayalam

News18 Malayalam

 • Share this:
  തിരുവനന്തപുരം: ഉത്തരവാദിത്ത ടൂറിസം മിഷന്റെ നേതൃത്വത്തില്‍ നടത്തുന്ന ഗ്രാമീണ ടൂറിസം പാക്കേജുകള്‍ ആഗസ്റ്റ് 20 മുതല്‍ ആരംഭിച്ചിരിക്കുകയാണെന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. ഇതിന്റെ ആദ്യ ഘട്ടമായി കാസര്‍കോട് ജില്ലയിലെ ബേക്കല്‍, വയനാട് ജില്ലയിലെ തേക്കും തറ, കോട്ടയം ജില്ലയിലെ കുമരകം, അയ്മനം, വൈക്കം, എഴുമാന്തുരുത്ത് എന്നിവിടങ്ങളിലെ വിവിധ അനുഭവവേദ്യ പാക്കേജുകളാണ് പുനരാരംഭിച്ചത്.

  വില്ലേജ് ലൈഫ് എക്‌സ്പീരിയന്‍സ്, കള്‍ച്ചറല്‍ എക്‌സ്പീരിയന്‍സ്, സ്റ്റോറി ടെല്ലിംഗ്, നേറ്റീവ് എക്‌സ്പീരിയന്‍സ്, വില്ലേജ് വാക്ക് പ്രോഗ്രാമുകള്‍ എന്നിവ ലഭ്യമാകും.

  കോവിഡ് മാനദണ്ഡങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ വീടുകളില്‍ നിന്ന് ഭക്ഷണ വൈവിധ്യം ആസ്വദിക്കാനാകുന്ന എക്‌സ്പീരിയന്‍സ് എത്‌നിക്ക് ക്യുസീന്‍ പ്രോഗ്രാം ഇപ്പോള്‍ ആരംഭിക്കുന്നില്ല. എന്നാല്‍ പരിസ്ഥിതി സൗഹൃദ പാക്കറ്റുകളില്‍ ഭക്ഷണം ലഭ്യമാക്കും.

  ഗ്രാമീണ ടൂറിസം പാക്കേജുകളുടെ ഭാഗമായ വീടുകളിലെയും മറ്റ് സംരഭങ്ങളിലേയും 18 വയസിന് മുകളില്‍ പ്രായമുള്ള മുഴുവന്‍ കുടുംബാംഗങ്ങളും 100% ആദ്യ ഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയെന്ന് ഉത്തരവാദിത്ത ടൂറിസം മിഷന്‍ കോ ഓര്‍ഡിനേറ്റര്‍മാര്‍ ഉറപ്പ് വരുത്തും. പാക്കേജുകള്‍ക്ക് ഓണം പ്രമാണിച്ച് പ്രത്യേക ഡിസ്‌കൗണ്ടുകളും ലഭ്യമാണ്.
  Published by:Jayesh Krishnan
  First published:
  )}